- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി പാർവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദീപാവലിനാൾ പുലർച്ചെ കാറിൽ വരുമ്പോൾ പനമ്പിള്ളി നഗറിൽവച്ച് റോഡിലേക്ക് വീണു കിടന്ന വൈദ്യുതി കേബിൾ കാറിൽ കുരുങ്ങി; ഞെട്ടലും അമ്പരപ്പും മാറിയതോടെ പുറത്തിറങ്ങി റോഡിൽ നിന്ന് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി താരം; അധികൃതരെ അറിയിച്ച് അവർ എത്തുംവരെ യാത്രികരെ രക്ഷിച്ചതിന് കയ്യടിച്ച് സോഷ്യൽ മീഡിയ
കൊച്ചി: എന്നുനിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ തകർപ്പൻ അഭിനയത്തിന് സംസ്ഥാന അവാർഡുൾപ്പെടെ നേടിയ നടി പാർവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദീപാവലി ദിനമായ ഇന്ന് പുലർച്ചെ പനമ്പിള്ളി നഗറിലൂടെ വരുമ്പോൾ റോഡിന് കുറുകെ കിടന്ന വൈദ്യുതി കേബിൾ കാറിൽ കുരുങ്ങുകയായിരുന്നു. ഒന്നു പകച്ചെങ്കിലും സംയമനം വീണ്ടെടുത്ത നടി കാർ നിർത്തി പുറത്തിറങ്ങി. കാറിന്റെ റിയർവ്യൂ മിററിൽ കേബിൾ കുരുങ്ങിയെങ്കിലും വൻ ആപത്തുണ്ടായില്ല. എന്നാൽ പുറത്തിറങ്ങിയ നടി റോഡിൽ നിന്ന് പിന്നാലെ വന്നുകൊണ്ടിരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനിടെ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. താൻ ഇത്തരത്തിൽ ഒരു അപകടത്തിൽ പെട്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും അധികൃതരെ വിവരം അറിയിച്ചെന്നും അവർക്കായി കാത്തു നിൽക്കുകയാണെന്നും ഈ വിവരം ഉടൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ നടിയുടെ രക്ഷപ്പെടലിൽ ആശ്വസിച്ചും മറ്റുള്ളവർക്ക് അപകടം ഉണ്ടാകാതിരിക്കാൻ കാണിച്ച ജാഗ്രതയെ അഭിനന്ദിച്ചും സോഷ്യൽ മീഡിയയും സജീവമായി. കാറിന്റെ ചക്രങ്ങളിലോ മറ്
കൊച്ചി: എന്നുനിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ തകർപ്പൻ അഭിനയത്തിന് സംസ്ഥാന അവാർഡുൾപ്പെടെ നേടിയ നടി പാർവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദീപാവലി ദിനമായ ഇന്ന് പുലർച്ചെ പനമ്പിള്ളി നഗറിലൂടെ വരുമ്പോൾ റോഡിന് കുറുകെ കിടന്ന വൈദ്യുതി കേബിൾ കാറിൽ കുരുങ്ങുകയായിരുന്നു. ഒന്നു പകച്ചെങ്കിലും സംയമനം വീണ്ടെടുത്ത നടി കാർ നിർത്തി പുറത്തിറങ്ങി. കാറിന്റെ റിയർവ്യൂ മിററിൽ കേബിൾ കുരുങ്ങിയെങ്കിലും വൻ ആപത്തുണ്ടായില്ല.
എന്നാൽ പുറത്തിറങ്ങിയ നടി റോഡിൽ നിന്ന് പിന്നാലെ വന്നുകൊണ്ടിരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനിടെ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. താൻ ഇത്തരത്തിൽ ഒരു അപകടത്തിൽ പെട്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും അധികൃതരെ വിവരം അറിയിച്ചെന്നും അവർക്കായി കാത്തു നിൽക്കുകയാണെന്നും ഈ വിവരം ഉടൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ നടിയുടെ രക്ഷപ്പെടലിൽ ആശ്വസിച്ചും മറ്റുള്ളവർക്ക് അപകടം ഉണ്ടാകാതിരിക്കാൻ കാണിച്ച ജാഗ്രതയെ അഭിനന്ദിച്ചും സോഷ്യൽ മീഡിയയും സജീവമായി. കാറിന്റെ ചക്രങ്ങളിലോ മറ്റോ കേബിൾ കുരുങ്ങിയിരുന്നെങ്കിൽ സംഭവം വൻ അപകടമായി കലാശിക്കുമായിരുന്നു.
കേരളത്തിലെ റോഡുകളിൽ എപ്പോൾ വേണമെങ്കിലും അപകടം പതിയിരിപ്പുണ്ടാകുമെന്നതിന് തെളിവായി മാറിയിരിക്കുകയാണ് ഈ സംഭവം. രാവിലെ കൊച്ചിയിലേക്കെത്ത് വരുമ്പോഴാണ് പാർവതിക്ക് ആപത്ത് പിണഞ്ഞത്. റോഡിലേക്ക് വീണ് കിടന്ന ഒരു കേബിളിൽ താരത്തിന്റെ കാറിന്റെ റിയർ വ്യൂ മിറർ കുടുങ്ങുകയായിരുന്നു. ഇതോടെ മിറർ മൊത്തത്തിൽ പറിഞ്ഞു പോകുകയും ചെയ്തു. ഒരു നിമിഷം പകച്ചുപോയെങ്കിലും അപകടക്കെണിയെകുറിച്ച് ബോധവതിയായതോടെ പിന്നാലെ വന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് താരം റോഡിൽ തന്നെ നിലയുറപ്പിച്ചു.
അപകടത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ച പാർവ്വതി അവരെത്തി കേബിൾ നീക്കുന്നതുവരെ അവിടെ തന്നെ നിന്ന് മുന്നറിയിപ്പു നൽകി. കേബിൾ മാറ്റിയവർക്കു നന്ദി പറഞ്ഞാണ് താരം യാത്ര തുടർന്നത്. ഇത്തരത്തിൽ മുന്നറിയിപ്പ് നൽകാൻ കാണിച്ച നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട ്‌നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. പനമ്പള്ളി നഗറിൽ റോഡിന് കുറുകെയാണ് കേബിൾ വീണുകിടക്കുന്നതെന്നും കേബിൾ ഇരുട്ടത്ത് കാണാനാകാത്ത വിധത്തിൽ കിടക്കുന്നതിനാൽ കൂടുതൽ പേർ അപകടത്തിൽ പെട്ടേക്കാമെന്നാണ് പാർവതി മുന്നറിയിപ്പ് നൽകിയത്. ഇത് ദൃശ്യങ്ങൾ സഹിതം സെൽഫി വീഡിയോ ആയി പോസ്റ്റ് ചെയ്യുകയായിരുന്നു നടി.
റോഡിന് കുറുകെ വലിയൊരു വൈദ്യുതി കേബിൾ വീണുകിടക്കുന്നുണ്ടെന്നും അത് വലിയ അപകടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി താൻ അപകടത്തിൽ പെട്ട വിവരം അറിയിക്കുകയായിരുന്നു താരം. ഇക്കാര്യം കാണുന്നവർ ഉടൻ സന്ദേശം എല്ലാവർക്കും അയച്ച് മുന്നറിയിപ്പ് നൽകാനും പാർവതി അഭ്യർത്ഥിച്ചു. ഇതിനൊപ്പം റോഡിലൂടെ വന്ന മറ്റു വാഹനങ്ങൾ തടഞ്ഞ് ഇക്കാര്യം അറിയിക്കുകയും ചെയ്തു.
പാർവതി നൽകിയ വീഡിയോ: