- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2007ൽ വിവാഹനിശ്ചയം നടത്തി; പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി; അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ വ്യാജപരാതിയുമായി യുവതിയുടെ അച്ഛൻ; സിനിമാ മോഹങ്ങളുമായി നടന്ന ആദിത്യൻ അഴിക്കുള്ളിലുമായി; ആക്ഷൻ ഹീറോ ജയന്റെ സഹോദര പുത്രൻ വീണ്ടും സജീവതയിലേക്ക്
കൊല്ലം: വ്യാജ പരാതി മൂലം പ്രമുഖ സീരിയൽ താരം ആദിത്യൻ ജയന് നഷ്ടമായത് നാലര വർഷത്തെ ജീവിതം. വിവാഹ വാഗ്ദാനം നൽകി പണംതട്ടിയെന്ന പരാതിയാണ് വില്ലനായത്. നടൻ ജയന്റെ സഹോദര പുത്രനാണ് ആദിത്യൻ കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പിതാവാണ് സീരിയൽ താരം ആദിത്യൻ ജയനെതിരെ പരാതി നൽകിയത്. ഈ ആരോപണം പിൻവലിച്ചതോടെ വീണ്ടും സജീവമാകൻ ഒരുങ്ങുകയാണ് ആദിത്യൻ. ഒരുലക്ഷംരൂപ ആദിത്യൻ തട്ടിയെടുത്തെന്നായിരുന്നു പരാതി. 2007ൽ വിവാഹനിശ്ചയം നടത്തുകയും പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറുകയും ചെയ്ത യുവതിയുടെ പിതാവാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. വിവാഹം ഉപേക്ഷിച്ച് അഞ്ചുവർഷത്തിനുശേഷമായിരുന്നു ഈ ആരോപണം. അഞ്ചുദിവസം റിമാൻഡ് തടവുകാരനായി അദിത്യന് ജയിലിൽ കഴിയേണ്ടിവന്നു. പെൺകുട്ടി കോടതിയിൽ ഹാജരാകാതെ വന്നതോടെ കേസ് നീണ്ടുപോയി. ഒടുവിൽ പെൺകുട്ടിതന്നെ കോടതിക്ക് മുൻപാകയെത്തി പരാതി ഇല്ലെന്ന് ബോധിപ്പിക്കുകയായിരുന്നു. കേസുമൂലം പ്രതിഛായമുഴുവൻ നഷ്ടമായെന്ന് ആദിത്യൻ പറയുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. അവസരങ്ങളും നഷ്ടമായി. പൊലീസിന്റെ പെരുമാറ്റം ഏറെ വേദനിപ
കൊല്ലം: വ്യാജ പരാതി മൂലം പ്രമുഖ സീരിയൽ താരം ആദിത്യൻ ജയന് നഷ്ടമായത് നാലര വർഷത്തെ ജീവിതം. വിവാഹ വാഗ്ദാനം നൽകി പണംതട്ടിയെന്ന പരാതിയാണ് വില്ലനായത്. നടൻ ജയന്റെ സഹോദര പുത്രനാണ് ആദിത്യൻ
കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പിതാവാണ് സീരിയൽ താരം ആദിത്യൻ ജയനെതിരെ പരാതി നൽകിയത്. ഈ ആരോപണം പിൻവലിച്ചതോടെ വീണ്ടും സജീവമാകൻ ഒരുങ്ങുകയാണ് ആദിത്യൻ. ഒരുലക്ഷംരൂപ ആദിത്യൻ തട്ടിയെടുത്തെന്നായിരുന്നു പരാതി. 2007ൽ വിവാഹനിശ്ചയം നടത്തുകയും പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറുകയും ചെയ്ത യുവതിയുടെ പിതാവാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. വിവാഹം ഉപേക്ഷിച്ച് അഞ്ചുവർഷത്തിനുശേഷമായിരുന്നു ഈ ആരോപണം.
അഞ്ചുദിവസം റിമാൻഡ് തടവുകാരനായി അദിത്യന് ജയിലിൽ കഴിയേണ്ടിവന്നു. പെൺകുട്ടി കോടതിയിൽ ഹാജരാകാതെ വന്നതോടെ കേസ് നീണ്ടുപോയി. ഒടുവിൽ പെൺകുട്ടിതന്നെ കോടതിക്ക് മുൻപാകയെത്തി പരാതി ഇല്ലെന്ന് ബോധിപ്പിക്കുകയായിരുന്നു. കേസുമൂലം പ്രതിഛായമുഴുവൻ നഷ്ടമായെന്ന് ആദിത്യൻ പറയുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. അവസരങ്ങളും നഷ്ടമായി.
പൊലീസിന്റെ പെരുമാറ്റം ഏറെ വേദനിപ്പിച്ചു. ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെയെന്നാണ് അദിത്യന്റെ പ്രാർത്ഥന. നിയമപോരാട്ടം അവസാനിച്ചതോടെ അഭിനയ ലോകത്തിലേക്ക് തിരികെവരാനൊരുങ്ങുകയാണ് ആദിത്യൻ.