- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അഞ്ച് വർഷത്തിനിടെ മൂന്ന് തവണ എന്നെക്കൊണ്ട് ഗർഭഛിദ്രം ചെയ്യിച്ചു; വിവാഹശേഷം കുട്ടികൾ മതിയെന്ന് പറഞ്ഞിട്ട് ഇപ്പോൾ കയ്യൊഴിയുന്നു'; മുന്മന്ത്രിയ്ക്കെതിരെ പരാതിയുമായി സിനിമാനടി
ചെന്നൈ: തമിഴ്‌നാട്ടിലെ മുൻ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം. മണികണ്ഠൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മലേഷ്യൻ ചലച്ചിത്രതാരത്തിന്റെ
പരാതിയിലാണ് മണികണ്ഠനെ അഡയാർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് വർഷത്തോളമായി മണികണ്ഠൻ താനുമായി അടുപ്പത്തിലായിരുന്നെന്ന് നടി പറയുന്നു. വിവാഹവാഗ്ദാനം നൽകി തന്നെ പല തവണ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതിനിടെ, മൂന്ന് തവണ ഗർഭിണിയായി. എല്ലാ തവണയും മണികണ്ഠൻ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠൻ പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.
രാമനാഥപുരത്തുനിന്നുള്ള പ്രമുഖ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമാണ് എം. മണികണ്ഠൻ. മലേഷ്യയിൽ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്മന്ത്രിയും തമ്മിൽ പരിചയപെടുന്നത്. ഈ ബന്ധം വളർന്നു. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠൻ ഉറപ്പുനൽകിയതിനെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടയ്ക്കു ഗർഭിണിയായി.
മന്ത്രിപദവിക്കു പ്രശ്നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു ഗർഭഛിദ്രം നടത്തിച്ചു. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടർന്നു മണികണ്ഠനെ കഴിഞ്ഞ വർഷം മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്നു പിന്മാറിയെന്നും നടി പറയുന്നു.
ബന്ധത്തിൽ വിള്ളൽ വീണതോടെ മണികണ്ഠൻ മർദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാൽ പൊലീസിലും സർക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. താൻ രാജ്യം വിട്ടില്ലെങ്കിൽ സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തന്റെ കുടുംബാംഗങ്ങൾക്ക് നേരെയും ഭീഷണിയുണ്ടായി. വാടക കൊലയാളികളെ ഉപയോഗിച്ച് തന്നെ കൊല്ലുമെന്ന് മണികണ്ഠൻ പറഞ്ഞുവെന്നും നടി പറയുന്നു. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളും നടി പുറത്തുവിട്ടു. മണികണ്ഠനൊപ്പമുള്ള ചിത്രങ്ങളും നടി മാധ്യമങ്ങൾക്ക് നൽകി.




