- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന ഇൻഷുറൻസിനും ആധാർ നിർബന്ധം; ആധാർ ലിങ്ക് ചെയ്യാതെ പുതിയ വാഹനങ്ങളുടെ ഇൻഷുറൻസും പഴയ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കലും ഇനി മുതൽ നടത്തില്ല
തൃശ്ശൂർ: വാഹന ഇൻഷുറൻസിനും ആധാർ നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങി. ഇനി മുതൽ ആധാർ ലിങ്ക് ചെയ്യാതെ പുതിയ വാഹനങ്ങളുടെ ഇൻഷുറൻസും പഴയ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കലും നടത്തരുതെന്നാണ് ഉത്തരവ്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് കേരള സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ ഇൻഷുറൻസ് തുടങ്ങി പതിനഞ്ചോളം ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ ഇഥു സംബന്ധിച്ച സർക്കുലർ അയച്ചു. ൻഷുറൻസ് അപേക്ഷാഫോറങ്ങളിൽ ആധാർനമ്പർ രേഖപ്പെടുത്താൻ സ്ഥലം വേണമെന്നും രേഖപ്പെടുത്തുന്ന നമ്പർ ഇൻഷുറൻസ് നേടുന്ന വാഹനത്തിന്റെ ഉടമയുടേത് തന്നെയാണെന്നും ഓഫീസർമാർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. ഇതിനുശേഷമേ ഇൻഷുറൻസ് നൽകാവൂ. കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ് ഉത്തരവ്. ആധാർ എടുക്കാത്തവർ ഇതിനായി എന്റോൾ ചെയ്തതിന്റെ രേഖ കാണിച്ചാൽമാത്രം ഇൻഷുറൻസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ എത്തുന്നവരോട് കമ്പനികൾ ആധാ
തൃശ്ശൂർ: വാഹന ഇൻഷുറൻസിനും ആധാർ നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങി. ഇനി മുതൽ ആധാർ ലിങ്ക് ചെയ്യാതെ പുതിയ വാഹനങ്ങളുടെ ഇൻഷുറൻസും പഴയ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കലും നടത്തരുതെന്നാണ് ഉത്തരവ്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് കേരള സർക്കാർ പുതിയ ഉത്തരവിറക്കിയത്.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ ഇൻഷുറൻസ് തുടങ്ങി പതിനഞ്ചോളം ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ ഇഥു സംബന്ധിച്ച സർക്കുലർ അയച്ചു. ൻഷുറൻസ് അപേക്ഷാഫോറങ്ങളിൽ ആധാർനമ്പർ രേഖപ്പെടുത്താൻ സ്ഥലം വേണമെന്നും രേഖപ്പെടുത്തുന്ന നമ്പർ ഇൻഷുറൻസ് നേടുന്ന വാഹനത്തിന്റെ ഉടമയുടേത് തന്നെയാണെന്നും ഓഫീസർമാർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. ഇതിനുശേഷമേ ഇൻഷുറൻസ് നൽകാവൂ.
കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ് ഉത്തരവ്. ആധാർ എടുക്കാത്തവർ ഇതിനായി എന്റോൾ ചെയ്തതിന്റെ രേഖ കാണിച്ചാൽമാത്രം ഇൻഷുറൻസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ എത്തുന്നവരോട് കമ്പനികൾ ആധാർനമ്പർ ആവശ്യപ്പെട്ടുതുടങ്ങി.
വാഹന ഇൻഷുറൻസ് മേഖലയിൽ ആധാർ നിർബന്ധമാക്കുന്നതോടെ ബിനാമി വാഹനങ്ങളുടെ എണ്ണം കുറയും. വാഹനം വാങ്ങിയശേഷം പേരുമാറ്റി രജിസ്റ്റർ ചെയ്യുന്നവർ, മോഷ്ടിച്ച വാഹനം ഉപയോഗിക്കുന്നവർ തുടങ്ങിയവർക്കെല്ലാം പുതിയ ഉത്തരവ് തിരിച്ചടിയാകും.
വിൽപ്പന നിർത്തിയ കമ്പനികളുടെ വാഹനങ്ങൾക്ക് പ്രീമിയം കൂട്ടിവാങ്ങുന്നു
തൃശ്ശൂർ: വിൽപ്പന നിർത്തിയ കമ്പനികളുടെ വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കൂടുതലായി ഈടാക്കിത്തുടങ്ങി. ഷവർലെ കമ്പനിയുടെ കാറുകൾക്കാണ് പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെയുള്ളവർ കൂടുതൽ പ്രീമിയം വാങ്ങുന്നത്. ഒബ്സല്യൂട്ട് മോഡൽ എന്ന വിഭാഗത്തിൽപ്പെടുത്തി ഇത്തരം വാഹനങ്ങൾക്ക് പ്രീമിയം വർധിപ്പിക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി അനുമതി നൽകിയിട്ടുണ്ട്.
എത്രശതമാനം പ്രീമിയം വർധിപ്പിക്കണമെന്ന് ഓരോ ഡിവിഷണൽ മാനേജർക്കും ശാഖാമാനേജർക്കും നിശ്ചയിക്കാം. പൂട്ടിപ്പോയ കമ്പനികളുടെ വാഹനങ്ങൾക്ക് സ്പെയർപാർട്സ് കിട്ടാൻ ബുദ്ധിമുട്ടാണെന്ന കാരണത്തിനാലാണ് പ്രീമിയം ഉയർത്തുന്നത്. വാഹനങ്ങളുടെ ഡാമേജ് ഇൻഷുറൻസിനാണ് ഇത് ബാധകം. തേഡ് പാർട്ടി ഇൻഷുറൻസിന് പ്രീമിയം വർധിപ്പിക്കാൻ അനുമതിയില്ല.