- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ഇനി ആധാർ നമ്പർ നിർബന്ധം; പുതിയ പാൻകാർഡിനും ആധാർ കൂടിയേ തീരൂ; കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നിർദ്ദേശങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കി. പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നമ്പർ നിർബന്ധമായിരിക്കും. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചതാണ് ഇക്കാര്യം. പുതിയതായി പാൻ കാർഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ആധാർ നമ്പർ നിർബന്ധമാക്കുന്നതിന് സുപ്രീം കോടതി അംഗീകാരം നൽകിയിരുന്നു. ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതിനകം പാൻ കാർഡും ആധാർ നമ്പരും ലഭിച്ചിട്ടുള്ളവർ ഇവ ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പിനെ ആധാർ നമ്പർ അറിയിക്കേണ്ടതാണെന്ന് പ്രത്യക്ഷ നികുതി ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് റദ്ദാകില്ലെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി. പാൻ കാർഡ് റദ്ദാക്കപ്പെട്ടാൽ ബാങ്ക് ഇടപാടുകളോ മറ്റ് സാമ്പത്തിക ഇടപാടുകളോ നടക്കില്ല. ഇക്കാര്യം പരിഗണിച്ചാണ് പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് താൽക്കാലിക ഇളവ് നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കി. പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നമ്പർ നിർബന്ധമായിരിക്കും. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചതാണ് ഇക്കാര്യം. പുതിയതായി പാൻ കാർഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ആധാർ നമ്പർ നിർബന്ധമാക്കുന്നതിന് സുപ്രീം കോടതി അംഗീകാരം നൽകിയിരുന്നു.
ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതിനകം പാൻ കാർഡും ആധാർ നമ്പരും ലഭിച്ചിട്ടുള്ളവർ ഇവ ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പിനെ ആധാർ നമ്പർ അറിയിക്കേണ്ടതാണെന്ന് പ്രത്യക്ഷ നികുതി ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് റദ്ദാകില്ലെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കി.
പാൻ കാർഡ് റദ്ദാക്കപ്പെട്ടാൽ ബാങ്ക് ഇടപാടുകളോ മറ്റ് സാമ്പത്തിക ഇടപാടുകളോ നടക്കില്ല. ഇക്കാര്യം പരിഗണിച്ചാണ് പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് താൽക്കാലിക ഇളവ് നൽകിയിരിക്കുന്നത്.