- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിലും സീരിയൽ താരം ജോലിക്കു നിന്നതായി പൊലീസ് കണ്ടെത്തൽ; ധർമ്മടത്തെ രൈരുനായരുടെ വീട്ടുവേലക്കാരി ആയത് സുമതിയെന്ന വ്യാജപ്പേരിൽ; പാസ്‌പോർട്ടും മൊബൈലുമുൾപ്പെടെ ഇവിടെ നിന്ന് നഷ്ടപ്പെട്ടതിന് പിന്നിലും തനൂജയെന്ന് സംശയിച്ച് പൊലീസ്; ബംഗളൂരുവിലെ സ്വർണക്കവർച്ചയ്ക്ക് പിടിയിലായ താരം വ്യാജപ്പേരിൽ അക്കൗണ്ടും തുടങ്ങി
തലശേരി: ബംഗളൂരുവിൽ ജോലിക്കുനിന്ന വീട്ടിൽ നിന്ന് ആഭരണം കവർന്ന് മുങ്ങിയതിന് പിടിയിലായ സീരിയൽ താരം തനൂജ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്ന് പാസ്‌പോർട്ടുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ കവർന്നതായി സംശയിച്ച് പൊലീസ്. ബംഗളൂരുവിൽ 35 പവന് സ്വർണാഭരണങ്ങൾ കവർന്നതിനെ തുടർന്ന് കാമുകന്മാർ വഴി അന്വേഷിച്ച് എത്തിയാണ് കഴിഞ്ഞദിവസം തനൂജയെ കർണാടക-കേരള സംയുക്ത പൊലീസ് സംഘം പിടികൂടുന്നത്. ഇവർ വ്യാജ പേരിൽ മുമ്പ് തലശ്ശേരിയിൽ ജോലി ചെയ്തിരുന്നതായും ഇവിടെ നിന്ന് പാസ്‌പോർട്ടും മൊബൈലും ഉൾപ്പെടെ കാണാതായതിന് പിന്നിലും തനൂജയണോ എന്നുമാണ് പൊലീസ് സംശയിക്കുന്നത്. മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ ധർമടം ചിറക്കുനിയിലെ രൈരുനായരുടെ വീട്ടിലാണ് കോഴിക്കോട് സ്വദേശിനി തനൂജ (24) സുമതി എന്ന പേരിൽ രണ്ടുവർഷം ജോലി ചെയ്തത്. ബംഗളൂരുവിൽ വീട്ടുജോലിക്ക് നിന്ന് കവർന്ന തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി തലശേരിയിലെ സഹകരണ ബാങ്കിൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് രൈരുനായരുടെ വീട്ടിൽ ജോലി ചെയ്ത കാര്യം തനൂജ പൊലീസ
തലശേരി: ബംഗളൂരുവിൽ ജോലിക്കുനിന്ന വീട്ടിൽ നിന്ന് ആഭരണം കവർന്ന് മുങ്ങിയതിന് പിടിയിലായ സീരിയൽ താരം തനൂജ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്ന് പാസ്‌പോർട്ടുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ കവർന്നതായി സംശയിച്ച് പൊലീസ്. ബംഗളൂരുവിൽ 35 പവന് സ്വർണാഭരണങ്ങൾ കവർന്നതിനെ തുടർന്ന് കാമുകന്മാർ വഴി അന്വേഷിച്ച് എത്തിയാണ് കഴിഞ്ഞദിവസം തനൂജയെ കർണാടക-കേരള സംയുക്ത പൊലീസ് സംഘം പിടികൂടുന്നത്.
ഇവർ വ്യാജ പേരിൽ മുമ്പ് തലശ്ശേരിയിൽ ജോലി ചെയ്തിരുന്നതായും ഇവിടെ നിന്ന് പാസ്‌പോർട്ടും മൊബൈലും ഉൾപ്പെടെ കാണാതായതിന് പിന്നിലും തനൂജയണോ എന്നുമാണ് പൊലീസ് സംശയിക്കുന്നത്. മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ ധർമടം ചിറക്കുനിയിലെ രൈരുനായരുടെ വീട്ടിലാണ് കോഴിക്കോട് സ്വദേശിനി തനൂജ (24) സുമതി എന്ന പേരിൽ രണ്ടുവർഷം ജോലി ചെയ്തത്. ബംഗളൂരുവിൽ വീട്ടുജോലിക്ക് നിന്ന് കവർന്ന തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി തലശേരിയിലെ സഹകരണ ബാങ്കിൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് രൈരുനായരുടെ വീട്ടിൽ ജോലി ചെയ്ത കാര്യം തനൂജ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജപ്പേരിലാണ് ജോലി ചെയ്തതതെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാൽ, എന്തിനാണ് പേരുമാറ്റി ജോലി ചെയ്തതെന്ന ചോദ്യത്തിന് തനൂജ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും സുമതി എന്ന പേരിൽ ധർമടത്തെ സഹകരണ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ജോലി ചെയ്തിരുന്ന കാലത്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവർ സ്ഥിരമായി തലശേരി ടൗണിലേക്ക് പോയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് തിക്കോടിയിലുള്ള സുഹൃത്ത് വഴിയാണ് രൈരുനായരുടെ വീട്ടിൽ തനൂജ വേലക്കാരിയായി എത്തുന്നത്. ഈ സമയത്ത് മറ്റൊരു ജോലിക്കാരിയും വീട്ടിലുണ്ടായിരുന്നു.
തനൂജയുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തതോടെയാണ് തനിക്ക് മൊബൈൽ കൂടാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് തനൂജ ജോലി ഉപേക്ഷിച്ച് പോയത്. ഇവർ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഒരു മൊബൈൽ ഫോണും രൈരുനായരുടെയും ഭാര്യയുടെയും പാസ്‌പോർട്ടുകൾ അടങ്ങിയ വിലകൂടിയ ട്രാവൽ ബാഗും വീട്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇവ തനൂജയാണോ കവർന്നതെന്ന് വ്യക്തമല്ലെന്നും അതുകൊണ്ട് അത്തരമൊരു പരാതിയില്ലെന്നും രൈരുനായർ പറയുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്ന രൈരുനായർ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണ്.
സീരിയലിൽ വേഷം കുറഞ്ഞതോടെ വീട്ടുവേലക്കാരിയായി ബംഗളൂരുവിൽ എത്തുകയും പിന്നീട് അവിടെനിന്ന് ആഭരണങ്ങളുമായി കടക്കുകയും ചെയ്തതോടെയാണ് തനൂജ അറസ്റ്റിലാവുന്നത്. കേസന്വേഷിച്ച കർണാടക പൊലീസ് സംഘം കേരള പൊലീസ് സഹായത്തോടെ തലശ്ശേരിയിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. മലയാളത്തിലെ ചില സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂർ സ്വദേശിനിയും കർണാടകയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിയുമായ വീട്ടമ്മയുടെ അടുത്ത് ജോലിക്കെത്തിയത്. ചുരുങ്ങിയ കാലത്തിനിടെ വീട്ടുകാരുടെ വിശ്വാസമാർജിച്ച തനൂജയെ സെപ്റ്റംബർ 28ന് കാണാതാകുകയായിരുന്നു. തുടർന്ന് സ്വർണാഭരണം പോയതായി കണ്ടതോടെ വീട്ടുകാർ പൊലീസിനെ സമീപിതോടെയാണ് ഇവർക്കായി അന്വേഷണം തുടങ്ങുന്നത്. ഫോൺനമ്പരും വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയതോടെ അയൽക്കാരനായ കാമുകനിലൂടെ ആണ് പൊലീസ് അന്വേഷണം തലശ്ശേരി-വടകര മേഖലയിലേക്ക വ്യാപിപ്പിക്കുന്നത്.
തുടർന്നും വിവരമൊന്നും ഇല്ലാതിരിക്കുന്നതിനിടെ തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു കാമുകനെപറ്റി വിവരം ലഭിച്ചതോടെയാണ് പ്രതിയുടെ താമസസ്ഥലം പൊലീസ് കണ്ടെത്തുന്നത്. അങ്ങനെയാണ് ടെമ്പിൾ ഗേറ്റ് പുതിയ റോഡിലെ ക്വാർട്ടേഴ്സിൽ നിന്ന് കോഴിക്കോട് സ്വദേശിനിയായ തനൂജ(24)യെ ടൗൺ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും കർണാടക പൊലീസും ചേർന്ന് പിടികൂടിയത്. കവർന്നെടുത്ത സ്വർണം തലശേരി പിലാക്കൂലിലെ സഹകരണ ബാങ്കിന്റെ ശാഖയിലും കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും പണയം വച്ചിരുന്നു. പണയംവച്ച് കിട്ടിയ തുകകൊണ്ട് ടെമ്പിൾറോഡിൽ വീട് വാടകക്കെടുത്ത് സുഖജീവിതം നയിക്കുകയായിരുന്നു തനൂജ.