താനറിയാതെ വർഷങ്ങളായി തന്നെ പ്രണയിക്കുന്ന ഒരാളുണ്ടെന്ന് വെളിപ്പെടുത്തി നടി സാധിക വേണു​ഗോപാൽ. തന്നെ പ്രണയിക്കുന്ന ആളുടെ കത്തും താരം പുറത്തുവിട്ടു. കത്ത് എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും തനിക്കത് ഏറെ ഇഷ്ടപ്പെട്ടുവന്ന് സാധിക പറയുന്നു. സീരിയലിൽ കണ്ടാണ് സാധികയോട് പ്രണയം തുടങ്ങുന്നത്. തുടർന്ന് താരത്തോട് സംസാരിക്കുകയും ഒന്നിച്ചു യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ അപ്പോഴും പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. അ‍ജ്ഞാതനായ ആ കാമുകന് താരം മറുപടി നൽകാനും മറന്നില്ല.

അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം ഇഷ്ടപ്പെട്ടുവെന്നാണ് താരം കുറിച്ചത്. ആളാരെന്നു അറിയാൻ ഒരു കൗതുകം ഒക്കെ ഉണ്ട് എന്നാലും വേണ്ട ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണെന്നും സാധിക പറയുന്നു. നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ച് വിവാഹം കഴിക്കണമെന്നും തന്റെ അജ്ഞാത പ്രണയിതാവിനോട് പറഞ്ഞു.

സാധികയുടെ മറുപടി വായിക്കാം

ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റർ... It is lovely... ആരാണ് എഴുതിയതെന്നു എനിക്കറിയില്ല പക്ഷെ എനിക്കാണെന്നു മനസിലായി... അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനികിഷ്ട്ടപെട്ടു കേട്ടോ... എന്നെ ഒരുപാട് കാലമായി ഞാൻ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുമ്പോൾ ഒരു സുഖം ഒക്കെ ഉണ്ട്... ആളാരെന്നു അറിയാൻ ഒരു കൗതുകം ഒക്കെ ഉണ്ട്. എന്നാലും വേണ്ട ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണ് .. എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു. ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു. എന്നിട്ടുപോലും എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളിൽ ഒതുക്കിയിരുന്നു എന്നതുകൊണ്ടാണല്ലോ. ഒരുപാട് ആളുകൾക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല മറിച്ചു എന്നെ ഞാൻ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. അതുകൊണ്ട് തന്നെ ആരാണെന്നു ചോദിച്ചു അറിഞ്ഞു ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല. ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ . ഞാൻ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓർക്കാം  love u too. എന്തായാലും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടന്ന് കല്യാണം ഒക്കെ നടക്കട്ടെ... എന്നെ ഒരുഭാഗത്തോട്ടു മാറ്റി വച്ചു ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക എല്ലാവിധ ആശംസകളും നേരുന്നു
Thankyou so much @kalki_the_explorer
For sending this to me sadhika എന്ന് കണ്ടപ്പോൾ ഞാൻ തന്നെയാകും എന്ന് ഉറപ്പിച്ചു എനിക്കയച്ചതിനു നന്ദി