- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് രജിസ്റ്റർ ചെയ്തവർക്കെല്ലാം പാസ് നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; മേള പൊളിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അടൂർ
തിരുവനന്തപുരം: കേരള അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് (ഐഎഫ്എഫ്‌കെ) രജിസ്റ്റർ ചെയ്തവർക്കെല്ലാം പാസ് നൽകുമെന്ന് സിനിമാ വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 9812 പേരാണ് ഇക്കുറി പാസിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2011ൽ 6000 വും 2012ൽ 7000 പേരുമാണ് രജിസ്റ്റർ ചെയ്തത്. 2013ൽ 9400 പേരും രജി
തിരുവനന്തപുരം: കേരള അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് (ഐഎഫ്എഫ്‌കെ) രജിസ്റ്റർ ചെയ്തവർക്കെല്ലാം പാസ് നൽകുമെന്ന് സിനിമാ വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 9812 പേരാണ് ഇക്കുറി പാസിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2011ൽ 6000 വും 2012ൽ 7000 പേരുമാണ് രജിസ്റ്റർ ചെയ്തത്. 2013ൽ 9400 പേരും രജിസ്‌ട്രേഷൻ നടത്തി.ഐഎഫ്എഫ്‌കെയുടെ ചരിത്രത്തിൽ സർവകാല റെക്കോഡാണ് ഇത്തവണത്തെ രജിസ്‌ട്രേഷനെന്നും മന്ത്രി പറഞ്ഞു. നിലവിൽ തിയേറ്ററുകളിൽ 3873 സീറ്റുകൾ ഉറപ്പാക്കിയിട്ടുണ്ട്. 1400 സീറ്റുകൾ കൂടി ഉറപ്പാക്കാനാകുന്ന തരത്തിൽ കൂടുതൽ തിയേറ്ററുകൾ സജ്ജമാക്കും. ഇത്തരത്തിൽ ആകെ 5273 സീറ്റുകൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നിശാഗന്ധിയുടെ സൗകര്യങ്ങളും കൂടി ഉറപ്പാക്കുമെന്നും ഇവിടെ 4000 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങൾ കൂടി തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് മുൻ വർഷത്തേതുപോലെ ഇളവ് അനുവദിക്കാൻ ഐഎഫ്എഫ്‌കെ കമ്മിറ്റിയിൽ ധാരണയായി.ഇതനുസരിച്ച് കൂടുതൽ ഫീസ് അടച്ച് രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർത്ഥികൾക്ക് അധികമായുള്ള തുക മടക്കി നൽകും. മാദ്ധ്യമ പ്രവർത്തകർക്കും മുൻവർഷത്തേതു പോലെ പാസുകൾ അനുവദിക്കും.പ്രസ് ക്ലബ്ബുമായി ഇക്കാര്യത്തിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 142 ചിത്രങ്ങൾ ഇക്കുറി മേളയിൽ എത്തുന്നുണ്ട്. ചലച്ചിത്ര മേള പൊതു ഉത്സവമാക്കാനാണ് സർക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള പൊളിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മേളയിൽ പ്രതിനിധി പാസ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അടൂർ. അതിനിടെ, ഇംഗ്ലീഷ് അറിയാത്തവർ മേളയിൽ പങ്കെടുക്കേണ്ടതില്ലെന്ന തരത്തിൽ അടൂർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ യുവജനസംഘടനകൾ രംഗത്തെത്തി.