- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയം ഡിസംബർ 31ന് അവസാനിക്കില്ല; അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്ര സർക്കാർ. ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കൽ ഉടൻ വേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. ഡിസംബർ 31 ആണ് അവസാന തീയതിയായി കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നത്. 2002ലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിൽ വരുത്തിയ ഭേദഗതിയിലൂടെയായിരുന്നു സർക്കാർ തീരുമാനം. എന്നാൽ പുതിയ വിജ്ഞാപനത്തിൽ ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. പകരം ആധാർ നമ്പറും പാൻ നമ്പറും അല്ലെങ്കിൽ ഫോറം 60 എന്നിവ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ദിവസം നൽകണമെന്നാണ് പറഞ്ഞിരുന്നത്. ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ആവശ്യമെങ്കിൽ 2018 മാർച്ച് 31 വരെ നീട്ടാമെന്ന് സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഈമാസം ഏഴിന് പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി മൂന്നുമാസം നീട്ടി മാർച്ച് 31 ആക്കിയിരുന്നു.
ന്യൂഡൽഹി: ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്ര സർക്കാർ. ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കൽ ഉടൻ വേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. ഡിസംബർ 31 ആണ് അവസാന തീയതിയായി കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നത്.
2002ലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിൽ വരുത്തിയ ഭേദഗതിയിലൂടെയായിരുന്നു സർക്കാർ തീരുമാനം. എന്നാൽ പുതിയ വിജ്ഞാപനത്തിൽ ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. പകരം ആധാർ നമ്പറും പാൻ നമ്പറും അല്ലെങ്കിൽ ഫോറം 60 എന്നിവ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ദിവസം നൽകണമെന്നാണ് പറഞ്ഞിരുന്നത്.
ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ആവശ്യമെങ്കിൽ 2018 മാർച്ച് 31 വരെ നീട്ടാമെന്ന് സർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഈമാസം ഏഴിന് പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി മൂന്നുമാസം നീട്ടി മാർച്ച് 31 ആക്കിയിരുന്നു.