മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ. പാട്ടുകാരിയും അവതാരികയുമായി തിളങ്ങിയ ശേഷമാണ് മഡോണ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. സ്വന്തമായ നിലപാടുകളിലൂടെയും കാസ്റ്റിങ് കൗച്ചിനെതിരെ ബോൾഡായ നിലപാടെടുത്തും ശ്രദ്ധേയയാകാനും മഡോണയ്ക്ക് കഴിഞ്ഞു.

സിനിമയില്ലെങ്കിലും താൻ അന്തസായി ജീവിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ മഡോണ. കോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടു എന്ന അവസ്ഥ വന്നാൽ സിനിമ തന്നെ വേണ്ടെന്ന് വെയ്ക്കും. സിനിമ ഒന്നും വന്നില്ലെങ്കിലും നാളെ ഞാൻ പെട്രോൾ പമ്പിൽ പെട്രോൾ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല ഇത് പറയാനെന്നും മഡോണ വ്യക്തമാക്കുന്നു.

നമ്മുടെ മുന്നിൽ ഒരുപാട് സാധ്യതകൾ എപ്പോഴും ഉണ്ടാവും. നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മൾ കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കാൻ ശ്രമിക്കാം. അവരോട് നന്നായി പെരുമാറാം. പക്ഷേ അതിൽ കൂടുതൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല- മഡോണ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

മനസമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്പേസിൽ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല ശരിയാണ് സിനിമ ഇന്നെനിക്ക് എല്ലാം തരുന്നുണ്ട്. അതിലെനിക്ക് വളരെയധികം നന്ദിയുണ്ടെന്നും മഡോണ പറയുന്നു.