- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി മാധവി ഹാപ്പിയാണ്; സ്വന്തമായി വിമാനം വാങ്ങിയും പറത്തിയും മക്കളും ഭർത്താവുമൊന്നിച്ച് അടിച്ചു പൊളിച്ച് ആകാശദൂതിലെ കണ്ണീർ പെൺകൊടി; അമേരിക്കയിലെ ന്യൂജേഴ്സിയിൽ മാധവിയും കുടുംബവും സന്തുഷ്ടരാണ്
ആകാശ ദൂത് എന്ന ഒറ്റസിനിമ മധി നടി മാധവിയെ ഓർത്തിരിക്കാൻ. ഒറ്റ വട്ടം ഈ സിനിമ കണ്ടവർ പിന്നെ മാധവിയെ ജീവിതത്തിൽ മറക്കില്ല. അത്രമേലാണ് ഈ സിനിമയിലൂടെ ഇവർ പ്രേക്ഷകരെ കരയിച്ചത്. ഇതോടെ മലയാളത്തിന്റെ വിഷാദ നായികയായി മാറുകയും ചെയ്ത മാധവി പ്രേക്ഷക മനസിൽ എന്നും വേദനയാണ്. ആകാശ ദൂതിന് പുറമേ നവംബറിന്റെ നഷ്ടം, ഒരു വടക്കൻ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളും മാധവിയിടേതായിട്ടുണ്ട്. എന്നാൽ കുറേക്കാലമായി ഈ നടി എവിടെ ഉണ്ടെന്ന് ആർക്കും ഒരു അറിവില്ലായിരുന്നു. ഒടുവിൽ ഈ സസ്‌പെൻസ് പൊളിച്ച് മാധവി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്തിടെയാണ് മാധവിയുടേതായി ചില ചിത്രങ്ങൾ പുറത്തുവന്നത്. ചിത്രങ്ങളുടെ ഉറവിടം തേടിപ്പോയപ്പോഴാണ് മാധവി ഇപ്പോൾ അമേരിക്കയിലാണെന്ന വിവരം കിട്ടിയത്. ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം ന്യൂ ജേഴ്സിയിലാണ് ഇപ്പോൾ മാധവി താമസിക്കുന്നത്. 44 ഏക്കർ ഭൂമിയിൽ ഒരു ബംഗ്ലാവിൽ സന്തോഷ ജീവിതം ജീവിക്കുന്ന മാധവിയുടെ വിസ്തൃതമായ താമസസ്ഥലത്ത് മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും പരിപാലിച്
ആകാശ ദൂത് എന്ന ഒറ്റസിനിമ മധി നടി മാധവിയെ ഓർത്തിരിക്കാൻ. ഒറ്റ വട്ടം ഈ സിനിമ കണ്ടവർ പിന്നെ മാധവിയെ ജീവിതത്തിൽ മറക്കില്ല. അത്രമേലാണ് ഈ സിനിമയിലൂടെ ഇവർ പ്രേക്ഷകരെ കരയിച്ചത്. ഇതോടെ മലയാളത്തിന്റെ വിഷാദ നായികയായി മാറുകയും ചെയ്ത മാധവി പ്രേക്ഷക മനസിൽ എന്നും വേദനയാണ്.
ആകാശ ദൂതിന് പുറമേ നവംബറിന്റെ നഷ്ടം, ഒരു വടക്കൻ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളും മാധവിയിടേതായിട്ടുണ്ട്. എന്നാൽ കുറേക്കാലമായി ഈ നടി എവിടെ ഉണ്ടെന്ന് ആർക്കും ഒരു അറിവില്ലായിരുന്നു. ഒടുവിൽ ഈ സസ്‌പെൻസ് പൊളിച്ച് മാധവി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
അടുത്തിടെയാണ് മാധവിയുടേതായി ചില ചിത്രങ്ങൾ പുറത്തുവന്നത്. ചിത്രങ്ങളുടെ ഉറവിടം തേടിപ്പോയപ്പോഴാണ് മാധവി ഇപ്പോൾ അമേരിക്കയിലാണെന്ന വിവരം കിട്ടിയത്. ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം ന്യൂ ജേഴ്സിയിലാണ് ഇപ്പോൾ മാധവി താമസിക്കുന്നത്.
44 ഏക്കർ ഭൂമിയിൽ ഒരു ബംഗ്ലാവിൽ സന്തോഷ ജീവിതം ജീവിക്കുന്ന മാധവിയുടെ വിസ്തൃതമായ താമസസ്ഥലത്ത് മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും പരിപാലിച്ചുപോരുന്നു. അഭിനയം നിർത്തിയശേഷം വീട്ടിൽ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല മാധവി ചെയ്തത്. അഭിനയത്തിൽ മികവ് തെളിയിച്ച് പിൻവാങ്ങിയശേഷം വർഷങ്ങൾക്കിപ്പുറം സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസൻസും സ്വന്തം വിമാനവും ഇന്ന് മാധവിയുടെ പക്കലുണ്ട്.
മുന്നൂറോളം ചിത്രങ്ങളിൽ ആണ് മാധവി അഭിനയിച്ചത്. ഇതിൽ പല ഭാഷകളിലെ സൂപ്പർസ്റ്റാറുകളുമൊത്തുള്ള ചിത്രങ്ങളുമുണ്ട്. മലയാളത്തിലെ ആദ്യ ചിത്രം 1980 ൽ പുറത്തു വന്ന ലാവയാണ്. മൂന്ന് മക്കളുടെ അമ്മയായ മാധവിയുടെ ഭർത്താവ് അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്.