- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂരിൽ അങ്കം മുറുകുന്നത് കോൺഗ്രസുകാർ തമ്മിൽ; ഈസി വാക്കോവർ ഉറപ്പിച്ച് ചിറ്റയം; ഭാര്യയെ ഡമ്മിയാക്കിയത് രാശിപ്പൊരുത്തം നോക്കിയെന്ന് ഷാജു: യുവത്വത്തിന്റെ വോട്ടുറപ്പിച്ച് പി സുധീർ
പത്തനംതിട്ട: അടൂർ സംവരണമണ്ഡലത്തിൽ കോൺഗ്രസുകാർ തമ്മിൽ പട നടക്കവേ, ഈസി വാക്കോവർ ഉറപ്പിച്ചിരിക്കുകയാണ് സിറ്റിങ് എംഎൽഎ ചിറ്റയം ഗോപകുമാർ. കഴിഞ്ഞ തവണ പന്തളം സുധാകരനെ അട്ടിമറിച്ച് യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലം നിസാരവോട്ടുകൾക്ക് പിടിച്ചെടുത്തത് ഭാഗ്യം കൊണ്ടല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ഇക്കുറി ചിറ്റയത്തിനുണ്ട്. ഇടതുമുന്നണി എന്തൊക്കെപ്പറഞ്ഞാലും കഴിഞ്ഞ തവണത്തെ 606 വോട്ടിന്റെ വിജയം കോൺഗ്രസിലെ പടലപ്പിണക്കം കൊണ്ടു തന്നെയാണു ചിറ്റയത്തിനു ലഭിച്ചത്. ഇക്കുറി അത് ആവർത്തിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫുകാർ തന്നെ ഉറച്ചു വിശ്വസിച്ചിരുന്നപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. കെ. ഷാജുവെത്തുന്നത്. ഇതോടെ എൽ.ഡി.എഫിന് ശ്വാസം നേരെ വീണു. മണ്ഡലത്തിൽനിന്നു തന്നെയുള്ള ബാബു ദിവാകരനോ പന്തളം പ്രതാപനോ സീറ്റ് കിട്ടിയിരുന്നെങ്കിൽ യു.ഡി.എഫ് പാട്ടുംപാടി ജയിക്കുമായിരുന്നു. ഷാജുവിനൊപ്പം വിവാദങ്ങൾ കൂടിയാണ് അടൂരിലേക്ക് വന്നത്. ജെ.എസ്.എസിൽ നിന്ന് തലേന്നു വന്നയാൾക്ക് പിറ്റേന്ന് കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ സീറ്റ് കിട്ടിയത് മണ്ഡലത്തിലെ
പത്തനംതിട്ട: അടൂർ സംവരണമണ്ഡലത്തിൽ കോൺഗ്രസുകാർ തമ്മിൽ പട നടക്കവേ, ഈസി വാക്കോവർ ഉറപ്പിച്ചിരിക്കുകയാണ് സിറ്റിങ് എംഎൽഎ ചിറ്റയം ഗോപകുമാർ. കഴിഞ്ഞ തവണ പന്തളം സുധാകരനെ അട്ടിമറിച്ച് യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലം നിസാരവോട്ടുകൾക്ക് പിടിച്ചെടുത്തത് ഭാഗ്യം കൊണ്ടല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ഇക്കുറി ചിറ്റയത്തിനുണ്ട്.
ഇടതുമുന്നണി എന്തൊക്കെപ്പറഞ്ഞാലും കഴിഞ്ഞ തവണത്തെ 606 വോട്ടിന്റെ വിജയം കോൺഗ്രസിലെ പടലപ്പിണക്കം കൊണ്ടു തന്നെയാണു ചിറ്റയത്തിനു ലഭിച്ചത്. ഇക്കുറി അത് ആവർത്തിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫുകാർ തന്നെ ഉറച്ചു വിശ്വസിച്ചിരുന്നപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. കെ. ഷാജുവെത്തുന്നത്. ഇതോടെ എൽ.ഡി.എഫിന് ശ്വാസം നേരെ വീണു. മണ്ഡലത്തിൽനിന്നു തന്നെയുള്ള ബാബു ദിവാകരനോ പന്തളം പ്രതാപനോ സീറ്റ് കിട്ടിയിരുന്നെങ്കിൽ യു.ഡി.എഫ് പാട്ടുംപാടി ജയിക്കുമായിരുന്നു.
ഷാജുവിനൊപ്പം വിവാദങ്ങൾ കൂടിയാണ് അടൂരിലേക്ക് വന്നത്. ജെ.എസ്.എസിൽ നിന്ന് തലേന്നു വന്നയാൾക്ക് പിറ്റേന്ന് കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ സീറ്റ് കിട്ടിയത് മണ്ഡലത്തിലെ കോൺഗ്രസുകാർക്കിടയിൽ വിഷയമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പല പ്രമുഖകോൺഗ്രസ് നേതാക്കളും പ്രചാരണത്തിൽ നിന്നൊഴിഞ്ഞു നിൽക്കുകയാണ്. അതിനിടെയാണ് ഡമ്മിയായി സ്വന്തം ഭാര്യയെത്തന്നെ നിർത്തി ഷാജു വീണ്ടും വിവാദം സൃഷ്ടിച്ചത്.
തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണ വേളയിൽ ഡമ്മി സ്ഥാനാർത്ഥിയായി ഭാര്യ പത്രിക സമർപ്പിച്ചതിനെതിരെ കോൺഗ്രസിൽ രൂക്ഷ വിമർശനം ഉണ്ടായത് സ്വാഭാവികം മാത്രമാണെന്ന് ഷാജു പറയുന്നു. താൻ ഇതിനുമുമ്പ് തെരഞ്ഞെടുപ്പിന് മത്സരിക്കാൻ പത്രിക സമർപ്പിച്ചപ്പോഴെല്ലാം ഡമ്മി സ്ഥാനാർത്ഥി ഭാര്യ തന്നെയായിരുന്നു. രാശിപ്പൊരുത്തം നോക്കിയാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു അതെന്നും ഷാജു പറഞ്ഞു. മൂന്നു തവണ തിരുവഞ്ചൂർ രാധാകൃഷ്ണൻ വൻഭൂരിപക്ഷത്തിൽ വിജയിച്ച് ഒപ്പം ചേർത്തു പിടിച്ച മണ്ഡലമാണ് അടൂർ. വികസനത്തിന്റെ കാര്യത്തിൽ ഒന്നാം നിരയിലായിരുന്നു താനും. 2011 ലെ പുനഃസംഘടനയിൽ കോന്നിയുടെയും ഇല്ലാതായ പന്തളം മണ്ഡലത്തിന്റെയും കുറച്ചു ഭാഗങ്ങൾ ചേർത്ത് അടൂർ പുനഃസംഘടിപ്പിച്ചു.
അതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മണ്ഡലം എൽ.ഡി.എഫിനൊപ്പമായി. നിലവിൽ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്നത് എൽ.ഡി.എഫും എൻ.ഡി.എയുമാണ്. അഞ്ചു വർഷം കൊണ്ട് മണ്ഡലത്തെ കൈയിലെടുത്തയാളാണ് ചിറ്റയം ഗോപകുമാർ. ശാന്തൻ, സൗമ്യൻ. അതുകൊണ്ടു തന്നെ ശക്തമായ അടിത്തറയിട്ടു കൊണ്ട് അതിനു മുകളിലാണ് ചിറ്റയം പ്രചാരണത്തിന്റെ കോട്ട കെട്ടുന്നത്. കന്നിവോട്ടുകളും യുവത്വത്തിന്റെ വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി പി. സുധീറിന് ലഭിക്കും. കോൺഗ്രസിലെ അടൂർ മോഹൻദാസ് വിമതനായി രംഗത്തുള്ളതു ഷാജുവിന്റെ പരാജയത്തിന് ആക്കം കൂട്ടും. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു അടൂർ മോഹൻദാസ്.
പൊതുപ്രവർത്തനരംഗത്ത് ശക്തമായ സ്വാധീനമുള്ള മോഹൻദാസ് അഞ്ചക്കവോട്ട് പിടിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ഷാജുവിനൊപ്പം ശക്തമായ പ്രചാരണത്തിനുപോലും ആരുമില്ല. പത്തനംതിട്ട ജില്ലയിൽ എൽ.ഡി.എഫ് വിജയം ഉറപ്പിച്ചിട്ടുള്ള ഏക മണ്ഡലവും അടൂർ തന്നെയാണ്. റാന്നിയും തിരുവല്ലയും ശക്തമായ മത്സരം നടക്കുന്നു. തിരുവല്ലയിൽ പുതുശേരി യു.ഡി.എഫ് സ്ഥാനാർത്ഥിയായതും റാന്നി സീറ്റിൽ ബി.ഡി.ജെ.എസ് മത്സരിക്കുന്നതും ഫലം പ്രവചനാതീതമാക്കി.
അടൂരിൽ ഷാജുവിനെതിരേ എൽ.ഡി.എഫ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. വർണവ സമുദായാംഗമായ ഷാജു മണ്ണാൻ എന്ന ജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് മത്സരിക്കുന്നത്. മണ്ണാൻ സമുദായത്തിന്റെ കുലത്തൊഴിൽ അലക്കും വർണവരുടേത് തെങ്ങുകയറ്റവുമാണ്. വർണവ സമുദായം ഓ.ഇ.സിയിൽ ഉൾപ്പെടുന്നു. ഇവർക്ക് വിദ്യാഭ്യാസ സംവരണം മാത്രമാണ് ഉള്ളത്. പട്ടികജാതി സംവരണം ഇല്ല. ഇക്കാര്യം മറച്ചു വച്ച് ഷാജു വ്യാജജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുവെന്നാണ് പരാതി. അതേമയം, കൊടിക്കുന്നിൽ സുരേഷിന്റെ ജാതി വിഷയത്തിലുണ്ടായ സുപ്രീം കോടതി വിധി തനിക്കും ബാധകമാണെന്ന് ഷാജു വാദിക്കുന്നു.
രണ്ടു തവണ സംവരണമണ്ഡലത്തിൽ മത്സരിച്ചയാളുടെ ജാതി നോക്കേണ്ട കാര്യമില്ലെന്നായിരുന്നു സുപ്രീം കോടതി കൊടിക്കുന്നിലിന്റെ കാര്യത്തിൽ പരാമർശം നടത്തിയത്. കൊടിക്കുന്നിൽ ചെറുപ്രായത്തിൽ ക്രൈസ്തവ മതം സ്വീകരിക്കുകയും അഞ്ചു വർഷത്തിനുള്ളിൽ തിരികെ സ്വന്തം മതത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി വിധിയെന്നും അത് ഷാജുവിന് ബാധകമല്ലെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.



