ടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2021 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈൻ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് അനു പി.രാജൻഅദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിജു മോളേത്ത് സ്വാഗതവും, ഉപദേശക സമിതിചെയർമാൻ ശ്രീകുമാർ എസ്.നായർ ആശംസ അറിയിക്കുകയും ചെയ്തു. യോഗത്തിൽ ജനറൽ

സെക്രട്ടറി കെ.സി ബിജു 2020 വർഷത്തെ വാർഷിക റിപ്പോർട്ടും, ട്രഷറർ അനിഷ് എബ്രഹാം 2020വർഷത്തെ വാർഷിക കണക്കും. ബിനു പൊടിയൻ പ്രവർത്തന വർഷത്തെ ജീവകാരുണ്യറിപ്പോർട്ടും, ജോയി ജോർജ് ഓഡിറ്റ് റിപ്പോർട്ടും അവതരപ്പിച്ചു.

തുടർന്ന് ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്.നായർ വരണാധികാരിയായയോഗത്തിൽ 2021 പ്രവർത്തന വർഷത്തെ ഭാരവാഹികളായി അനു.പി.രാജൻ (പ്രസിഡന്റ്),ജിജു മോളേത്ത് (വൈസ് പ്രസിഡന്റ്), കെ.സി.ബിജു (ജനറൽ സെക്രട്ടറി), അനിഷ് എബ്രഹാം(ട്രഷറർ), ആദർശ് ഭുവനേശ് (ജോ.സെക്രട്ടറി), അജോ സി.തോമസ് (ജോ. ട്രഷറർ), ദീപു മാത്യു(പി.ആർ.ഒ), എന്നിവരേയും ഓഡിറ്റർ ആയി ജോയി ജോർജ്‌നേയും തെരഞ്ഞെടുത്തു. ഉപദേശകസമിതിയിലേക്ക് ശ്രീകുമാർ എസ്.നായർ (ചെയർമാൻ), മാത്യുസ് ഉമ്മൻ, ബിജോ.പി.ബാബുഎന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.

സാം സി വിളനിലം, റിജു വർഗിസ്, ബിജു ഡാനിയേൽ, റിജോ കോശി, വില്യം കുഞ്ഞ്കുഞ്ഞ്,ഷഹീർ മൈതീൻകുഞ്ഞ്, ആനന്ദ് പ്രകാശ്, ക്രിസ്റ്റി ഡാനിയേൽ, ബിനു പൊടിയൻ, വിഷ്ണുരാജ്,സുനിൽകുമാർ എ.ജി, വിനു ദിവാകരൻ, ബിജു കോശി, ആശ ശമുവേൽ, സുജ സുനിൽഎന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ.ജനറൽ സെക്രട്ടറി കെ.സി.ബിജു യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.