- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരികളുടെ കണ്ടം തേടിയുള്ള ഓട്ടം കണ്ട് ഭയന്ന് രണ്ടും കൽപ്പിച്ചിറങ്ങിയ അമ്മിണിയും പിന്മാറി; ആദിവാസി നേതാവ് ശബരിമലയിലേക്കുള്ള യാത്ര എരുമേലിയിൽ അവസാനിപ്പിച്ചു; മനിതിയുടെ പ്രവർത്തകർ ആരും ഇനി മല ചവിട്ടാനെത്തില്ല; ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിൽ പൊലീസ്; ശബരിമലയിൽ ഇനി ആചാര ലംഘനം ഉണ്ടാകില്ല; ഭക്തരുടെ പ്രതിഷേധ കാര്യങ്ങളിൽ തീരുമാനമുണ്ടാക്കിയത് ഇങ്ങനെ
ശബരിമല: മനിതി പ്രവർത്തകർക്ക് പിന്തുണയുമായി സന്നിധാനത്തെത്തിയ ആദിവാസി നേതാവ് അമ്മിണിയും മടങ്ങി. സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ മനിതി പ്രവർത്തകർ ചിതറിയോടിയതോടെയാണ് അമ്മിണിയും മടങ്ങാൻ തീരുമാനിച്ചത്. കേരളത്തിൽനിന്ന് ഇരുപത് പേരാണ് ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും, താനൊഴികെയുള്ള മൂന്നുപേർ ഞായറാഴ്ച എരുമേലിയിൽ എത്തിയെന്നും പുറപ്പെട്ടപ്പോൾ അമ്മിണി അറിയിച്ചിരുന്നു. പൊലീസ് മതിയായ സുരക്ഷ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും യാത്രയെ സംബന്ധിച്ച് പൊലീസിനെ അറിയിച്ചിരുന്നുവെന്നും അമ്മിണി ആദ്യമേ അറിയിച്ചിരുന്നു. ബുദ്ധിമുട്ടുണ്ടായാൽ സുരക്ഷ നൽകാമെന്നും സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നും പൊലീസ് പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.. അയ്യപ്പനെ കാണാനും ദർശനം നടത്താനുമാണ് തങ്ങൾ പോകുന്നതെന്നും, വിശ്വാസപ്രകാരമാണ് തങ്ങളുടെ യാത്രയെന്നും പറഞ്ഞ് ആരംഭിച്ച യാത്രയാണ് ഇപ്പോൾ പാതി വഴിയിൽ അവസാനിച്ചത്. മനിതി പ്രവർത്തകർ ദർശനം നടത്തുമെന്ന ത
ശബരിമല: മനിതി പ്രവർത്തകർക്ക് പിന്തുണയുമായി സന്നിധാനത്തെത്തിയ ആദിവാസി നേതാവ് അമ്മിണിയും മടങ്ങി. സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ മനിതി പ്രവർത്തകർ ചിതറിയോടിയതോടെയാണ് അമ്മിണിയും മടങ്ങാൻ തീരുമാനിച്ചത്. കേരളത്തിൽനിന്ന് ഇരുപത് പേരാണ് ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും, താനൊഴികെയുള്ള മൂന്നുപേർ ഞായറാഴ്ച എരുമേലിയിൽ എത്തിയെന്നും പുറപ്പെട്ടപ്പോൾ അമ്മിണി അറിയിച്ചിരുന്നു. പൊലീസ് മതിയായ സുരക്ഷ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും യാത്രയെ സംബന്ധിച്ച് പൊലീസിനെ അറിയിച്ചിരുന്നുവെന്നും അമ്മിണി ആദ്യമേ അറിയിച്ചിരുന്നു. ബുദ്ധിമുട്ടുണ്ടായാൽ സുരക്ഷ നൽകാമെന്നും സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നും പൊലീസ് പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി..
അയ്യപ്പനെ കാണാനും ദർശനം നടത്താനുമാണ് തങ്ങൾ പോകുന്നതെന്നും, വിശ്വാസപ്രകാരമാണ് തങ്ങളുടെ യാത്രയെന്നും പറഞ്ഞ് ആരംഭിച്ച യാത്രയാണ് ഇപ്പോൾ പാതി വഴിയിൽ അവസാനിച്ചത്. മനിതി പ്രവർത്തകർ ദർശനം നടത്തുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ സന്നിധാനത്തെ ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലാണ് പൊലീസ്. മുൻപ് ശബരിലയിൽ കണ്ടതിലും തീവ്രമായ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്തു നിന്നും ഇന്നുണ്ടായത്.
സന്നിധാനത്തെ പൊലീസ് നീക്കം ഇങ്ങനെ
പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി മനിതിക്കാരെ മല ചവിട്ടാൻ അവസരമൊരുക്കാനായിരുന്നു പൊലീസ് നീക്കം. ഇതോടെ മല ചവിട്ടാനായി മനിതിക്കാരും പോയി. ഇതോടെയാണ് പ്രതിഷേധക്കാർ ആക്രമാസക്തമായി ഓടിയടുത്തത്. ഇതോടെ യുവതികൾ ജീവനും കൊണ്ട് തിരിച്ചോടി. ഭയപ്പാടിന്റെ മുഖവുമായി അവർ ഗാർഡ് റൂമിലുമത്തി. ഇതോടെ സുരക്ഷാ പ്രശ്‌നങ്ങൾ മനിതിക്കും ബോധ്യപ്പെടുകയാണ്. വിശ്വാസങ്ങളേയും ആചാരങ്ങളേയും കാക്കാൻ ഏതറ്റം വരേയും പോകാനായിരുന്നു ഭക്തരുടേയും തീരുമാനം. ഇത് പൊലീസിനേയും വെട്ടിലാക്കി
യുവതികളെ മല കയറ്റാൻ വേണ്ടി പമ്പയിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് ശേഷം യുവതികൾ മല കയറാൻ മുന്നോട്ട് നീങ്ങി. ഇവരെ സുരക്ഷിതമായി എത്തിക്കാൻ അയ്യപ്പ ഭക്തരെ സ്വാമി അയ്യപ്പൻ റോഡിലും മറ്റും പൊലീസ് തടഞ്ഞ് നിർത്തിയിരുന്നു. എല്ലാവരും അയ്യപ്പഭക്തരായിരുന്നു. യുവതികൾ മല കയറിയെത്തുന്നത് കണ്ടതോടെ ഈ അയ്യപ്പന്മാർ യുവതികളുടെ അടുത്തേക്ക് ഓടിയടുത്തു. ആയിരക്കണക്കിന് അയ്യപ്പന്മാരെ തടയാൻ പൊലീസിനും കഴിഞ്ഞില്ല.
ഭീതിയുണ്ടാക്കുന്ന തരത്തിലായിരുന്നു വിശ്വാസികൾ പ്രകോപനത്തോടെ എത്തിയത്. ഇതോടെ യുവതികൾ ഭയന്നു. മല കയറിയവർ ജീവനും കൊണ്ട് തിരിച്ചോടി. അതിവേഗം പമ്പാ ഗണപതി കോവിലിന് അടുത്തുള്ള ഗാർഡ് റൂമിൽ ഓടികയറി. പൊലീസിന് അവിടേയും സുരക്ഷയൊരുക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെ പൊലീസ് മനിതിക്കാരെ പമ്പയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പൊലീസ് തിരിച്ചയച്ചു.
രാവിലെ അഞ്ച് മണി മുതൽ യുവതികൾ മലകയറാൻ ശ്രമം തുടങ്ങിയതാണ്. വലിയൊരു ആൾക്കൂട്ടം തന്നെ നാമജപവുമായി ഇവരെ തടഞ്ഞു നിന്നു. ഉച്ചയായതോടെ വിശ്വാസകളുടെ എണ്ണം കുറഞ്ഞു. ഇതോടെയാണ് യുവതികളുമായി മുന്നോട്ട് പോകാൻ പൊലീസ് തീരുമാനിച്ചത്. ചെറിയ സഖ്യയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പതിനഞ്ചോളം പേർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇവരെ മാറ്റിയതോടെ യുവതികളുമായി മുന്നോട്ട് പോയി. ഇതിനിടെ അഞ്ചോളം പേർ പ്രതിഷേധവുമായെത്തി.
നീലിമലയുടെ അടുത്ത് മലയിറങ്ങുന്നവരെ തടഞ്ഞു വച്ചു. എന്നാൽ യുവതികൾ വരുന്നത് കണ്ട് അയ്യപ്പന്മാർ വലയം ഭേദിച്ച് പാഞ്ഞടുത്തു. ഇതോടെ സ്ത്രീകൾ ഭയന്നു വിറച്ചു. അവരും കുത്തനെയുള്ള മലയിറക്കത്തിലൂടെ ഓടി ഗാർഡ് റൂമിലെത്തി. തുടർന്ന് പൊലീസ് വാഹനത്തിൽ പമ്പയ്ക്ക് ഇക്കരെയുള്ള കൺട്രോൾ റൂമിലെത്തിച്ചു. ഇവരോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ ചൂട് മനസ്സിലാക്കിയ സംഘം അതിന് സമ്മതിക്കുകയായിരുന്നു
കൂടുതൽ പൊലീസുകാർ എത്തിയാണ് നാമജപ പ്രതിഷേധക്കാരെ പതിനൊന്നരയോടെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വനിതാ പൊലീസുകാരുടെ അകമ്പടിയോടെ മനിതി പ്രവർത്തകർ സന്നിധാനത്തേക്ക് തിരിച്ചു. അപ്പോഴാണ് ദർശനം കഴിഞ്ഞ് ഇറങ്ങിവരുന്നവരും പ്രതിഷേധക്കാരോടൊപ്പം ചേർന്നത്. മുതിർന്ന സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധക്കാരുടെ മുന്നിൽ സ്ഥാനം പിടിച്ചു.
ഇവരെ കണ്ട് ഭയന്നാണ് മനിതി സംഘം ഓടിയത്. നേരത്തെ മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവർ പിരിഞ്ഞുപോകണമെന്ന് മെഗാഫോണിൽ കൂടി ആവർത്തിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.