- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡിഷണൽ അഡ്വ. ജനറൽ പി.സി. ഐപ്പ് അന്തരിച്ചു
കൊച്ചി: അഡിഷണൽ അഡ്വക്കേറ്റ് ജനറൽ പി.സി. ഐപ്പ് (64) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. 2011ലാണ് അഡിഷണൽ അഡ്വക്കേറ്റ് ജനറലായി സർക്കാർ നിയമിച്ചത്. 2001 മുതൽ 2006 വരെ ഹൈക്കോടതിയിൽ സ്‌റ്റേറ്റ് അറ്റോർണിയായി സേവനമനുഷ്ഠിച്ചിരുന്നു. 1972ൽ അഭിഭാഷകനായി എന്റോൾ ചെയ്തു. അഡ്വ.വി.ഒ. ജോണിന്റെ കീഴിലാണ് അഭിഭാഷകവൃ
കൊച്ചി: അഡിഷണൽ അഡ്വക്കേറ്റ് ജനറൽ പി.സി. ഐപ്പ് (64) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
2011ലാണ് അഡിഷണൽ അഡ്വക്കേറ്റ് ജനറലായി സർക്കാർ നിയമിച്ചത്. 2001 മുതൽ 2006 വരെ ഹൈക്കോടതിയിൽ സ്‌റ്റേറ്റ് അറ്റോർണിയായി സേവനമനുഷ്ഠിച്ചിരുന്നു. 1972ൽ അഭിഭാഷകനായി എന്റോൾ ചെയ്തു. അഡ്വ.വി.ഒ. ജോണിന്റെ കീഴിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 1993 മുതൽ 1997ൽ വരെ എറണാകുളം ജില്ലാ ഗവ. പ്ലീഡറായിരുന്നു. കസ്റ്റംസിന്റെ പ്രോസിക്യൂട്ടറായും ബി.എസ്.എൻ.എല്ലിന്റെ സ്റ്റാൻഡിസങ് കൗൺസലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എറണാകുളം പുത്തരിക്കൽ കുടുംബാംഗമായ അദ്ദേഹം പരേതനായ ബാങ്ക് ഉദ്യോഗസ്ഥൻ പി.ജെ.സിറിയക്കിന്റെ മകനാണ്. ഭാര്യ: ജയ. മകൻ: അഡ്വ. സിറിയക് ഐപ്പ്. മരുമകൾ: ഡോണ സിറിയക്. സംസ്‌കാരം: എറണാകുളം സെന്റ് മേരീസ് ബസെലിക്ക സെമിത്തേരിയിൽ.
Next Story