- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ വ്യവസ്ഥയൊന്നും സിനിമാ നടിക്ക് ബാധകമല്ലേ? ട്രിബ്യൂണൽ ഉത്തരവ് ചെവിക്കൊള്ളാതിരുന്ന ലിസിയോട് പിതാവിന് ചെലവിനായി പ്രതിമാസം 5500 രൂപ നൽകണമെന്ന് കോടതി
മൂവാറ്റുപുഴ: സിനിമാനടിയാണെന്ന് വച്ച് നാട്ടിൽ പൊതുവിലുള്ള നിയമങ്ങളൊന്നും ബാധകമല്ലേ? മുൻകാല നടിയും സംവിധായകൻ പ്രിയദർശന്റെ മുൻഭാര്യയുമായ ലിസി പ്രിയദർശനോട് പിതാവിന് ചെലവിന് കൊടുക്കണമെന്ന് പലതവണ ട്രിബ്യൂണൽ നിർദേശിച്ചിട്ടും നടി വഴങ്ങിയിരുന്നില്ല. തന്നെ നോക്കാത്ത പിതാവിനെ തനിക്കും വേണ്ടെന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചത്. ഒടു
മൂവാറ്റുപുഴ: സിനിമാനടിയാണെന്ന് വച്ച് നാട്ടിൽ പൊതുവിലുള്ള നിയമങ്ങളൊന്നും ബാധകമല്ലേ? മുൻകാല നടിയും സംവിധായകൻ പ്രിയദർശന്റെ മുൻഭാര്യയുമായ ലിസി പ്രിയദർശനോട് പിതാവിന് ചെലവിന് കൊടുക്കണമെന്ന് പലതവണ ട്രിബ്യൂണൽ നിർദേശിച്ചിട്ടും നടി വഴങ്ങിയിരുന്നില്ല. തന്നെ നോക്കാത്ത പിതാവിനെ തനിക്കും വേണ്ടെന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചത്. ഒടുവിൽ നടിയുടെ കാര്യത്തിൽ വീണ്ടു വിഷയത്തിൽ ഇടപെടൽ നടത്തിയിരിക്കയാണ് കോടതി. നടി ലിസി പിതാവിന് പ്രതിമാസം 5500 രൂപ നൽകണമെന്നാണ് ഉത്തരവ്.
ഏക മകളായ ലിസിയിൽ നിന്ന് സാമ്പത്തിക സഹായവും സംരക്ഷണവും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നഭ്യർത്ഥിച്ച് പിണ്ടിമന പഴങ്ങറ നെല്ലിക്കാട്ടിൽ പാപ്പച്ചൻ എന്ന വർക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വാർധക്യസഹജമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുന്ന പിതാവിന് മതിയായ സംരക്ഷണം നൽകാൻ നടി ലിസിയോട് മെയിന്റനൻസ് ട്രിബ്യൂണൽ കൂടിയായ മൂവാറ്റുപുഴ ആർ ഡി ഒ: പി എൻ സന്തോഷ് ഉത്തരവിട്ടു.
വാർധക്യസഹജമായ അസുഖങ്ങൾ അലട്ടുന്ന പരാതിക്കാരൻ സ്വന്തമായി വരുമാനമാർഗമില്ലായാളാണ്. എതിർകക്ഷി ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാൻ ബാധ്യസ്ഥയുമാണെന്നു ബോധ്യപ്പെട്ട ട്രിബ്യൂണൽ മുൻ ഉത്തരവ് പുനഃസ്ഥാപിച്ചു. പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നൽകാനാണ് ഉത്തരവ്. പരാതിക്കാരനുവേണ്ടി അഡ്വ. തോമസ് അധികാരം, അഡ്വ. സാബു ആന്റണി എന്നിവർ ഹാജരായി.
പ്രിയദർശനുമായി വിവാഹം കഴിഞ്ഞതോടെയാണ് ലിസി വീടുവിട്ടിറങ്ങിയത്. ലിസി പ്രിയദർശൻ വിവാഹത്തിന് ലിസിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. 24 വർഷം ഒന്നിച്ചു ജീവിച്ച ലിസിയും പ്രിയദർശനും ഈ വർഷമാണ് വിവാഹ മോചിതരായത്.