- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ നമ്പരും മെയിൽ ഐഡിയും 500 രൂപയുമുണ്ടെങ്കിൽ ആർക്കും എന്റോൾമെന്റ് അഡ്‌മിനിസ്‌ട്രേറ്റർ ആകാം; 300 രൂപ കൂടി കൊടുത്താൽ കാർഡ് അച്ചടിക്കാനുള്ള സോഫ്റ്റ് വെയറും കിട്ടും; രാജ്യത്തെ ഞെട്ടിക്കുന്ന അന്വേഷണത്തിലെ കണ്ടെത്തൽ പുറത്തു വിട്ട് ദി ട്രിബ്യൂൺ; രാജസ്ഥാൻ സർക്കാർ സൈറ്റിലൂടെയുള്ള നുഴഞ്ഞു കയറ്റകഥ കേട്ട് ഞെട്ടി അധികൃതരും; അധാർ ഡാറ്റ തീർത്തും സുരക്ഷിതമല്ല
കൊച്ചി : 500 രൂപ കൊടുത്താൽ രാജ്യത്ത് ആരുടെ ആധാർ വിവരങ്ങളും അറിയാം.....! അത്രയ്ക്ക് സുരക്ഷിതമല്ല നമ്മുടെ ആധാർ വിവരങ്ങൾ. ആധാർ ഡാറ്റയിലേക്ക് സ്വകാര്യ വ്യക്തികൾക്ക് കടന്നുകയറാൻ അവസരം നൽകുന്ന ഏജൻസികൾ രാജ്യത്ത് സജീവമാകുന്നു. ദ ട്രിബ്യൂൺ പത്രമാണ് ഈ തട്ടിപ്പ് ശ്രംഖലയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഞെട്ടിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്. അതീവ രഹസ്യമായി സൂക്ഷിക്കുന്നതായി സർക്കാർ അവകാശപ്പെടുന്ന രേഖകളാണ് അരമണിക്കൂറിൽ 800 രൂപ മുടക്കിൽ ആർക്കും അച്ചടിക്കാവുന്ന വിധത്തിൽ ലഭ്യമായതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. 300 രൂപ കൂടി നൽകിയാൽ ആരുടെ പേരിലും 'ആധികാരിക' ആധാർ കാർഡ് അച്ചടിച്ചെടുക്കാനുള്ള 'സോഫ്റ്റ് വെയറും' കിട്ടും. ഇതിനുള്ള സോഫ്റ്റ് വെയർ ഈ ഏജന്റുമാർ നമ്മുടെ കമ്പ്യുട്ടറിൽ സ്ഥാപിച്ചു തരുമെന്ന് പത്രം നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ട നമ്പർ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോൺ നമ്പരും മെയിൽ ഐഡിയും നൽകി. 500 രൂ
കൊച്ചി : 500 രൂപ കൊടുത്താൽ രാജ്യത്ത് ആരുടെ ആധാർ വിവരങ്ങളും അറിയാം.....! അത്രയ്ക്ക് സുരക്ഷിതമല്ല നമ്മുടെ ആധാർ വിവരങ്ങൾ. ആധാർ ഡാറ്റയിലേക്ക് സ്വകാര്യ വ്യക്തികൾക്ക് കടന്നുകയറാൻ അവസരം നൽകുന്ന ഏജൻസികൾ രാജ്യത്ത് സജീവമാകുന്നു. ദ ട്രിബ്യൂൺ പത്രമാണ് ഈ തട്ടിപ്പ് ശ്രംഖലയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഞെട്ടിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്. അതീവ രഹസ്യമായി സൂക്ഷിക്കുന്നതായി സർക്കാർ അവകാശപ്പെടുന്ന രേഖകളാണ് അരമണിക്കൂറിൽ 800 രൂപ മുടക്കിൽ ആർക്കും അച്ചടിക്കാവുന്ന വിധത്തിൽ ലഭ്യമായതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.
300 രൂപ കൂടി നൽകിയാൽ ആരുടെ പേരിലും 'ആധികാരിക' ആധാർ കാർഡ് അച്ചടിച്ചെടുക്കാനുള്ള 'സോഫ്റ്റ് വെയറും' കിട്ടും. ഇതിനുള്ള സോഫ്റ്റ് വെയർ ഈ ഏജന്റുമാർ നമ്മുടെ കമ്പ്യുട്ടറിൽ സ്ഥാപിച്ചു തരുമെന്ന് പത്രം നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ട നമ്പർ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോൺ നമ്പരും മെയിൽ ഐഡിയും നൽകി. 500 രൂപ പറഞ്ഞ അക്കൗണ്ടിലേക്കും അടച്ചു. 20 മിനിട്ടിനകം ലേഖികയെ ഒരു ആധാർ എന്റോൾമെന്റ് അഡ്‌മിനിസ്‌ട്രേറ്റർ ആക്കിക്കൊണ്ടുള്ള മെയിൽ ലഭിച്ചു.
അഡ്‌മിനിസ്‌ട്രേറ്റർക്കുള്ള യൂസർ ഐഡിയും പാസ്വേഡും പിന്നാലെയെത്തി. അതോടെ ഇന്ത്യയിൽ ആധാർ എടുക്കാനായി രജിസ്റ്റർ ചെയ്ത മുഴുവൻ പേരുടെയും വിവരങ്ങൾ ലേഖികയ്ക്ക് ലഭ്യമായി. ആധാർ കാർഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ് വെയർ ആവശ്യപ്പെട്ട ലേഖികയ്ക്ക് 300 രൂപ കൂടി മുടക്കിയപ്പോൾ ഏജന്റ് അതും ലഭ്യമാക്കി. മറ്റൊരാൾ 'ടീം വ്യുവർ' വഴി ലേഖികയുടെ കമ്പ്യൂട്ടറിൽ കയറി ഈ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുകയായിരുന്നു. അതോടെ ഇന്ത്യയിൽ ആരുടെപേരിലുള്ള ആധാർ കാർഡ് അച്ചടിക്കാനും ലേഖികയ്ക്ക് കഴിയുമെന്ന സ്ഥിതിയായി.
ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി ആധാർ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന യുഐഡിഎഐ അധികൃതർ പത്രത്തോട് സമ്മതിക്കുന്നു. എന്നാൽ ഇതെങ്ങനെ സാധിക്കുന്നു എന്ന് കൃത്യമായി പറയാൻ അധികൃതർക്ക് കഴിയുന്നില്ല. രാജസ്ഥാൻ സർക്കാരിന്റെ സൈറ്റിലൂടെയാണ് ആധാർ വിവരങ്ങളിലേക്കു കടന്നുകയറാൻ തട്ടിപ്പ് സംഘം ലേഖികയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്.രാജസ്ഥാൻ സർക്കാരിന്റെ ഈ വിവര ശേഖരം കൈകാര്യം ചെയ്യുന്നത് ഐ എൽ ആൻഡ് എഫ് എസ് എന്ന സ്ഥാപനമാണ്. 2012 ലെ വിവാദമായ ഹൈദരാബാദ് വിവര ചോർച്ചയിൽ ഉൾപ്പെട്ട സ്ഥാപനം തന്നെയാണിത്.
ആധാർ വിവരങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും വാണിജ്യാവശ്യങ്ങൾക്കടക്കം ഈ വിവരങ്ങൾ ദുരുപയോഗിക്കപ്പെടും എന്നും ആരോപണങ്ങൾ ഉയരുന്നതിനിടയിലാണ് പത്രത്തിന്റെ വെളിപ്പെടുത്തൽ.