- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപ്പും മുളകും' താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു; മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ കുടിവെള്ള ടാങ്കർ ഇടിച്ചു അപകടം; തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; അപകട സ്ഥലത്തു തന്നെ മരണം
തൃപ്പൂണിത്തുറ: പ്രശസ്ത സീരിയൽ താരം താരം ജൂഹി രുസ്തഗിയുടെ അമ്മ ഇരുമ്പനത്ത് വാഹനാപകടത്തിൽ മരിച്ചു. വാഴക്കാല വിവി ഗാർഡനിൽ കുരീക്കാട് ആളൂർപ്പറമ്പിൽ ഭാഗ്യലക്ഷ്മിയാണ് (56) മരിച്ചത്.
ശനി പകൽ 11.45ന് ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിനു മുന്നിലായിരുന്നു അപകടം. മകൻ ചിരാഗ് രുസ്തഗിക്കൊപ്പം ഇരുചക്രവാഹനത്തിനുപിന്നിൽ യാത്ര ചെയ്യുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭാഗ്യലക്ഷ്മി സ്ഥലത്തുവച്ച് തന്നെ മരിച്ചു.
മകൻ ചിരാഗ് രുസ്തഗിക്ക് നിസ്സാര പരിക്കേറ്റു. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ രഘുവീർ ശരൺ. ഫ്‌ളവേഴ്‌സിന്റെ 'ഉപ്പും മുളകും' ടിവി പരമ്പരയിൽ ലച്ചുവെന്ന കഥാപാത്രമായാണ് ജൂഹി അഭിനയിച്ചത്.
ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും അമ്മയെ കുറിച്ച് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബിസിനസുകാരനായ രഘുവീർ ശരൺ റുസ്തഗി ആണ് ഭർത്താവ്. അദ്ദേഹം നേരത്തെ അന്തരിച്ചിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. എൻജിനീയറാണ് മകനായ ചിരാഗ്.
ഭർത്താവിന്റെ മരണ ശേഷം മക്കളുടെ ഏക ആശ്രയമായിരുന്നു ഭാഗ്യലക്ഷ്മി.
മറുനാടന് മലയാളി ബ്യൂറോ