നിയ നായികയായ ' സത്തുരഅടി 3500 ' എന്ന സിനിമയുടെ പ്രൊമോഷന് താരം എത്താത്തതിൽ സംവിധായകൻ ഭാഗ്യരാജ് ഇനിയയെ മാധ്യമങ്ങളിലൂടെ കണക്കറ്റ് ശകാരിച്ചിരുന്നു. ഇനിയ വലിയ താരമൊന്നും അയിട്ടില്ലെന്ന് വരെ പറഞ്ഞ ഭാഗ്യരാജിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒടുവിൽ ഈ മലയാളി താരം.

കാൽക്കുഴയ്ക്ക് പരിക്കേറ്റതിനാൽ ഡോക്ടർ പത്തു ദിവസത്തെ വിശ്രമം പറഞ്ഞിരുന്നു അതാണ് ഓഡിയോ ലോഞ്ചിന് എത്താൻ സാധിക്കാതിരുന്നതെന്നാണ് ഇനിയയുടെ പക്ഷം. ശരിയായി നടക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. ഇതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് അടയാറിലെ ആശുപത്രിയിൽ അഡ്‌മിറ്റുമായി. ഇതൊക്കെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നതാണെന്നും ഇനിയ പറയുന്നു.

ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ഒരു വാട്സ്ആപ്പ് സന്ദേശം ലഭിച്ചതല്ലാതെ പരിപാടിക്കായി ആരും ക്ഷണിച്ചിട്ടില്ല. അണിയറ പ്രവർത്തകർ വിവരങ്ങൾ പറഞ്ഞ് ക്ഷണിക്കുകയാണ് പതിവ്. എന്നാൽ അങ്ങിനെ ഒന്നും തന്നെ ആരും ക്ഷണിച്ചില്ലെന്നും ഇനിയ വെളിപ്പെടുത്തി. തന്നെ ക്ഷണിക്കാത്തതിൽ പരിഭവമൊന്നുമില്ല. വയ്യാതിരുന്ന കാലിന്റെ ചിത്രം ഉൾപ്പെടെ അവർക്ക് വാട്സ്അപ് ചെയ്തതാണ് എന്നിട്ടും എന്റെ പേര് മോശമാക്കി.

ഭാഗ്യരാജ് സാറിനോട് പരാതിയൊന്നുമില്ല. അദ്ദേഹം ഏറെ സീനിയറാണ്. ചടങ്ങിലെ വിശിഷ്ട വ്യക്തിയുമായിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ വിവരമനുസരിച്ചാകാം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഉത്തരവാദിത്വമില്ലാത്ത നടിയെന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഒരാളെക്കുറിച്ച് ആരോപണങ്ങൾ നടത്തുമ്പോൾ അത് ശരിയാണോയെന്ന് പരിശോധിക്കണമെന്നു മാത്രമേ പറയാനുള്ളുവെന്നും ഇനിയ പറഞ്ഞു.

പ്രമോഷണൽ ഇവന്റുകളിൽ പങ്കെടുക്കുക ഓരോ താരത്തിന്റെയും ഉത്തരവാദിത്വമാണ്. ഇനി ഇങ്ങനെ തെറ്റു ചെയ്യരുത്. വലിയ താരമൊന്നുമായിട്ടില്ലല്ലോ. ആകണമെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കുകയെന്ന് ഭാഗ്യരാജ് ആഞ്ഞടിച്ചിരുന്നു.