ചെന്നൈ: മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിമാരുടെ കൂട്ടത്തിലാണ് നടി മന്യ. ജോക്കർ എന്ന ചിത്രത്തിലൂടെ എത്തി ഏവരുടെയും മനം കവർന്ന നായികയാണ് അവർ. ഇപ്പോൾ മന്യയുടെ മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കുഞ്ഞിനൊപ്പം സൂപ്പർവുമൺ വേഷത്തിലുള്ള ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

1989 ൽ സിനിമയിൽ എത്തി എങ്കിലും ദിലീപിനൊപ്പം അഭിനയിച്ച ജോക്കർ എന്ന ചിത്രം മന്യയെ പ്രശസ്തയാക്കി. കന്നട, മലയാളം തെലുങ്ക് ചിത്രങ്ങളിൽ വിവാഹം വരെ സജീവമായിരുന്നു ഇവർ. നേരത്തെ മഞ്ജു വാര്യർക്കും ഗീതു മോഹൻദാസിനുമൊപ്പമുള്ള മന്യയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് സ്വീകരിക്കാൻ മഞ്ജു എത്തിയപ്പോഴാണ് ഈ ഫോട്ടോ എടുത്തത്. മഞ്ജുവിനെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നത്. മന്യ ഇപ്പോൾ കുടുംബത്തിനൊപ്പം അമേരിക്കയിൽ ആണ് സ്ഥിരതാമസം.

മാസങ്ങൾക്ക് മുൻപ് ദിലീപ് ഷോ 2017 ന്റെ ഭാഗമായി കാവ്യ മാധവനും ദിലീപും മകൾ മീനാക്ഷിയും അമേരിക്കയിൽ വന്നപ്പോഴും മന്യ ഉണ്ടായിരുന്നു. വൺ മാൻ ഷോ, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണൻ കുട്ടി, സ്വപ്നക്കൂട്, സ്വന്ത മാളവിക, ഉടയോൻ, അപരിചിതൻ, രക്ഷകൻ, പറഞ്ഞു തീരാത്ത വിശേഷങ്ങൾ, പതിനൊന്നിൽ വ്യാഴം തുടങ്ങി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.