രു കാലത്ത് ബോളിവുഡിന്റെ റാണിയായിരുന്നു ഊർമിള മതോണ്ട്കർ. രംഗീല എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യൻ ചലച്ചിത്ര പ്രേമികളുടെ മനസിൽ ചിര പ്രതിഷ്ഠ നേടുകയും ചെയ്തു. സിനിമാ തിരക്കുകൾ ഒഴിഞ്ഞ് 42 ാം വയസിലായിരുന്നു ഊർമ്മിളയുടെ മിന്നുകെട്ട്. രണ്ട് വർഷം മുമ്പ് രഹസ്യമായിട്ടായിരുന്നു ഊർമിള കാശ്മീരി സ്വദേശിയെ വിവാഹം ചെയ്തത്. പിന്നീട് താരത്തെ മാധ്യമങ്ങളിൽ ഒന്നും കാണാതാവുകയും ചെയ്തു.

ഊർമിളയുടെ ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ അധികമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ തന്റെ ഭർത്താവിനെ പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിച്ച് താരം കയ്യടി നേടി. മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു സംഭവം. തന്നെക്കാൾ പത്ത് വയസ് പ്രായക്കുറവുള്ള മൊഹ്സിൻ അക്തർ മിറിനെയാണ് ഊർമ്മിള ജീവിതത്തിലേക്ക് ക്ഷണിച്ചത്.

കശ്മീരി മോഡലും ബിസിനസ്സുകാരനുമാണ് മൊഹ്‌സീൻ. മാധുരി എന്ന മറാഠി ചിത്രത്തിന്റെ നിർമ്മാണവും മൊഹ്‌സീനാണ്. സൊണാലി കുൽക്കർണിയാണ് സിനിമയിൽ നായികയായി എത്തുന്നത്.