- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കങ്കണയ്ക്ക് ഭ്രാന്താണ്; സംസാരിക്കുന്നത് വെളിവില്ലാത്ത രീതിയിൽ: പീഡന ആരോപണം നടത്തിയ കങ്കണയ്ക്കെതിരെ ആദിത്യ പഞ്ചോളി
ന്യുഡൽഹി: അടുത്തിടെ ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആദിത്യ പഞ്ചോളി പതിനാറാം വയസിൽ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയ വിവരം കങ്കണ വെളുപ്പെടുത്തിയത്. എന്നാൽ തനിക്കെതിരെ കങ്കണ നടത്തിയ ആരോപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ആദിത്യ പഞ്ചോളി. ബോളിവുഡ് ലൈഫ് ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യ തനിക്കെതിരെ ഉണ്ടായ വിവാദത്തിന് മറുപടി നൽകിയത്. കങ്കണ ഒരു ഭ്രാന്തി ആണെന്നും, വെളിവില്ലാത്ത രീതിയിലാണ് സംസാരിക്കുന്നതെന്നും ആ അഭിമുഖം കണ്ട ആർക്കും അത് മനസിലാക്കാൻ കഴിയുമെന്നായിരുന്നു ആദിത്യയുടെ പ്രതികരണം. ചെളിയിൽ കല്ലെറിഞ്ഞാൽ അത് നമ്മുടെ വസ്ത്രത്തെ തന്നെ മോശമാക്കുമെന്നും ആദിത്യ കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉണ്ടായിരിക്കുന്ന ലൈംഗികപരാമർശം തന്നെയും തന്റെ കുടുംബത്തെയും മോശമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. തന്നെക്കുറിച്ച് കങ്കണ പറഞ്ഞതെല്ലാം നുണയാണ് അതുകൊണ്ടുതന്നെ ഇതിനെതിരെ നിയമ നടപടി എടുക്കും. കങ്കണ നല്ലൊരു നടിയാണ് പക്ഷെ അവരുടെ കണ്ണിൽ അവർ മാത്രമാണ് ലോകത്തിൽ നല്ലതായിട്ടുള്ളത്.എനിക്കെത
ന്യുഡൽഹി: അടുത്തിടെ ഇന്ത്യ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആദിത്യ പഞ്ചോളി പതിനാറാം വയസിൽ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയ വിവരം കങ്കണ വെളുപ്പെടുത്തിയത്. എന്നാൽ തനിക്കെതിരെ കങ്കണ നടത്തിയ ആരോപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ആദിത്യ പഞ്ചോളി.
ബോളിവുഡ് ലൈഫ് ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യ തനിക്കെതിരെ ഉണ്ടായ വിവാദത്തിന് മറുപടി നൽകിയത്. കങ്കണ ഒരു ഭ്രാന്തി ആണെന്നും, വെളിവില്ലാത്ത രീതിയിലാണ് സംസാരിക്കുന്നതെന്നും ആ അഭിമുഖം കണ്ട ആർക്കും അത് മനസിലാക്കാൻ കഴിയുമെന്നായിരുന്നു ആദിത്യയുടെ പ്രതികരണം. ചെളിയിൽ കല്ലെറിഞ്ഞാൽ അത് നമ്മുടെ വസ്ത്രത്തെ തന്നെ മോശമാക്കുമെന്നും ആദിത്യ കൂട്ടിച്ചേർത്തു.
തനിക്കെതിരെ ഉണ്ടായിരിക്കുന്ന ലൈംഗികപരാമർശം തന്നെയും തന്റെ കുടുംബത്തെയും മോശമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. തന്നെക്കുറിച്ച് കങ്കണ പറഞ്ഞതെല്ലാം നുണയാണ് അതുകൊണ്ടുതന്നെ ഇതിനെതിരെ നിയമ നടപടി എടുക്കും. കങ്കണ നല്ലൊരു നടിയാണ് പക്ഷെ അവരുടെ കണ്ണിൽ അവർ മാത്രമാണ് ലോകത്തിൽ നല്ലതായിട്ടുള്ളത്.എനിക്കെതിരെ ഉണ്ടായ ഈ ലൈംഗിക പരാമർശത്തിൽ ഞാൻ വളരെ അധികം അസ്വസ്ഥനാണ് ആദിത്യ പറഞ്ഞു.
ആദിത്യ വീട്ടുതടങ്കിൽവെച്ച് തന്നെ ലൈംഗികാക്രമണത്തിന് വിദേയയാക്കി എന്നായിരുന്നു കങ്കണയുടെ വാദം. ഈ കാര്യങ്ങൾ ആദിത്യയുടെ ഭാര്യയായ സറീനയോട് പറഞ്ഞിരുന്നതായും കങ്കണ പറയുന്നു. എന്നാൽ ആദിത്യ വീട്ടിൽ വരാറില്ലെന്നും അത് തനിക്കും കുടുംബത്തിനും ആശ്വാസമാണെന്നുമായിരുന്നു സറീനയുടെ മറുപടി. ഇതിനെതിരെ കങ്കണ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നതായും,കേസുമായി മുന്നോട് പോയാൽ തന്റെ കരിയർതന്നെ തകരുമെന്ന് ആദിത്യ മുന്നറിയിപ്പ് നൽകിയതായും കങ്കണ വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ മണികർണികയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് കങ്കണ ഇപ്പോൾ.