- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ സെക്‌സ് റാക്കറ്റുമായി നടിമാർക്കും മോഡലുകൾക്കും ബന്ധം; പിടിയിലായ മുഖ്യപ്രതിക്ക് ഉന്നത ബന്ധം; കൊല്ലത്തെ പാർലൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലും പെൺവാണിഭം നടന്നെന്ന് പൊലീസ്; കേസിൽ നിന്നൊഴിവാക്കാൻ ക്രൈം ബ്രാഞ്ചിന് മേൽ കടുത്ത സമ്മർദ്ദം
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തുമായി പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ വ്യാപ്തി വളരെ വരുതെന്ന് പൊലീസ്. ഉന്നതർ അടക്കമുള്ളവർക്ക് ഈ പെൺവാണിഭ റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ കവടിയാർ സ്വദേശി ഉണ്ണികൃഷ്ണന്റെ മൊബൈൽ രേഖകൾ പരിശോധിക്കുകയും വിശദമായി ചോദ്യം ചെയ്യുക
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തുമായി പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ വ്യാപ്തി വളരെ വരുതെന്ന് പൊലീസ്. ഉന്നതർ അടക്കമുള്ളവർക്ക് ഈ പെൺവാണിഭ റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ കവടിയാർ സ്വദേശി ഉണ്ണികൃഷ്ണന്റെ മൊബൈൽ രേഖകൾ പരിശോധിക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് വമ്പൻ ശൃംഖല തന്നെ ഈ സെക്‌സ് റാക്കറ്റിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്.
ഓൺലൈൻ പെൺവാണിഭസംഘവുമായി നടിമാർക്കും മോഡലുകൾക്കും ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഉണ്ണിക്കൃഷ്ണൻ നിരവധി നടിമാരും മോഡലുകളുമായും നിരന്തരം ആശയ വിനിമയം നടത്തിയതായി ബോധ്യമായിട്ടുണ്ട്. സിനിമയിലും സീരിയലിലും എക്‌സ്ട്രാ നടിമാർ ആകുന്നവരാണ് സെക്‌സ് റാക്കറ്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് എന്നുമാണ് പൊലീസ് നൽകുന്ന വിവരം.
കൊല്ലത്തുള്ള ഒരു പാർലൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലും പെൺവാണിഭം നടന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കൊല്ലത്തുള്ള പ്രധാന ഏജന്റായ സ്ത്രീക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി കോളജ് വിദ്യാർത്ഥിനികളും സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവർക്കും ഈ ഓൺലൈൻ സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും കരുതുന്നു. എസ്‌കോർട്ടിങ് സർവീസ് എന്ന പേരിലാണ് ഇടപാടുകാർക്കു പെൺകുട്ടികൾക്കു നൽകിയിരുന്നത്. എസ്‌കോർട്ടിങ് സർവീസ് പെൺവാണിഭത്തിന്റെ പരിധിയിൽ വരാത്തതിനാൽ ആർക്കും ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഓൺലൈൻ വഴി ബുക്കു ചെയ്യുന്ന പെൺകുട്ടികളെയാണ് എസ്‌കോർട്ട് എന്ന പേരിൽ വിവിധ ഇടങ്ങളിലേക്കായി അയക്കുന്നത്. ആവശ്യക്കാർ പറയുന്നതിന് അനുസരിച്ച് ഫ്‌ലാറ്റുകളിലേക്കും റിസോർട്ടുകളിലേക്കും വരെ പെൺകുട്ടികളെ അയച്ചിരുന്നു എന്നാണ് റിപ്പോർട്ട്. റാം എസ്‌കോർട്ടിങ് ഏജൻസി എന്ന പേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. പെൺകുട്ടികളെ മാത്രമല്ല പുരുഷന്മാരെയും സംഘം നൽകിയിരുന്നതായാണ് സൂചന. സ്ത്രീകൾക്കും സ്വവർഗാനുരാഗികൾക്കുമാണ് മെയിൽ എസ്‌കോർട്ടുകളെ നൽകിയിരുന്നതെന്നും ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് പിടിയിലായ ഉണ്ണികൃഷ്ണനാണ് കൊല്ലം ജില്ലയിൽ പാർലർ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലും പെൺവാണിഭം നടത്തുന്ന വിവരം നൽകിയത്. പാർലൽ കോളേജിന്റെ താഴെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരുണ്ട്. താഴെ താമസിക്കാനുള്ള രണ്ടു മുറികളുമുണ്ട്. ഇവിടെയാണ് പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കുന്നത്. വിദ്യാർത്ഥികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സത്രീകളെ ഈ സ്ഥാപനത്തിൽ എത്തിക്കുക. തുടർന്നാണ് ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയിരുന്നതും.
വർഷങ്ങളായി ഉണ്ണിക്കൃഷ്ണൻ ഓൺലൈൻ പെൺവാണിഭം നടത്തുന്ന വ്യക്തിയാണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട ഒരാൾ അറസ്റ്റിലാകുന്നതും ആദ്യമായാണ്. ഇയാൾക്കൊപ്പം സജീവമായി മറ്റ് രണ്ടുപേരുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണനുവേണ്ടി രണ്ട് അഭിഭാഷകരാണ് ഹാജരായത്. ഇത് തന്നെ ഇയാളുടെ ഇന്നത ബന്ധത്തിന്റെ തെൡവായി പറയുന്നു.
ഉണ്ണികൃഷണൻ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളാണ് ലൊക്കാറ്റോ എന്ന വെബ്‌സൈറ്റിൽ നിരവധിയുള്ളത്. രജിസ്‌റർ ചെയ്തിരിക്കുന്ന ഐപി അഡ്രസ് ഇയാളുടെ കമ്പ്യൂട്ടറിന്റേതാണ്. വഴുതക്കാടുള്ള ഫ്‌ലാറ്റിൽ നിന്നും ഇയാളെ പിടികൂടിയതുമുതൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. വർമ്മ എസ്‌കോർട്ടെന്നാണ് ഉണ്ണികൃഷണൻ അറിയപ്പെട്ടിരുന്നത്. പെൺകുട്ടികളെ തിരുവനന്തപുരത്ത് ഓൺലൈൻ വഴി ആരു കൈമാറിയാലും ഉണ്ണികൃഷ്ണനും കമ്മീഷനെത്തിയിരുന്നവെന്ന് പൊലീസ് പറയുന്നു. പെൺവാണിഭത്തിലൂടെ ഇയാൾ നല്ല സമ്പാദ്യമുണ്ടാക്കിയിട്ടുണ്ട്, ഉണ്ണികൃഷ്ണനെ കസ്‌റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും.
ഒരു ഇടപാടിന് അയ്യായിരം മുതൽ പതിനായിരം രൂപവരെയായിരുന്നു ഉണ്ണികൃഷ്ണന്റെ കമ്മീഷൻ. തിരുമല സ്വദേശിയായ യുവതിയാണ് ഇടപാടുകൾക്ക് ഇടനിലക്കാരിയായിരുന്നത്. ഇവരാണ് പെൺകുട്ടികളെയും സ്ത്രീകളെയും സംഘത്തിലേക്ക് എത്തിച്ചുകൊടുത്തിരുന്നത്. അഞ്ചുവർഷമായി ഉണ്ണികൃഷ്ണനും ഈ യുവതിയും പെൺവാണിഭം നടത്തുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബിസിനസ് സ്ഥാപനങ്ങൾക്കും അവരുടെ അതിഥികൾക്കും എസ്‌കോർട്ടുകളെ നൽകിയതായും വ്യക്തമായിട്ടുണ്ട്. ഇവെന്റ് മാനേജ്‌മെന്റ് രംഗത്തു പ്രവർത്തിക്കുന്നതായാണ് സംഘത്തിന്റെ ഭാഗമായിരുന്ന പെൺകുട്ടികൾ പുറത്തുപറഞ്ഞിരുന്നത്. യാത്രകൾക്കും പലയിടങ്ങളിൽ തങ്ങുന്നതിനും ഇതാണ് നല്ലതെന്ന് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ഇവെന്റ് മാനേജ്‌മെന്റ് അണെന്നു കരുതി ആളുകളും സംശയിച്ചിരുന്നില്ല.
കടബാധ്യതയുള്ള പെൺകുട്ടികളെയും സ്ത്രീകളെയുമാണ് മുഖ്യമായും സംഘം വശത്താക്കിയിരുന്നത്. സാമ്പത്തിക ബാധ്യത തീർക്കാൻ ആദ്യം ചെറിയ തുകകൾ നൽകി സഹായിച്ചിരുന്നത് തിരുമല സ്വദേശിനിയാണ്. പിന്നീട് കൂടുതൽ പണം നൽകാൻ ആളുകളോടൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കാൻ തുടങ്ങും. ഒന്നോ രണ്ടോ വട്ടം ഇടപാടു കഴിഞ്ഞു സംഘത്തിൽനിന്നു പിന്മാറാൻ ശ്രമിച്ചാൽ ഒരു തവണ കൂടി സഹകരിക്കണമെന്നു പറയും. ഇതു തന്ത്രത്തിൽ വീഡിയോയിൽ പകർത്തുകയും പിന്നീട് ഇതു കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്യുകയുമാണ് ചെയ്യുക. പലരും ഇത്തരത്തിൽ സംഘത്തിന്റെ പിടിയിൽ കുടുങ്ങുകയായിരുന്നു. പിൻവാങ്ങുന്നവരുടെ വീഡിയോകൾ പലതും ബന്ധുക്കൾക്ക് അയച്ചുകൊടുത്തതായും സംഘത്തിലുള്ളവർ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.