- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര വിജിലൻസ് കമ്മിഷൻ മാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപവത്കരിക്കണം; കള്ളപ്പരാതിക്കാർക്ക് ശിക്ഷ ഉറപ്പാക്കും; ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കി തേജോവധം ചെയ്യുന്നത് ഒഴിവാക്കാനും നടപടി കരടു നിയമത്തിൽ ശുപാർശ: ഭരണപരിഷ്കാരി വിഎസിന്റെ റിപ്പോർട്ട് പിണറായി അംഗീകരിക്കുമോ?
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തെ എല്ലാ അർത്ഥത്തിലും കഴില്ലാത്ത ഏജൻസിയാക്കി മാറ്റുന്ന പരിഷ്‌ക്കാരങ്ങളാണ് പിണറായി വിജയൻ സർക്കാർ അടുത്തിടെ ചെയ്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രിക്കും എതിരായ പരാതി സ്വീകരിക്കണമെങ്കിൽ കൂടി വിജിലൻസ് ഡയറക്ടർ അറിയണമെന്ന വ്യവസ്ഥ വന്നതോടെ വിജിലൻസ് സംവിധാനം അടിമുടി ഇല്ലാതായെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ സർക്കാർ മാറ്റം വരുത്തേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകിയത്. കേന്ദ്രവിജിലൻസ് കമ്മിഷൻ മാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപവത്കരിക്കണമെന്നതാണ് സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശയിൽ പ്രധാനമായത്. സംസ്ഥാന വിജിലൻസ് കമ്മിഷനും വിജിലൻസ് ഡയറക്ടറേറ്റും രൂപവത്കരിക്കുന്നതിന് പ്രത്യേകനിയമം ആവശ്യമാണ്. ഇതിനായി സ്റ്റേറ്റ് വിജിലൻസ് കമ്മിഷൻ ആൻഡ് സ്റ്റേറ്റ് വിജിലൻസ് എസ്റ്റാബ്ളിഷ്മെന്റ് ബില്ലിന്റെ കരട് മാതൃകയും കമ്മിഷൻ സർക്കാരിന് കൈമാറി. അഴിമതി തടയുന്നതിനൊപ്പം തന്
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തെ എല്ലാ അർത്ഥത്തിലും കഴില്ലാത്ത ഏജൻസിയാക്കി മാറ്റുന്ന പരിഷ്‌ക്കാരങ്ങളാണ് പിണറായി വിജയൻ സർക്കാർ അടുത്തിടെ ചെയ്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രിക്കും എതിരായ പരാതി സ്വീകരിക്കണമെങ്കിൽ കൂടി വിജിലൻസ് ഡയറക്ടർ അറിയണമെന്ന വ്യവസ്ഥ വന്നതോടെ വിജിലൻസ് സംവിധാനം അടിമുടി ഇല്ലാതായെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ സർക്കാർ മാറ്റം വരുത്തേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകിയത്.
കേന്ദ്രവിജിലൻസ് കമ്മിഷൻ മാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപവത്കരിക്കണമെന്നതാണ് സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശയിൽ പ്രധാനമായത്. സംസ്ഥാന വിജിലൻസ് കമ്മിഷനും വിജിലൻസ് ഡയറക്ടറേറ്റും രൂപവത്കരിക്കുന്നതിന് പ്രത്യേകനിയമം ആവശ്യമാണ്. ഇതിനായി സ്റ്റേറ്റ് വിജിലൻസ് കമ്മിഷൻ ആൻഡ് സ്റ്റേറ്റ് വിജിലൻസ് എസ്റ്റാബ്ളിഷ്മെന്റ് ബില്ലിന്റെ കരട് മാതൃകയും കമ്മിഷൻ സർക്കാരിന് കൈമാറി. അഴിമതി തടയുന്നതിനൊപ്പം തന്നെ കള്ളപ്പരാതികൾ തടയുന്നതിന് കൂടി ലക്ഷ്യമിട്ടുള്ള റിപ്പോർട്ടാണ് വി എസ് തയ്യാറാക്കിയിരിക്കുന്നത്.
ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കി തേജോവധം ചെയ്യുന്നത് ഒഴിവാക്കാൻ നടപടി ഉണ്ടാകുമെന്ന് കരടുനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കള്ളപ്പരാതിക്കാരെ ശിക്ഷിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും നിയമനിർമ്മാണം. അഴിമതിക്കാർ എത്ര ഉന്നതരായാലും കടുത്ത ശിക്ഷ ഉറപ്പാക്കണം. ഒന്നിലധികം അംഗങ്ങളുള്ള സ്വതന്ത്ര സംവിധാനമായാണ് വിജിലൻസ് കമ്മിഷൻ രൂപവത്കരിക്കേണ്ടത്. ഹൈക്കോടതി ജഡ്ജി പദവയിലുള്ളതോ വിരമിച്ചതോ ആയ ന്യായാധിപൻ ആയിരിക്കണം കമ്മിഷൻ അധ്യക്ഷൻ. ചീഫ് സെക്രട്ടറിയായി ഭരണ പരിചയമുള്ള ഒരാളും കുറ്റാന്വേഷണരംഗത്ത് ഡി.ജി.പി./എ.ഡി.ജി.പി. പദവിയിൽ പ്രവർത്തന പരിചയമുള്ള ഒരാളുമായിരിക്കും അംഗങ്ങൾ.
കമ്മിഷനെ സഹായിക്കാൻ ഐ.ജി. തലത്തിലുള്ള അന്വേഷണോദ്യോഗസ്ഥനും നിയമോപദേശം നൽകുന്നതിന് സ്പെഷ്യൽ അറ്റോർണി പദവിയിലുള്ള മറ്റൊരു ഉദ്യോഗസ്ഥനുമുണ്ടാകും. പ്രത്യേക സമിതിയായിരിക്കും അംഗങ്ങളെ തിരഞ്ഞെടുക്കുക. നിലവിലുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആയിരിക്കും നിർദിഷ്ട വിജിലൻസ് സംവിധാനം. അതിന് കമ്മിഷന്റെ മേൽനോട്ടമുണ്ടാകും. വിജിലൻസ് സംവിധാനത്തിന് സിബിഐ. മാതൃകയിൽ സ്റ്റാറ്റിയൂട്ടറി അധികാരവും സംരക്ഷണവും ഉണ്ടാകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതി സംബന്ധിച്ച പരാതി കിട്ടിയാൽ കേസ് രജിസ്റ്റർചെയ്ത് പ്രഥമവിവര റിപ്പോർട്ട് എടുക്കുന്ന നപടിക്ക് മാറ്റം വരുത്തണമെന്നും ഭരണപരിഷ്‌കാര കമ്മിഷൻ നിർദേശിക്കുന്നുണ്ട്. പ്രാഥമികാന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെങ്കിൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാവൂ എന്ന നിർദ്ദേശം സംസ്ഥാന സർക്കാറിന് കൂടുതൽ സ്വീകാര്യമാകുമെന്നത് ഉറപ്പാണ്. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പുള്ള പ്രസിദ്ധീകരണങ്ങൾ തടയുന്നതടക്കം, അഴിമതി കേസുകളിലെ അന്വേഷണനടപടികളിൽ സമഗ്രമാറ്റം വേണം.
കേസന്വേഷണം സമയബന്ധിതമായി തീർക്കുന്നതിനും കുറ്റക്കാർക്കെതിരേ പ്രോസിക്യൂഷൻ വൈകാതിരിക്കുന്നതിനും നടപടി, അന്വേഷണ ഉദ്യോഗസ്ഥന് നിയമോപദേശം നൽകാൻ പ്രോസിക്യൂഷൻ ഡയറക്ടറേറ്റ് രൂപവത്കരിക്കുക, എല്ലാ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിജിലൻസ് ഓഫീസർമാർക്ക് വിജിലൻസ് കമ്മിഷന്റെ മേൽനോട്ടം, ആരോപണങ്ങളിൽ 90 ദിവസത്തിനകം പ്രാഥമിക പരിശോധന, പരാതിയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷണം പൂർത്തിയാക്കാൻ പരമാവധി ഒന്നരവർഷം എന്നിവയാണ് മറ്റ് നിർദേശങ്ങൾ.
കമ്മീഷന്റെ നടപടികൾ എത്രകണ്ട് മുഖ്യമന്ത്രിയും സർക്കാറും നടപ്പിലാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഭരണ പരിഷ്‌ക്കരണ കമ്മീഷന്റെ ശുപാർശകളിൽ എത്രകണ്ട് കാര്യങ്ങൾ നടപ്പിലാക്കണമെന്ന അധികാരം സർക്കാറിൽ തന്നെ നിക്ഷിപ്തമാണ്.