- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുർമീതിന്റെ ആശ്രമത്തിൽ ഒരുക്കൽ പോയിട്ടുണ്ട്; താൻ അദ്ദേഹത്തോട് അടുക്കുന്നത് ഹണീപ്രീതിന് ഇഷ്ടമല്ലായിരുന്നു; ഗുർമീത് എന്നെ വിവാഹം കഴിച്ചാൽ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഭയന്നു; പുതിയ വെളിപ്പെടുത്തലുകളുമായി രാഖി സാവന്ത്
മുംബൈ: ഗുർമീത് റാം റഹീമിനെയും ഹണീപ്രീതിനെയും കുറിച്ച് വിവാദ വെളിപ്പെടുത്തലുകളുമായി നടി രാഖി സാവന്ത് രംഗത്ത്. മൂന്നര വർഷമായി ഗുർമിത് റാം റഹീം സിങിനെയും അദ്ദേഹത്തിന്റെ ദത്തുപത്രി ഹണിപ്രീതിനെയും പരിചയമുണ്ടെന്നും ഈ സമയത്ത് പല തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു. എന്നാൽ താൻ ഗുർമീതുമായി അടുക്കുന്നത് ഹണി പ്രീതിന് ഇഷ്ടമല്ലായിരുന്നെന്നാണ് രാഖി സാവന്ത് പറയുന്നത്. ഗുർമീത് എന്നെ വിവാഹം കഴിച്ചാൽ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു ഹണിപ്രീതിന് ഉണ്ടായിരുന്നതെന്നും രാഖി സാവന്ത് പറഞ്ഞു. ഗുർമിത് റാം റഹീം സിങിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങൾ എ ഡയലോഗ് വിത്ത് ജെ.സി ഷോയിൽ പങ്കുവയ്ക്കവെയാണ് രാഖി ഇക്കാര്യം അറിയിച്ചത്. സിനിമയിൽ രാഖിയാണ് ഹണിപ്രീതായി വേഷമിടുന്നത്. ഗുർമീതിന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി ഒരു തവണ അദ്ദേഹത്തിന്റെ താമസസ്ഥലമായ സിർസയിലെ ഗുഹയിൽ പോയിട്ടുണ്ടെന്നും രാഖി പറഞ്ഞു. എന്നാൽ, വനിതാ അനുയായികളെ ഗുർമിത് ചൂഷണം ചെയ്ത
മുംബൈ: ഗുർമീത് റാം റഹീമിനെയും ഹണീപ്രീതിനെയും കുറിച്ച് വിവാദ വെളിപ്പെടുത്തലുകളുമായി നടി രാഖി സാവന്ത് രംഗത്ത്. മൂന്നര വർഷമായി ഗുർമിത് റാം റഹീം സിങിനെയും അദ്ദേഹത്തിന്റെ ദത്തുപത്രി ഹണിപ്രീതിനെയും പരിചയമുണ്ടെന്നും ഈ സമയത്ത് പല തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു.
എന്നാൽ താൻ ഗുർമീതുമായി അടുക്കുന്നത് ഹണി പ്രീതിന് ഇഷ്ടമല്ലായിരുന്നെന്നാണ് രാഖി സാവന്ത് പറയുന്നത്. ഗുർമീത് എന്നെ വിവാഹം കഴിച്ചാൽ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു ഹണിപ്രീതിന് ഉണ്ടായിരുന്നതെന്നും രാഖി സാവന്ത് പറഞ്ഞു. ഗുർമിത് റാം റഹീം സിങിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങൾ എ ഡയലോഗ് വിത്ത് ജെ.സി ഷോയിൽ പങ്കുവയ്ക്കവെയാണ് രാഖി ഇക്കാര്യം അറിയിച്ചത്. സിനിമയിൽ രാഖിയാണ് ഹണിപ്രീതായി വേഷമിടുന്നത്.
ഗുർമീതിന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി ഒരു തവണ അദ്ദേഹത്തിന്റെ താമസസ്ഥലമായ സിർസയിലെ ഗുഹയിൽ പോയിട്ടുണ്ടെന്നും രാഖി പറഞ്ഞു. എന്നാൽ, വനിതാ അനുയായികളെ ഗുർമിത് ചൂഷണം ചെയ്തിരുന്നതും, പുരുഷന്മാരെ വന്ധ്യംകരിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രാഖി പറഞ്ഞു. ഒരിക്കൽ ഗുർമിതിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് ചുറ്റും അൽപ്പ വസ്ത്രധാരികളായ സ്ത്രീകൾ നിൽക്കുന്നത് കണ്ടിട്ടുണ്ട്.
ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് താൻ ബോളിവുഡിലെത്തിയത്. എന്നാൽ, എന്റെ നേട്ടങ്ങളിൽ ഷാരൂഖ് ഖാനോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഖി പറഞ്ഞു. ഞാൻ ഇന്ന് ആരെങ്കിലുമായിട്ടുണ്ടെങ്കിൽ അത് ഷാരൂഖ് കാരണമാണെന്നും രാഖി കൂട്ടിച്ചേർത്തു.