- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹോദരന്റെ അസ്തിക്ക് പിടിച്ച പ്രണയം ചേട്ടന് പിടിച്ചില്ല; കാമുകിയെ തട്ടിക്കൊണ്ടു പോയത് മദ്യലഹരിയിൽ ഭീഷണിപ്പെടുത്തി അനുജനെ രക്ഷിക്കാൻ; കല്ലാറിലെ കിഡ്നാപ്പിങ് പിടികൂടിയത് നാട്ടുകാരും; പോസ്റ്റ് മോഡേൺ ജീവിതത്തിലെ അടിമാലി കഥ ഇങ്ങനെ
അടിമാലി; വിവാഹിതനായ സഹോദരന്റെ കാമുകിയെ കടത്തിക്കൊണ്ടുപോയി പ്രേമബന്ധത്തിൽ നിന്നും പിൻതിരിപ്പിക്കാൻ ജേഷ്ഠനും സുഹൃത്തും ചേർന്നുനടത്തിയ നീക്കമായിരുന്നു കല്ലാറിലെ തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് സൂചന.
ഇത് സംബന്ധിച്ച് ചേർത്തല പൂച്ചാക്കൽ സ്വദേശി പ്രവീൺരാജ്, അടിമാലി മാങ്കുളം സ്വദേശി ജോബി എന്നിവർക്കെതിരെ അടിമാലി പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയാണ് തട്ടക്കൊണ്ടുപോകൽ സംഭവത്തിലെ ഇര. വെള്ളിയാഴ്ച രാത്രി 9.30 തോടടുത്ത് അടിമാലി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കല്ലാറിൽ ജനക്കൂട്ടമാണ് തട്ടിക്കൊണ്ടുപോകുകയായിരുന്ന ഇയോൺ കാർ തടഞ്ഞിട്ടത്. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടവർ പിൻതുടർന്ന് വാഹനത്തെ പിൻതുടർന്ന് തടഞ്ഞിടുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
കാർയാത്രയിൽ പ്രവീണും ജോബിയും ഭീഷിണിപ്പെടുത്തിയെന്നും ബിയർ കുപ്പിക്ക് തലയ്ക്കടിച്ചെന്നും രഹസ്യകേന്ദ്രത്തിലേക്ക് കടത്തിക്കൊണ്ടു പോകുകയായിരുന്നെന്നുമായിരുന്നു കാർ തടഞ്ഞിട്ടവരുടെ മുമ്പാകെ യുവതിയുടെ വെളിപ്പെടുത്തൽ. ഇതോടെ പ്രവിണിനെയും ജോബിയെയും നാട്ടുകാർ ചെറിയ രീതിയിൽ കൈകാര്യം ചെയ്തു. വാഹനത്തിന്റെ ചില്ല് അടിച്ചുതകർക്കുകയയും ഓടാൻ കഴിയാത്ത രീതിയിൽ കേടുപാടുകൾ വരുത്തുകയും ചെയ്തതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതുപ്രകാരം അടിമാലി പൊലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിൽ എടുത്തു.
മൂന്നുപേരും ലഹരിയിലായിരുന്നെന്ന് പ്രഥമദൃഷ്ട്യതന്നെ പൊലീസ് സംഘത്തിന് ബോദ്ധ്യമായി. കാർ യാത്രയിൽ ബിയർ നൽകിയെന്നും താൻ കഴിച്ചെന്നും യുവതി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കാർയാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ താൻ ഭയന്നുപോയെന്നും അതിനാലാണ് നിലവിളിച്ചതെന്നും പ്രവിണും ജോബിയും സുഹൃത്തുക്കളാണെന്നും തന്നെ തട്ടിക്കൊണ്ടുപോയതയതല്ലും യുവതി വ്യക്തമാക്കിയതോടെ പൊലീസിന് കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ ബോദ്ധ്യമായി.
നാട്ടുകാർ നോക്കിനിൽക്കെ ആടിക്കുഴഞ്ഞ അവസ്ഥയിൽ കസ്റ്റഡിയിലെടുത്ത കടത്തൽകാരെ വെറുതെവിട്ടാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് പൊലീസ് രാത്രി തന്നെ ഇവരെ മെഡിക്കലിന് ഹാജരാക്കി. പരിശോധനയിൽ ഇവർ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഇതെത്തുടർന്ന് മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന വകുപ്പിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയെ താമസസ്ഥലത്തെത്തിച്ച് സുരക്ഷ ഉറപ്പാകുകയും ചെയ്ത ശേഷമാണ് പൊലീസ് ഈ വിഷയത്തിൽ നിന്നും പിൻവാങ്ങിയത്.
സഹോദരൻ യുവതിയുമായി പ്രണയത്തിലായിരുന്നെന്നും ഇതിൽ നിന്നും പിൻതിരിപ്പിയിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നെന്നും ഇരുവരുടെ പ്രണയബന്ധം വിവാഹത്തിലേയ്ക്ക് നീങ്ങുന്നതായി അറവുലഭിച്ചെന്നും ഇതിൽ നിന്നും പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ചെറിയ രീതിയിൽ ഭീഷിപ്പെടുത്തുക മാത്രമായിരുന്നുലക്ഷ്യമെന്നും പ്രവീൺ പൊലീസിൽ സൂചിപ്പിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ യുവതിക്ക് പരാതിയില്ലാത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയിട്ടില്ലന്നും പ്രവിണിനെയും ജോബിയെയും ജാമ്യത്തിൽ വിട്ടയച്ചുവെന്നുമാണ് അടിമാലി പൊലീസ് ഇതെക്കുറിച്ച് വ്യക്തമാക്കുന്നത്. കുരിശുപാറയിലെ റിസോർട്ടിൽ താമസിച്ചുവരുന്ന 3 സ്ത്രീകളും 3 പുരുഷന്മാരും അടങ്ങുന്ന 6 അംഗസംഘത്തിൽപ്പെട്ടവരാണ് യുവതിയും കൂടെയുണ്ടായിരുന്നവരെന്നും ഇവർ ആതാനും ദിവസങ്ങളായി ഇവിടെ താമസിച്ചുവരികയായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നുന്നു.
ഇതെത്തുടർന്നാണ് യുവതിയെ റിസോർട്ടിൽ എത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം. റിസോർട്ടിലെ താമസക്കാർക്ക് മദ്യത്തിനുപുറമെ മാരകലഹരിമരുന്നുകളും ലഭിച്ചിരുന്നതായി പൊലീസിന് സംശയമുണ്ട്. മെഡിക്കൽ പരിശോധനയിൽ ലഭിച്ച വിവരങ്ങളാണ് പ്രധാനമായും ഇത്തരത്തിലൊരുസംശയം ഉയരാൻ കാരണമെന്നാണ് അറിയുന്നത്. നേരത്തെ വാഗമണ്ണിൽ പൊലീസ് റെയ്ഡുനടത്തുകയും ലഹരി വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഇതിൽ പങ്കെടുക്കാൻ എത്തിയത് ഡോക്ടർമാരും എഞ്ചിനിയിർമാരും മറ്റും ഉൾപ്പെട്ട സംഘമായിരുന്നെന്നാണ് പുറത്തുവന്ന വിവരം. ഇവിടെ ലഹരിമരുന്നുകൾ എത്തിച്ച സംഘത്തിലെ ഏതാനും പേർ പൊലീസ് പിടിയിലാവുകയും ചെയ്തിരുന്നു. കോവിഡ് നിയന്ത്രങ്ങളെത്തുടർന്ന് സന്ദർശകർ കാര്യമായി എത്താത്തതിനാൽ ലഹരിപാർട്ടികൾക്കും പെൺവാണിഭത്തിനും റിസോർട്ട് നടത്തിപ്പുകാർ വഴിവിട്ട സഹായങ്ങൾ നൽകിവരുന്നതായുള്ള ആരോപണവും വ്യാപകമായിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.