- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സൗണ്ട് തോമ മുതൽ ജോർജ്ജേട്ടൻസ് പൂരം' വരെയുള്ള രഹസ്യങ്ങൾ ചുരുളഴിക്കാൻ ചോദ്യാവലി; നടിയുമായി സൗഹൃദത്തിലല്ലെന്ന് സമ്മതിച്ചു; അകന്നത് വിവാഹ മോചനത്തോടെ; പൾസർ സുനിയുടെ കത്തിന്റെ പൊരുൾ തേടിയുള്ള ചോദ്യം ചെയ്യൽ ദിലീപിനെ വലച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; ജനപ്രിയ നായകന് ഇനി ഉറക്കമില്ലാത്ത രാത്രികളോ?
കൊച്ചി: മൊഴി നൽകാൻ പോയി പതിമൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് വിധേയനായ നടൻ ദിലീപിനെ കാത്തിരിക്കുന്നത് കൂടുതൽ കുരുക്കുകളോ? ചോദ്യം ചെയ്യലിന് ശേഷം പൊലീസ് നൽകുന്ന പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത് ദിലീപിന് മേൽ ഇനി കൂടുതൽ കുരുക്കു മുറുകുമെന്നതാണ്. ബ്ലാക്‌മെയിൽ ഭീഷണിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ചോദിച്ചറിഞ്ഞ് തുടങ്ങിയതെങ്കിലും പിന്നീട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു എന്നതാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് ദിലീപിന് മേൽ കുരുക്ക് മുറുകുമെന്നാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ചോദിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് താരം സ്വീകരിച്ചത്. അക്രമ സംഭവം അറിഞ്ഞത് സിനിമയിലെ സുഹൃത്ത് ഫോൺവിളിച്ചപ്പോൾ മാത്രമാണെന്നും ഇതിന് ശേഷം ഒരുതവണ ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടി തയ്യാറായില്ലെന്നും ദിലീപ് പറഞ്ഞു. അതേസമയം നടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും താരം പറഞ്ഞു. നടിയുമായി ചില വ്യക്തിപരമായ കാര്യങ
കൊച്ചി: മൊഴി നൽകാൻ പോയി പതിമൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് വിധേയനായ നടൻ ദിലീപിനെ കാത്തിരിക്കുന്നത് കൂടുതൽ കുരുക്കുകളോ? ചോദ്യം ചെയ്യലിന് ശേഷം പൊലീസ് നൽകുന്ന പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത് ദിലീപിന് മേൽ ഇനി കൂടുതൽ കുരുക്കു മുറുകുമെന്നതാണ്. ബ്ലാക്‌മെയിൽ ഭീഷണിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ചോദിച്ചറിഞ്ഞ് തുടങ്ങിയതെങ്കിലും പിന്നീട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു എന്നതാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് ദിലീപിന് മേൽ കുരുക്ക് മുറുകുമെന്നാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ചോദിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് താരം സ്വീകരിച്ചത്. അക്രമ സംഭവം അറിഞ്ഞത് സിനിമയിലെ സുഹൃത്ത് ഫോൺവിളിച്ചപ്പോൾ മാത്രമാണെന്നും ഇതിന് ശേഷം ഒരുതവണ ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടി തയ്യാറായില്ലെന്നും ദിലീപ് പറഞ്ഞു. അതേസമയം നടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും താരം പറഞ്ഞു. നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇത് മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം നടന്നതോടെയാണെന്നുണ് അദ്ദേഹം പറഞ്ഞത്.
തന്റെ സിനിമകളിൽ നിന്ന് ഒഴിവാക്കിയത് അവർക്ക് പറ്റിയ കഥാപാത്രങ്ങൾ ഇല്ലാത്തതിനാൽ ആണെന്നും ദിലീപ് മറുപടി നൽകി. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മൊഴി നൽകി. നേരത്തെ നടി നൽകിയ മൊഴിയിൽ തന്നെ മലയാള സിനിമയിൽ നിന്നും അകറ്റി നിർത്താൻ ശ്രമം ഉണ്ടായെന്ന വിധത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ കാര്യങ്ങൽ പൊലീസ് ചോദിച്ചറിഞ്ഞത്.
നടിയെ ആക്രമിച്ച സുനിൽകുമാർ എന്ന പൾസർ സുനിയെ തനിക്ക് പരിചയം ഇല്ലെന്നാണ് ദിലീപ് മൊഴിയിൽ പറഞ്ഞത്. ദിലീപിന്റെ ഏതെങ്കിലും സിനിമയുടെ സെറ്റിൽ പൾസർ സുനി വന്നിരുന്നോ, പൾസർ സുനിയുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം പൊലീസ് ചോദിച്ചു. പൾസറിനെ അറിയില്ല എന്ന മറുപടിയാണ് ദിലീപ് ചോദ്യം ചെയ്യലിൽ നൽകിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അതോടൊപ്പം തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതായ ദിലീപിന്റെ പരാതിയും ചേർത്താണ് പൊലീസ് ചോദ്യം ചെയ്തത്. മൂന്നു പേരെയും ഒരുമിച്ചിരുത്തിയും വെവ്വേറെ മുറികളിലുമായും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിക്കുന്നതിന്റെ ഭാഗമായി മൊഴികൾ പൊലീസ് ഇന്ന് വിശദമായി ഒത്തുനോക്കും.
എന്നാൽ, 'സൗണ്ട് തോമ മുതൽ ജോർജ്ജേട്ടൻസ് പൂരം' വരെയുള്ള കാര്യങ്ങളെ കുറിച്ച് പുറത്തുപറയുമെന്ന് പൾസർ സുനിയുടെ കത്തിൽ ഭീഷണി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമകളുടെ ഗ്യാപ്പിൽ എന്താണ് നടന്നതെന്ന ചോദ്യമാണ് പൊലീസ് ഉന്നയിച്ചത്. ഇത് താരത്തെ ശരിക്കും വട്ടം ചുറ്റിച്ചുവെന്നാണ് അറിയുന്നത്. താരത്തിന്റെ സാമ്പത്തിക ഇടപാടുകളു റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. ആക്രമണത്തിന് ിരയായ നടിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന വിധത്തിലും ചോദ്യങ്ങളുണ്ടായി.കൂടാതെ ബാങ്ക് അക്കൗണ്ടി വിവരങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞതായാണ് അറിയുന്നത്.
അതേസമയം ദിലീപിന്റെ മാനേജർ അപ്പുണ്ണി, സുഹൃത്ത് നാദിർഷാ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്. വിശദമായി ഈ മൊഴികൾ പൊലീസ് പരിശോധിക്കും. മൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ വീണ്ടം വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടെന്ന പ്രാഥമിക നിഗമനവും പൊലീസിനുണ്ട്. ഒന്നാം പ്രതി സുനിൽ കുമാറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്രമിക്കപ്പെട്ട നടിയുടെ കൂടുതൽ മൊഴിയെടുത്തപ്പോൾ നിലവിൽ വന്ന ഐപിസി 467, 469, 471 എന്നിവയ്ക്കൊപ്പം ഐപിസി 506, 384 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. 467, 469, 471 വകുപ്പുകൾ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണ്. 506, 384 എന്നിവ വധഭീഷണി, നഗ്‌നത ചിത്രീകരിച്ച് ബ്ലാക്ക്മെയിലിങ്ങ്, ഭീഷണിപ്പെടുത്തി എഴുതി വാങ്ങൽ അടക്കമുള്ള കുറ്റകൃത്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുടെ പിന്നിലെ തെളിവുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമിച്ചത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനും സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പൊലീസ്. ദിലീപിനെയും നാദിർഷായേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും വിശദമായി ചോദ്യം ചെയ്തുവെന്നും ആവശ്യമെങ്കിൽ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറൽ എസ്‌പി എ വി ജോർജ് വ്യക്തമാക്കിയിരുന്നു. പുലർച്ചെ ഒന്നരക്കാണ് ഇരുവരുടെയും 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായത്.