ബോളിവുഡിലെ മുൻകാല നടി ഷക്കീല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു. 1950-60 കാലഘട്ടത്തിൽ ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു ഇവർ.

ശ്രീമാൻ സത്യവതി, ചൈന ടൗൺ, പോസ്റ്റ്ബോക്സ് 999, ദസ്താൻ, ലാൽപാരി, രൂപ്കുമാരി, തുടങ്ങിയ ചിത്രങ്ങളിലും ഇവർ അഭിനയിച്ചിരുന്നു. 1963 ൽ അഭിനയിച്ച ഉസ്താദോം ക ഉസ്താദ് എന്ന ചിത്രമാണ് അവസാനത്തേത്.