ലയാളം സിനിമയിൽ ഒരുകാലത്ത് ആക്ഷൻരംഗങ്ങളിൽ നിറഞ്ഞുനിന്ന നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോർട്ട്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്.

തെലുങ്കുദേശം പാർട്ടിയിലൂടെയാണ് നടിയുടെ രാഷ്ട്രിയ പ്രവേശനം. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതു തെലുങ്കുദേശം പാർട്ടിയാണ് എന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ ചേരണം എന്ന് ആവശ്യപ്പെട്ടു തെലുങ്കുദേശം പാർട്ടിയിലെ ചില നേതാക്കൾ തന്നെ സമീപിച്ചിരുന്നു. ഇറങ്ങുകയാണെങ്കിൽ അവർക്കൊപ്പമായിരിക്കുമെന്നു താൻ ഉറപ്പു നൽകി എന്നും വണി വിശ്വനാഥ് പറയുന്നു.

ഇന്ത്യയിൽ തനിക്ക് ഏറ്റവും ബഹുമാനമുള്ള രാഷ്ട്രിയ നേതാവ് തെലുങ്കുദേശം പാർട്ടി നേതാവായ ചന്ദ്രബാബു നായിഡുവിനോടാണ് എന്നും വാണി പറയുന്നു. 40 വയസിൽ താൻ രാഷ്ട്രിയത്തിൽ ഇറങ്ങും എന്ന് അച്ഛൻ പ്രവചിച്ചിരുന്നു. രാഷ്ട്രിയത്തിൽ ഇറങ്ങുന്നതിനു കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ട്. കാര്യങ്ങൾ വിശദീകരിക്കാൻ ചന്ദ്രബാബു നായിഡുവിനെ ഉടൻ കാണാനാകും എന്ന പ്രതിക്ഷയിലാണു വാണി വിശ്വനാഥ് അഭിമുഖത്തിലൂടെ പങ്ക് വച്ചിട്ടുണ്ട്.

അതേസമയം, വരുന്ന തെരഞ്ഞെടുപ്പിൽ നടി റോജക്കെതിരെ മത്സരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാണിവിശ്വനാഥ് പറഞ്ഞു. നടൻ ബാബുരാജിന്റെ ഭാര്യയാണ് വാണിവിശ്വനാഥ്. ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു വാണി. നിലവിൽ തമിഴ്‌നാട്ടിലാണ് താരദമ്പതികൾ താമസിക്കുന്നത്.