ങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തോടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് അന്ന രാജൻ എന്ന ലിച്ചി. തുടക്കം ഗംഭീരമായതോടെ രണ്ടാമത്തെ ചിത്രത്തിൽ മോഹൻ ലാലിന്റെ നായികയാവാനുള്ള ഭാഗ്യവും ലിച്ചിയെ തേടി എത്തി. എന്നാൽ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ലിച്ചിക്ക് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ലിച്ചിയെ ചോദ്യങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ച അവതാരക അക്ഷരാർത്ഥത്തിൽ ലിച്ചിയെ കുടുക്കുകയായിരുന്നു. ചോദ്യങ്ങൾക്ക് മുന്നിൽ അറിയാതെ ഒന്ന് നാവ് പിഴച്ചപ്പോൾ ലിച്ചിക്ക് പറ്റിയതാവട്ടെ വൻ അബദ്ധവും.

പല ചോദ്യങ്ങളും ചോദിക്കുന്നതിനിടയിൽ മമ്മൂട്ടി, ദുൽഖർ എന്നിവരിൽ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോൾ ദുൽഖർ എന്നായിരുന്നു മറുപടി, അപ്പോൾ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോൾ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. എന്നാൽ പെട്ടെന്ന് തമാശയിലെ അമളി മനസ്സിലായതോടെ അടുത്ത ചിത്രത്തിൽ മമ്മൂക്കയുടെ നായികയാകാം ദുൽഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്ന് കളിയായി പറഞ്ഞു.