ഭിനയം മാത്രമല്ല സംഗീതവും തനിക്കു വഴങ്ങുമെന്നു തെളിയിച്ച താരമാണ് പൃഥ്വിരാജ്. പുതിയ മുഖം, ഉറുമി എന്നീ ചിത്രങ്ങളിൽ ദീപക് ദേവിന്റെ സംഗീതത്തിൽ താരം പാടിയ പാട്ടുകളെല്ലാം പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വീണ്ടും തന്റെ പുതിയ ചിത്രത്തിലും താരം പാടിയിരിക്കുകയാണ്.

ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോൺ എന്ന ചിത്രത്തിനു വേണ്ടിയാണ് പൃഥ്വി വീണ്ടും പാടിയത്.മെഴുക് തിരികൾ ഉരുകിയുരുകി.. എന്നു തുടങ്ങുന്ന പാട്ടാണ് പൃഥ്വിയുടെ ചുണ്ടിൽ നിന്ന് വിരിഞ്ഞത്. ദീപക് ദേവാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ ഉടൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നടൻ പുറത്ത് വിട്ടു.ു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിതെന്നും ദീപകിന്റെ നിർബന്ധ പ്രകാരമാണ് ഗാനം ആലപിച്ചതെന്നും പൃഥ്വി വ്യക്തമാക്കി. മുണ്ടക്കയംകാരനായ ആദം ജോൺ പോത്തൻ എന്ന പ്ലാന്ററായി പൃഥ്വി എത്തുന്നഈ സിനിമയിലെ നായികമാർ ഭാവനയും മിഷ്ടി ചക്രബർത്തിയുമാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും.