- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിലെ കോവിഡ് വാക്സിൻ എടുക്കൽ പ്രതിസന്ധിയിലാക്കിയത് സിപിഐ നേതാവെന്ന് ആശുപത്രി ജീവനക്കാർ; നിഷേധിച്ച് കെ എം ഷാജിയും
അടിമാലി: സിപി ഐ നേതാവും അടിമാലി താലൂക്കാശുപത്രിയിലെ എച്ച് എം സി മെമ്പറുമായ കെ എം ഷാജിയുടെ ഇടപെടലിനെത്തുടർന്ന് അടിമാലിയിലെ കോവിഡ് വാക്സിൻ കുത്തിവയ്‌പ്പ് പ്രതിസന്ധിയിലായതായി വെളിപ്പെടുത്തൽ.
ഷാജിയും ഒപ്പമെത്തിയവരും നിയമവിരുദ്ധമായി വാക്സിൻ വിതരണം നടത്താൻ ആരോഗ്യവകുപ്പ് ജീവനക്കാരിൽ സമ്മർദ്ദം ചെലത്തിയെന്നും ഇതെത്തുടർന്ന് വാക്സിൻ കുത്തിവയ്‌പ്പ് നിർത്തിവയ്ക്കാൻ ബന്ധപ്പെട്ട ജീവനക്കാർ നിർബന്ധിതരാവുകയായിരുന്നെന്നുമാണ് സൂചന.സംഘർഷാവസ്ഥ സംജാതമായതോടെ വിവരം ജീവനക്കാർ ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു.പിന്നാലെ പൊലീസ് എത്തുകയും ജീവനക്കാർക്ക് സംരക്ഷണമൊരുക്കുകയുമായിരുന്നു.
ഷാജിയെക്കൂടാതെ പാർട്ടി നേതാക്കളായ എൻ എ ബേബി,ഇ എം ഇബ്രാഹീം എന്നിവരും വാക്സീൻ കേന്ദ്രത്തിൽ എത്തി തങ്ങളെ ഭീഷിണിപ്പെടുത്തിയെന്ന് സൂപ്രണ്ടന് നൽകിയ കത്തിൽ ജീവനക്കാർ സൂചിപ്പിച്ചിട്ടുണ്ട്.ആവശ്യമായ സുരക്ഷയൊരുക്കാതെ ജോലിചെയ്യിന്നറിയിച്ച് ജീവനക്കാർ ആശുപത്രി സുപ്രണ്ടിന് കത്തുനൽകിയിരുന്നു.തങ്ങൾ പറയുന്നവർക്ക് വാക്സിൻ നൽകണമെന്ന പാട്ടിനേതാക്കൾ ആവശ്യപ്പെട്ടപ്പോൾ അതുസാധ്യമല്ലന്ന് വ്യക്തമാക്കിയെന്നും ഈയവസരത്തിൽ ഇത് നിങ്ങളുടെ തന്തയുടെ വകയാണോ എന്നും മറ്റുമായിരുന്നു ഒച്ചപ്പാടുമായെത്തിയവരുടെ പ്രതികരണമെന്നും ജീവനക്കാർ കത്തിൽ വിവരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങൾ വഴിയും തങ്ങൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷ ഉറപ്പാക്കാതെ തങ്ങൾ ജോലിചെയ്യില്ലെന്നും ഇവർ കത്തിൽ വ്യക്തമാക്കിയിരുന്നു.ഇതെത്തുടർന്ന് സുപ്രണ്ട് ഉത്തരവാദിത്വപ്പെട്ടവരുമായി കാര്യങ്ങൾ ചർച്ചചെയ്യുകയും മേലിൽ ഇത്തരം സംഭവം ആവർത്തിക്കില്ലന്ന് ജീനക്കാർക്ക് ഉറപ്പുനൽകുകയും ചെയ്തു.ഇതെത്തുടർന്ന് കഴിഞ്ഞ ദിവസം മുതൽ വാക്സിനേഷൻ പുനരാരംഭിച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ആശുപത്രി വികസന സമിതിയും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ചർച്ചയിലാണ് വിഷയം പരിഹരിച്ചത്.
സംഭവം പുറത്തുവന്നതിന് പിന്നാലെ ചേരിതിരിഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ ഇതെക്കുറിച്ച് ചൂടുപിച്ച വാദപ്രതിവാദം ആരംഭിച്ചിരുന്നു.കെ എം ഷാജി അടിമാലി താലൂക്ക് ആശുപത്രി പ്രവർത്തനങ്ങളിൽ ഇടപെടുന്നതും തർക്കങ്ങൾ ഉണ്ടാക്കുന്നതും പതിവുകാഴ്ചയാണെന്നും ഭരണകക്ഷി നേതാവെന്ന ഹുങ്കിലും ആശുപത്രി വികസന സമിതി അംഗം എന്ന സ്ഥാനം ഉള്ളതിനാലുമാണ് ഇയാൾ ഇത്തരത്തിൽ പ്രവർത്തിയിക്കുന്നതെന്നുമായിരുന്നു എതിരാളികളുടെ ആരോപണം.
പാർട്ടിപ്രവർത്തകരായ രണ്ടുപേർക്ക് വാക്സിൻ നൽകുന്നില്ലന്ന വിവരം അറിഞ്ഞാണ് ആശുപത്രിയിൽ എത്തിയതെന്നും കാര്യം തിരക്കിയപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണം മോശമായിരുന്നെന്നും ഇതെത്തുടർന്ന അൽപ്പനേരം ഒച്ചപ്പാടുണ്ടാവുകയും പിന്നാലെ പാർട്ടിപ്രവർത്തകരോടൊപ്പം താൻ തിരിച്ചുപോരുകയായിരുന്നെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഷാജി മറുനാടനോട് പ്രതികരിച്ചു.തന്നെ കരിവാരിതേയ്ക്കുന്നവർക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും ഈ സംഭവം ഇത് നടപ്പിലാക്കുന്നതിനുള്ള മറയായി ഇത്തരക്കാർ ഉപയോഗിക്കുകയാണെന്നുമാണ് ഷാജിയുടെ വാദം.
മറുനാടന് മലയാളി ലേഖകന്.