- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചവറ എംഎൽഎൽ സുജിത്ത് വിജയൻ പിള്ളയുടെ സഹോദരനെ കാർ തടഞ്ഞ് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി മൂന്നാഴ്ചയ്ക്ക് ശേഷം അടൂർ പൊലീസിന്റെ പിടിയിൽ; ഒളവിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ എടുത്തത് എറണാകുളത്ത് നിന്ന്
അടൂർ: ചവറ എംഎൽഎ സുജിത് വിജയൻപിള്ളയുടെ പിതൃസഹോദരന്റെ മകനെ കാർ തടഞ്ഞ് കൊള്ളയടിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. ഏനാദിമംഗലം കുന്നിട ഉഷ ഭവനിൽ ഉമേഷ് കൃഷ്ണൻ (31) ആണ് ഇന്ന് പുലർച്ചെ എറണാകുളത്ത് വച്ച് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് ആറിന് രാത്രി ഒമ്പതരയോടെ കെപി റോഡിൽ മരുതിമൂട് പള്ളിക്ക് സമീപം വച്ചായിരുന്നു രണ്ടംഗ സംഘം ആസൂത്രിതമായി കാർ തടഞ്ഞ് കഴുത്തിൽ കത്തിവച്ച് കൊള്ളയടിച്ചത്. ഇടത്തിട്ട സ്വദേശി സൂരജിനെ അപ്പോൾ തന്നെ നാട്ടുകാർ പിടികൂടിയിരുന്നു. രക്ഷപ്പെട്ട ഉമേഷ് കൃഷ്ണൻ എറണാകുളത്തുണ്ടെന്ന് മനസിലാക്ക് എസ്ഐ എം. മനീഷ്, സിപിഓമാരായ സൂരജ്, അൻസാജു, അഭിലാഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
സുജിത്തിന്റെ പിതാവ് വിജയൻ പിള്ളയുടെ അനുജൻ ചന്ദ്രൻ പിള്ളയുടെ മകൻ ഷൈലേഷ് ആണ് കൊള്ളയടിക്കപ്പെട്ടത്. പുനലൂരിൽ ആക്‌സിസ് ബാങ്ക് മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ശൈലേഷ് വീട്ടിലേക്ക് മടങ്ങും വഴി കെപി റോഡിൽ മരുതിമൂട് ജങ്ഷന് സമീപം വച്ച് ഒരാൾ കാറിന് കുറുകെ ചാടി. ഷൈലേഷ് കാർ വെട്ടിച്ചപ്പോൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഉരഞ്ഞു.
ഷൈലേഷ് വെളിയിൽ ഇറങ്ങിയപ്പോൾ ഓടി വന്ന രണ്ടു പേർ കഴുത്തിൽ കത്തി വച്ച് കൊള്ളയടിക്കുകയായിരുന്നു. പഴ്‌സും അതിലുണ്ടായിരുന്ന 4500 രൂപയും കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും കവർച്ചക്കാർ പിടിച്ചു വാങ്ങി. കഴുത്തിൽ കിടന്ന ബാങ്കിന്റെ ഐഡന്റിറ്റി കാർഡ് നശിപ്പിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടി വന്നപ്പോഴേക്കും കവർച്ചക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.
ഇടത്തിട്ട സ്വദേശി സൂരജ് നാട്ടുകാരുടെ പിടിയിലായി. പറക്കോട് സ്വദേശി ഉമേഷ് കൃഷ്ണനാണ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് സൂരജ് പൊലീസിന് മൊഴി നൽകിയിരുന്നു. കവർച്ച ചെയ്ത പണവും മൊബൈലും ഉമേഷിന്റെ കൈയിലാണുള്ളത്. സ്ഥിരം മോഷ്ടാവും കൊടുംക്രിമിനലുമാണ് ഉമേഷ്. മദ്യപിക്കാനായിട്ടാണ് താൻ അയാൾക്കൊപ്പം വന്നതെന്ന് സൂരജ് പറഞ്ഞു. ഉമേഷിന്റെ സഹോദരൻ ഉല്ലാസും മോഷ്ടാവും ക്രിമിനൽ കേസ് പ്രതിയുമാണ്.