- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുർമീതിന്റെ കാമപൂരണത്തിന്റെ പേര് ശുദ്ധീകരണം! ആൾദൈവം ശുദ്ധീകരിച്ചവരിൽ സിനിമാ നടികളും; ഒടുവിലത്തെ ഇര സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച തമിഴ് നടിയെന്ന് റിപ്പോർട്ടുകൾ; സൽപുത്രനെ ലഭിക്കാൻ ഭാര്യയെ ശുദ്ധീകരിക്കാൻ ഏൽപ്പിച്ച ഭർത്താക്കന്മാരും നിരവധി; ആസ്ഥാന മന്ദിരത്തിൽ രതിക്രീഡയ്ക്കായി അത്യാഢംബര മുറി
മാനഭംഗക്കേസിൽ അറസ്റ്റിലായ ആൾദൈവം ഗുർമീത് റാം റഹിമിന്റെ പ്രധാന വീക്ക്‌നെസ് സ്ത്രീകളാണ്. കോടിക്കണക്കിന് ആരാധകരുള്ള ദേരാ സച്ച സൗദയുടെ നേതാവായ ഗുർമീതിന് കോടിക്കണക്കിനാരാധകരാണ് ഇന്ത്യയിലും വിദേശത്തുമായുള്ളത്. 2002ൽ ദേരാ സച്ചയുടെ ആസ്ഥാനത്തെ സ്വകാര്യമുറിയിൽ വച്ച് ഗുർമീത് തന്നെ പീഡിപ്പിച്ചെന്ന് ആശ്രമത്തിലെ അന്തേവാസിയായ യുവതി നൽകിയ പരാതിയിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. എന്നാൽ പരാതിയിലില്ലാതെ ഗുർമീത് എന്ന ദൈവത്തിൽ സ്വന്തം ശരീരം സമർപ്പിക്കുന്ന ആയിരക്കണക്കിനു സ്ത്രീകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 700 ഏക്കറിൽ പടർന്നു പന്തലിച്ചു കിടക്കുന്ന കൂറ്റർ ആശ്രമത്തിലാണ് ഗുർമീതും ഭാര്യയും മക്കളും കഴിയുന്നത്. ഇവിടെ അന്തേവാസികളായി ആയിരക്കണക്കിനു സ്ത്രീകളാണുള്ളത്. പലരും രാവിലെ പ്രഭാത പ്രാർത്ഥനയും പ്രസംഗവും ശ്രവിച്ച ശേഷം വീട്ടിലേക്ക് മടങ്ങും. ഇവരുടെ ഭർത്താക്കന്മാരും ആശ്രമത്തിലുണ്ടെങ്കിലും ഇവരിൽ മിക്കവരും വന്ധ്യംകരണത്തിനു വിധേയരായവരാണ്. സ്വന്തം ഭാര്യയിൽ ഉള്ള മക്കളെക്കാൾ അഞ്ച് സംസ്ഥാനങ്ങളിലായി ഗുർമീതിന് ആയിര
മാനഭംഗക്കേസിൽ അറസ്റ്റിലായ ആൾദൈവം ഗുർമീത് റാം റഹിമിന്റെ പ്രധാന വീക്ക്‌നെസ് സ്ത്രീകളാണ്. കോടിക്കണക്കിന് ആരാധകരുള്ള ദേരാ സച്ച സൗദയുടെ നേതാവായ ഗുർമീതിന് കോടിക്കണക്കിനാരാധകരാണ് ഇന്ത്യയിലും വിദേശത്തുമായുള്ളത്.
2002ൽ ദേരാ സച്ചയുടെ ആസ്ഥാനത്തെ സ്വകാര്യമുറിയിൽ വച്ച് ഗുർമീത് തന്നെ പീഡിപ്പിച്ചെന്ന് ആശ്രമത്തിലെ അന്തേവാസിയായ യുവതി നൽകിയ പരാതിയിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
എന്നാൽ പരാതിയിലില്ലാതെ ഗുർമീത് എന്ന ദൈവത്തിൽ സ്വന്തം ശരീരം സമർപ്പിക്കുന്ന ആയിരക്കണക്കിനു സ്ത്രീകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 700 ഏക്കറിൽ പടർന്നു പന്തലിച്ചു കിടക്കുന്ന കൂറ്റർ ആശ്രമത്തിലാണ് ഗുർമീതും ഭാര്യയും മക്കളും കഴിയുന്നത്. ഇവിടെ അന്തേവാസികളായി ആയിരക്കണക്കിനു സ്ത്രീകളാണുള്ളത്. പലരും രാവിലെ പ്രഭാത പ്രാർത്ഥനയും പ്രസംഗവും ശ്രവിച്ച ശേഷം വീട്ടിലേക്ക് മടങ്ങും.
ഇവരുടെ ഭർത്താക്കന്മാരും ആശ്രമത്തിലുണ്ടെങ്കിലും ഇവരിൽ മിക്കവരും വന്ധ്യംകരണത്തിനു വിധേയരായവരാണ്. സ്വന്തം ഭാര്യയിൽ ഉള്ള മക്കളെക്കാൾ അഞ്ച് സംസ്ഥാനങ്ങളിലായി ഗുർമീതിന് ആയിരക്കണക്കിനു മക്കൾ ഉണ്ടെന്നും പറയപ്പെടുന്നു. ദൈവത്തിൽ നിന്നും അതിമാനുഷനായ പുത്രനെ ലഭിക്കുവാൻ ഗുർമീതിനു ഭാര്യമാരെ കാഴ്‌ച്ച വയ്ക്കുന്നവരും കുറവല്ലെന്നാണ് വിവരം.
സിർസയിലെ ആസ്ഥാന മന്ദിരത്തിൽ ഗുർമീതിനെ ദർശിക്കാനെത്തുന്നവർക്കായി പ്രത്യേകം സജ്ജീകരിച്ച ഭാഗമുണ്ട്. ഇവിടെയാണ് രതി ക്രീഡകൾക്കായി ഗുർമീത് സ്ഥലം ഒരുക്കിയിരിക്കുന്നത്. വിശ്രമമുറിയും കിടപ്പറയുമെല്ലാമായി അത്യാഡംബരം തീർത്തിരിക്കുകയാണ് ഇവിടെ. ഈ ഭാഗത്തേക്ക് ഗുർമീതിന്റെ ഭാര്യക്ക് പോലും പ്രവേശനമില്ലത്രേ. തനിക്ക് ആവശ്യമുള്ള സ്ത്രീകളെ മാത്രമാണ് ഇവിടേക്ക് കൊണ്ടു പോവുക.
കിടപ്പറയിൽ ലൈംഗിക ക്രീഡകൾക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങളാണ് ഗുർമീത് ഒരുക്കിയിരിക്കുന്നത്. അറയുടെ ഒരു ഭാഗത്തെ ഭിത്തി മുഴുവനായി നിറയുന്ന ഒരു വലിയ ടെലിവിഷൻ സ്‌ക്രീനാണ് ഇതിൽ പ്രധാനം. കൂറ്റൻ സ്‌ക്രീൻ ഉപയോഗിച്ച് കർട്ടൻ ഉപയോഗിച്ച് മറച്ചിരിക്കുന്നെങ്കിലും ഒരു റിമോട്ടിൽ സ്‌ക്രീൻ മാറും. പിന്നീട് ഇഷ്ടാനുഷ്ടങ്ങൾക്കനുസരിച്ച് രതി വീഡിയോകൾ ഒഴുകിയെത്തുകയായി. കിടപ്പറയിലെത്തുന്ന സ്ത്രീകളുടെ ഇഷ്ടമനുസരിച്ചുള്ള രതി ദൃശ്യങ്ങളാണ് കാണിക്കുക.
തുടർന്ന് ദൈവാവതാരമെടുക്കുന്നു എന്നു പറഞ്ഞ് ഗുർമീത് നഗ്നനാകും. ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകളും ഇയാൾ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. ഏറെ നേരം സ്ത്രീയെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നതിനാൽ ഇയാൾ ദൈവം തന്നെയാണെന്ന് അവരും വിശ്വസിക്കുന്നു. താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പാപങ്ങൾ കഴുകിക്കളയപ്പെടുമെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. തന്റെ കാമപൂർത്തീകരണത്തെ ശുദ്ധീകരണം എന്ന ഓമനപേരിലാണ് ഗുർമീത് തന്നെ വിശേഷിപ്പിക്കുന്നത്. 700 ഏക്കർ വരുന്ന ദേരാ സച്ച ആസ്ഥാനത്ത് സ്പോർട്സ് സ്റ്റേഡിയങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, സിനിമാശാലകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
ബോളിവുഡ് താരങ്ങളിൽ തുടങ്ങി തമിഴ് സിനിമാ മേഖലയിൽ നിന്നുള്ള ചില നടിമാരുമായി വരെ ഗുർമീത് രതിസുഖം പങ്കിട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ആൾ ദൈവത്തിന്റെ അനുഗ്രഹം തേടി ബോളിവുഡ് സുന്ദരിമാർ ആശ്രമത്തിലെത്തുന്നത് പതിവാണത്രേ. ഇങ്ങനെ എത്തുന്നവരെ തന്ത്രത്തിൽകിടപ്പറയിലെത്തിക്കാനും ഗുർമീത് വിരുതനാണ്. സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച പ്രമുഖ തമിഴ് നടിയും ഗുർമീതിന്റെ ആശ്രമത്തിലെത്തിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
പഞ്ചാബ്, ഹരിയാന തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്ന ദൈവമാണ് ഗുർമീത്. പാരമ്പര്യ വിശ്വാസങ്ങളിൽ നിന്നുമാറി ഗുർമീതിന്റെ ദേര സച്ചാ സൗദ ആശ്രമത്തിലേക്ക് അനുദിനം ഒഴുകുന്നത് ആയിരങ്ങളാണ്. രാജ്യത്തിനകത്തും പുറത്തുമായി കോടിക്കണക്കിനു ഭക്തരാണ് ഇയാൾക്കുള്ളത്. ബോളിവുഡിലെ ചില സുന്ദരിമാരും ഗുർമീതിനാൽ ശുദ്ധീകരിക്കപ്പെട്ടവരാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്എന്നാൽ ഇവർ ആരൊക്കെയന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.