- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണം അനധികൃതമെന്നും കസ്റ്റഡിയിൽ എടുത്ത സാധനങ്ങൾ കൊണ്ടുപോകുമെന്നും ദൗത്യസേന; രേഖകൾ കൃത്യമാണെന്നും നടപടി അംഗീകരിക്കില്ലന്നും റിസോർട്ട് ഉടമ; വിവരമറിഞ്ഞ് ആദ്യമെത്തിയത് സി പി എം പ്രവർത്തകർ; വാദപ്രതിവാദം ശക്തമാതോടെ പ്രതിഷേധ മാർച്ചും മുദ്യാവാക്യം വിളികളും; ഒടുവിൽ സിപിഎമ്മിന്റെ പോരാട്ടത്തിൽ പരാജയം സമ്മതിച്ച് ദൗത്യ സേന
അടിമാലി: ഇന്നലെ വൈകിട്ട്് അടിമാലി കമ്പിലൈൻ ഭാഗത്ത് അറുപതാം മൈലിൽ നിർമ്മാണം നടന്നുവരുന്ന റിസോർട്ടിലെത്തി പണികൾ നിർത്തിവയ്‌പ്പിക്കുന്നതിനുള്ള മൂന്നാർ ദൗത്യസേനാംഗങ്ങളുടെ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.റിസോർട്ട് അടിമാലി സ്വദേശി അഷറഫിന്റേതാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരം. ആവശ്യമായ രേഖകൾ ഇല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ദൗത്യസേന റിസോർട്ട് നിർമ്മാണം തടഞ്ഞത് ,ഇവിടെയുണ്ടായിരുന്ന ടൈലും ചാനലുകളും മോട്ടറുകളും മറ്റും കസ്റ്റഡിയിൽ എടുത്തത്.ഈ സമയം ഉടമ സ്ഥലത്തില്ലായിരുന്നു.പണിക്കാർ ഫോണിലൂടെ വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു.ഈയവസരത്തിൽ രേഖകളെല്ലാം കൃത്യമാണന്നും 'പടി' യെത്തിക്കാത്തതിനാലുള്ള പ്രതികാര നടപടിയാണിതെന്നും ഉടമ ജീവനക്കാരോട് വ്യക്തമാക്കിയതായിട്ടാണ് ലഭ്യമായ വിവരം. രാവിലെ മുതൽ ദൗത്യസേനാംഗങ്ങൾ റിസോർട്ടിലുണ്ടായിരുന്നെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാവുന്നത്.സാധനങ്ങൾ പിടിച്ചെടുത്ത് പിക്കപ്പ് വാനികയറ്റി സ്ഥലം വിടാനൊരുങ്ങുമ്പോഴാണ് ദൗത്യസേനയ്‌ക്കെതിരെ സി പി എം പ്രവർത്തകർ രംഗത്തെത
അടിമാലി: ഇന്നലെ വൈകിട്ട്് അടിമാലി കമ്പിലൈൻ ഭാഗത്ത് അറുപതാം മൈലിൽ നിർമ്മാണം നടന്നുവരുന്ന റിസോർട്ടിലെത്തി പണികൾ നിർത്തിവയ്‌പ്പിക്കുന്നതിനുള്ള മൂന്നാർ ദൗത്യസേനാംഗങ്ങളുടെ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.റിസോർട്ട് അടിമാലി സ്വദേശി അഷറഫിന്റേതാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരം.
ആവശ്യമായ രേഖകൾ ഇല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ദൗത്യസേന റിസോർട്ട് നിർമ്മാണം തടഞ്ഞത് ,ഇവിടെയുണ്ടായിരുന്ന ടൈലും ചാനലുകളും മോട്ടറുകളും മറ്റും കസ്റ്റഡിയിൽ എടുത്തത്.ഈ സമയം ഉടമ സ്ഥലത്തില്ലായിരുന്നു.പണിക്കാർ ഫോണിലൂടെ വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു.ഈയവസരത്തിൽ രേഖകളെല്ലാം കൃത്യമാണന്നും 'പടി' യെത്തിക്കാത്തതിനാലുള്ള പ്രതികാര നടപടിയാണിതെന്നും ഉടമ ജീവനക്കാരോട് വ്യക്തമാക്കിയതായിട്ടാണ് ലഭ്യമായ വിവരം.
രാവിലെ മുതൽ ദൗത്യസേനാംഗങ്ങൾ റിസോർട്ടിലുണ്ടായിരുന്നെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാവുന്നത്.സാധനങ്ങൾ പിടിച്ചെടുത്ത് പിക്കപ്പ് വാനികയറ്റി സ്ഥലം വിടാനൊരുങ്ങുമ്പോഴാണ് ദൗത്യസേനയ്‌ക്കെതിരെ സി പി എം പ്രവർത്തകർ രംഗത്തെത്തുന്നത്.ആദ്യം നാലഞ്ച് പേരടങ്ങുന്ന സംഘമായിരുന്നു പ്രതിഷേധവുമായി എത്തിയത്.രാത്രിയോടെ ഇരുനൂറോളം പേരെത്തി.
കസ്റ്റഡിയിൽ എടുത്ത സാധാനങ്ങൾ പണിസ്ഥത്ത് തന്നെ ഇറക്കിയിടാതെ ദൗത്യസേന അംഗങ്ങളെ വിടില്ലന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.കയറ്റിയവർ തന്നെ സാധനങ്ങൾ ഇറക്കിയിടണെമെന്ന ആവശ്യവും ഇവർ മുന്നോട്ട് വച്ചിരുന്നു.ഇത് സംമ്പന്ധിച്ച് ഏറെ നേരം വാദപ്രതിവാദം നടന്നെങ്കിലും സാധനങ്ങളുമായി വാഹനം കടത്തിക്കൊണ്ടുപോകാൻ സമ്മതിക്കില്ലന്ന മുൻ നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചു നിന്നു.ഇതേത്തുടർന്ന് രാത്രി 9 മണിയോടെ ദൗത്യസേന അംഗങ്ങൾ കടുപിടുത്തം ഉപേക്ഷിച്ചെന്നും തുടർന്ന് പ്രതിഷേധക്കാരും പിക്കപ്പ് വാൻ ഡ്രൈവറും ചേർന്ന് കസ്റ്റഡിയിലെടുത്ത സാധനങ്ങൾ ഇറക്കിയിട്ടെന്നുമാണ് പുറത്തായ വിവരം.രാത്രി 11 മണിയോടെയാണ് പ്രദേശത്തുനിന്നും ജനക്കൂട്ടം പിരിഞ്ഞത്.
സംഘർഷം രൂപപ്പെട്ടത് മുതൽ സ്ഥലത്തെത്തിയ പൊലീസ് പ്രശ്‌നത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ല എന്നതും ശ്രദ്ധേയമായി.തങ്ങൾ പിടിച്ചെടുത്ത സാധനങ്ങൾ എറ്റെടുത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സഹകരിക്കണമെന്ന റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യം പൊലീസ് അംഗീകരിക്കാൻ തയ്യാറായില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അടിമാലി ,വെള്ളത്തൂവൽ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘത്തിനൊപ്പം മൂന്നാർ ഡി വൈ എസ് പിയും സ്ഥലത്തെത്തിയിരുന്നു.