- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രുതി പറഞ്ഞതിൽ എവിടെയാണ് പീഡനം ? ശ്രുതിയെപ്പോലെയുള്ളവർ മീടൂ ക്യാംപയിൻ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്' ; 'ബലം പ്രയോഗിച്ച് സമ്മതമില്ലാതെ ഉപദ്രവിക്കുന്നതാണ് മീടുവിലൂടെ വെളിപ്പെടുത്തുന്നത് '; തമിഴ് താരം അർജ്ജുനെതിരെ വന്ന മീടൂ ആരോപണങ്ങൾക്ക് മറുപടിയുമായി മകൾ ഐശ്വര്യ
മീടു ആരോപണങ്ങളിൽ വിറച്ചരിക്കുകയാണ് രാജ്യത്തെ സിനിമാ മേഖലയും രാഷ്ട്രീയ രംഗവും. സംവിധായകർക്കും നടന്മാർക്കുമെതിരെ തങ്ങൾ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണം സംബന്ധിച്ച തുറന്ന് പറച്ചിലുകൾ നടിമാർ തുടർച്ചയായി നടത്തുകയാണ്. സമൂഹ മാധ്യമത്തിലുൾപ്പടെ ദിനംപ്രതി വരുന്ന തുറന്ന് പറച്ചിലുകൾ വിവാദച്ചൂട് വർധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് തമിഴ് താരം അർജ്ജുനെതിരെ മീടൂ ആരോപണവുമായി നടി ശ്രുതി ഹരിഹരൻ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ശ്രുതിയ്‌ക്കെതിരെ ആഞ്ഞടിച്ച് അർജ്ജുന്റെ മകൾ ഐശ്വര്യ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രുതി മീ ടൂ ക്യാംപെയ്ൻ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. തമിഴ്-കന്നഡ നടി ശ്രുതി ഹരിഹരൻ ആണ് അർജുനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നത്. ശ്രുതി പറഞ്ഞതിൽ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവർ മീ ടൂ ക്യാംപെയ്ൻ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്-ഐശ്വര്യ പറഞ്ഞു.'ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കിൽ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെ
മീടു ആരോപണങ്ങളിൽ വിറച്ചരിക്കുകയാണ് രാജ്യത്തെ സിനിമാ മേഖലയും രാഷ്ട്രീയ രംഗവും. സംവിധായകർക്കും നടന്മാർക്കുമെതിരെ തങ്ങൾ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണം സംബന്ധിച്ച തുറന്ന് പറച്ചിലുകൾ നടിമാർ തുടർച്ചയായി നടത്തുകയാണ്. സമൂഹ മാധ്യമത്തിലുൾപ്പടെ ദിനംപ്രതി വരുന്ന തുറന്ന് പറച്ചിലുകൾ വിവാദച്ചൂട് വർധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് തമിഴ് താരം അർജ്ജുനെതിരെ മീടൂ ആരോപണവുമായി നടി ശ്രുതി ഹരിഹരൻ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ശ്രുതിയ്‌ക്കെതിരെ ആഞ്ഞടിച്ച് അർജ്ജുന്റെ മകൾ ഐശ്വര്യ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രുതി മീ ടൂ ക്യാംപെയ്ൻ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. തമിഴ്-കന്നഡ നടി ശ്രുതി ഹരിഹരൻ ആണ് അർജുനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നത്.
ശ്രുതി പറഞ്ഞതിൽ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവർ മീ ടൂ ക്യാംപെയ്ൻ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്-ഐശ്വര്യ പറഞ്ഞു.'ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കിൽ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്‌നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല. ശ്രുതിയെപ്പോലുള്ളവർ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നു. ചിലപ്പോൾ പോപ്പുലാരിറ്റിക്ക് വേണ്ടിയാകും. അവരുടേ പേരുകൾ എല്ലാ ചാനലിലുകളിലൂടെയും മിന്നിമറഞ്ഞു. എനിക്ക് ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. ശ്രുതിയുടെ തീരുമാനങ്ങളിൽ സങ്കടമുണ്ട്. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ തന്നെ കാര്യങ്ങൾ തുറന്ന് സംസാരിക്കാമായിരുന്നു.'-ഐശ്വര്യ പറഞ്ഞു.
അരുൺ വൈദ്യനാഥൻ ഒരുക്കിയ നിബുണൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. റിഹേഴ്സലിന്റെ സമയത്ത് മുൻകൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അർജുൻ ആലിംഗനം ചെയ്തുവെന്നും അത് തന്നിൽ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു.എന്നാൽ ഈ രംഗത്തെക്കുറിച്ച് അർജുൻ പറഞ്ഞിരുന്നതായും ഐശ്വര്യ പറയുന്നു.
അച്ഛൻ മിക്കപ്പോഴും ഞങ്ങളുമായി തിരക്കഥയൊക്കെ ചർച്ച ചെയ്യാറുണ്ട്. ആ ചിത്രത്തിൽ അച്ഛന് താൽപര്യമില്ലാത്ത ഒരു പ്രണയരംഗമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ സംവിധായകൻ തയ്യാറാണെങ്കിൽ മാത്രമേ സിനിമയിൽ അഭിനയിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റെ അഭിപ്രായം സംവിധായകൻ സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ആ രംഗം ചിത്രീകരിച്ചത്-ഐശ്വര്യ വ്യക്തമാക്കി.
അർജുൻ ശ്രുതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം മാന്യനാണെന്നും സിനിമയുടെ സംവിധായകനായ അരുൺ വൈദ്യനാഥൻ അഭിപ്രായപ്പെടുകയുണ്ടായി. പറയുന്നു. കൂടുതൽ ഇഴുകി ചേർന്ന് അഭിനയിക്കുന്ന രംഗങ്ങൾ താൻ ഉൾപ്പെടുത്തിയപ്പോൾ അർജുൻ അത് മാറ്റി എഴുതണമെന്ന് ആവശ്യപ്പെട്ടതായും അരുൺ വ്യക്തമാക്കി.ശ്രുതിയുടെ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അർജുൻ പ്രതികരിച്ചു. ഒരു കന്നട ചാനലനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയുടെ ആരോപണം തന്നിൽ ഞെട്ടൽ ഉളവാക്കിയെന്നും അത് തെറ്റാണെന്നും അർജുൻ പ്രതികരിച്ചു. നടിക്കെതിരേ മാനനഷ്ടക്കേസ് നൽകുമെന്നും അർജുൻ വ്യക്തമാക്കി.