- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓണനാളുകളിൽ വീട്ടിൽ അതിഥികൾ ആരുമെത്തിയില്ല, ഒപ്പം അമ്മയും ചേട്ടനും മാത്രം; സാധാരണ പോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്'; ജയിലിൽ കിടക്കുന്ന ദിലീപിന് ഓണക്കോടിയുമായി താരങ്ങൾ എത്തുമ്പോൾ തന്റെ അനുഭവം പങ്കുവെച്ച് ആക്രമിക്കപ്പെട്ട നടി
കോഴിക്കോട്: നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനിപ്പോൾ സന്ദർശക പ്രവാഹമാണ്. ഓണത്തിന് ഓണക്കോടിയുമായി താരങ്ങൾ എത്തി. താരങ്ങളും സംവിധായകരും ഓണദിവസങ്ങളിൽ അദ്ദേഹത്തെ തേടി എത്തി. അദ്ദേഹത്തിന് ഓണക്കോടി നൽകുകയും ചെയ്തപ്പോൾ അക്രമിക്കപ്പെട്ട നടിയുടെ ജീവിതം നേരെ തിരിച്ചാണ്. നിറം കെട്ട ഓണമാണ് കടന്നുപോയതെന്നാണ് നടി പറയുന്നത്. ആഘോഷങ്ങളില്ലാത്ത ആദ്യ ഓണമാണ് കടന്നു പോയതെന്നാണ് താരം പറയുന്നത്. മാതൃഭൂമിയാണ് നടിയുടെ ഓണാനുഭവങ്ങൾ പ്രസിദ്ധീകരിച്ചത്. 15 വർഷമായി സിനിമാ ലോകത്തുള്ള തനിക്ക് ഇത്രയും നിറപകിട്ടില്ലാത്ത ഓണം ഇതാദ്യമായിട്ടാണെന്നാണ് താരം പറയുന്നത്. മറുവശത്ത് സമ്മാനങ്ങളുമായി കുറ്റാരോപിതനെ കാണാൻ പോകുന്ന തിരക്കുകൂട്ടുമ്പോൾ ആശംസനേരാൻ വരെ കൂട്ടുകാരില്ലാതെയാണ് നടിയുടെ ഓണം കഴിഞ്ഞുപോയത്. 'ഓണനാളുകളിൽ വീട്ടിൽ അതിഥികൾ ആരുമെത്തിയില്ല. ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛൻ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓർമയിൽ. ഇന്ന് എനിക്കൊപ്പം ആ ഓർമകൾ മാത്രമാണ്' താരം പറയുന്നു. കഴിഞ്ഞ ര
കോഴിക്കോട്: നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനിപ്പോൾ സന്ദർശക പ്രവാഹമാണ്. ഓണത്തിന് ഓണക്കോടിയുമായി താരങ്ങൾ എത്തി. താരങ്ങളും സംവിധായകരും ഓണദിവസങ്ങളിൽ അദ്ദേഹത്തെ തേടി എത്തി. അദ്ദേഹത്തിന് ഓണക്കോടി നൽകുകയും ചെയ്തപ്പോൾ അക്രമിക്കപ്പെട്ട നടിയുടെ ജീവിതം നേരെ തിരിച്ചാണ്. നിറം കെട്ട ഓണമാണ് കടന്നുപോയതെന്നാണ് നടി പറയുന്നത്.
ആഘോഷങ്ങളില്ലാത്ത ആദ്യ ഓണമാണ് കടന്നു പോയതെന്നാണ് താരം പറയുന്നത്. മാതൃഭൂമിയാണ് നടിയുടെ ഓണാനുഭവങ്ങൾ പ്രസിദ്ധീകരിച്ചത്. 15 വർഷമായി സിനിമാ ലോകത്തുള്ള തനിക്ക് ഇത്രയും നിറപകിട്ടില്ലാത്ത ഓണം ഇതാദ്യമായിട്ടാണെന്നാണ് താരം പറയുന്നത്.
മറുവശത്ത് സമ്മാനങ്ങളുമായി കുറ്റാരോപിതനെ കാണാൻ പോകുന്ന തിരക്കുകൂട്ടുമ്പോൾ ആശംസനേരാൻ വരെ കൂട്ടുകാരില്ലാതെയാണ് നടിയുടെ ഓണം കഴിഞ്ഞുപോയത്.
'ഓണനാളുകളിൽ വീട്ടിൽ അതിഥികൾ ആരുമെത്തിയില്ല. ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛൻ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓർമയിൽ. ഇന്ന് എനിക്കൊപ്പം ആ ഓർമകൾ മാത്രമാണ്' താരം പറയുന്നു.
കഴിഞ്ഞ രണ്ടു മാസമായി താൻ വാട്സാപ്പ് ഒഴിവാക്കിയിരിക്കുകയാണെന്നും അതുകൊണ്ട് സിനിമാരംഗത്തെ സുഹൃത്തുക്കളുടെ ആരുടെയും ആസംസകൾ ലഭിച്ചില്ലെന്നും താരം വ്യക്തമാക്കി. അടുത്ത ജനുവരിയിലാണ് നടിയുടെ വിവാഹം വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകളെന്ന് അവർ പറഞ്ഞു.