- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ് യുണിറ്റ് അദാലത്ത് സംഘടിപ്പിച്ചു
അൽഖർജ്: പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ് യുണിറ്റും ഇന്ത്യൻ എംബസ്സി വെൽഫെയർ വിഭാഗവും സംയുക്തമായി അൽ ഖർജ് മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച അദാലത്ത് നിയമകുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതെ നിയമവശങ്ങൾ അറിയാതെ അലയുന്ന നിരവധി പേർക്ക് ആശ്വാസമായി. ഏറ്റവും കൂടുതൽ ആളുകളുടെ പരാതി സ്‌പോൻസർ ഉറൂബ് ആക്കിയ നിരവധി കേസുകളാണ് അദാലത്തിൽ ഉന്നയിക്കപെട്ടത്. മാസങ്ങളായി ശമ്പളം ലഭിക്കാത്തവർ, സ്‌പോൻസറുടെ പീഡനം തുടങ്ങിയ നിരവധി വിഷയങ്ങൾക്ക് ഇന്ത്യൻ എംബസി വെൽഫയർ വിഭാഗം ഉദ്യോഗസ്ഥരായ അറ്റാച്ച് (ലേബർ)പി.രാജേന്ദ്രൻ, സെക്കന്റ് സെക്രട്ടറി ടി.ടി.ജോർജ എന്നിവരുടെ നേതൃതത്തിൽ നടന്ന പരാതി കേൾക്കൽ ഫോറത്തിൽ തൊഴിലാളികൾ ഉന്നയിച്ചു നിരവധി കേസുകൾ തൽസമയം സ്‌പോൺസറുമായി സംസാരിച്ച് ഒത്തുതീർപ്പാക്കുകയും ചെയ്തത് പരാതികാർക്ക് ഏറെ ആശ്വാസകരമായി. നിയമപരമായി എംബസിയുടെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ഉദ്ധ്യോഗസ്ഥർ വാഗ്ദാനം നൽകുകയും ചെയ്തു. അൽ ഖർജ് പി എം എഫ് സംഘടിപ്പിച്ച അദാലത്തിൽ ഗ്ലോബൽ വക്താവ് ജയൻ കൊടുങ്ങല്ലൂർ, ജി സി സി, ക
അൽഖർജ്: പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ് യുണിറ്റും ഇന്ത്യൻ എംബസ്സി വെൽഫെയർ വിഭാഗവും സംയുക്തമായി അൽ ഖർജ് മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച അദാലത്ത് നിയമകുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതെ നിയമവശങ്ങൾ അറിയാതെ അലയുന്ന നിരവധി പേർക്ക് ആശ്വാസമായി. ഏറ്റവും കൂടുതൽ ആളുകളുടെ പരാതി സ്‌പോൻസർ ഉറൂബ് ആക്കിയ നിരവധി കേസുകളാണ് അദാലത്തിൽ ഉന്നയിക്കപെട്ടത്.
മാസങ്ങളായി ശമ്പളം ലഭിക്കാത്തവർ, സ്‌പോൻസറുടെ പീഡനം തുടങ്ങിയ നിരവധി വിഷയങ്ങൾക്ക് ഇന്ത്യൻ എംബസി വെൽഫയർ വിഭാഗം ഉദ്യോഗസ്ഥരായ അറ്റാച്ച് (ലേബർ)പി.രാജേന്ദ്രൻ, സെക്കന്റ് സെക്രട്ടറി ടി.ടി.ജോർജ എന്നിവരുടെ നേതൃതത്തിൽ നടന്ന പരാതി കേൾക്കൽ ഫോറത്തിൽ തൊഴിലാളികൾ ഉന്നയിച്ചു നിരവധി കേസുകൾ തൽസമയം സ്‌പോൺസറുമായി സംസാരിച്ച് ഒത്തുതീർപ്പാക്കുകയും ചെയ്തത് പരാതികാർക്ക് ഏറെ ആശ്വാസകരമായി.
നിയമപരമായി എംബസിയുടെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ഉദ്ധ്യോഗസ്ഥർ വാഗ്ദാനം നൽകുകയും ചെയ്തു. അൽ ഖർജ് പി എം എഫ് സംഘടിപ്പിച്ച അദാലത്തിൽ ഗ്ലോബൽ വക്താവ് ജയൻ കൊടുങ്ങല്ലൂർ, ജി സി സി, കോർഡിനെറ്റർ റാഫി പാങ്ങോട്, പി.എം.എഫ് കേരള കോഡിനെറ്റർ ചന്ദ്രസേനൻ, നാഷണൽ പ്രസിഡന്റ് ഡോക്ടർ നാസർ,നാഷണൽ ജോയിൻ സെക്രട്ടറി സവാദ് അയത്തിൽ, അൽ ഖർജ് പ്രസിഡണ്ട് ഗിരിവാസൻ ജനറൽസെക്രട്ടറി ഷംസുദീൻ, ട്രഷറർ ഗോപിനാഥ്, മോഹൻ മലപ്പുറം, രാജൻ ,അഷ്റഫ്, തുടങ്ങി നിരവധി പേർ നിയമസഹായ അദാലത്തിൽ പങ്കെടുത്തു.