- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുമ്പോൾ കറതീർന്ന കമ്യൂണിസ്റ്റുകാരനായ എന്റെ പിതാവ് ഒന്നു പറഞ്ഞിരുന്നു; ചതിയിലൂടെയും വഞ്ചനയിലൂടെയും ശത്രുക്കളെപ്പോലും തോൽപ്പിക്കുവാൻ ശ്രമിക്കരുത് എന്ന്; അടൂർ പ്രകാശിനിത് കഷ്ടകാലം; വ്യാജപട്ടയത്തിന് പിന്നാലെ സരിത എഫക്ടും; പുര കത്തുമ്പോൾ വാഴ വെട്ടാൻ എ ഗ്രൂപ്പും; വേദന തുറന്ന് പറഞ്ഞ് അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റും
പത്തനംതിട്ട: മുൻ റവന്യൂ മന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശിനിപ്പോൾ കണ്ടകശനിയുടെ അപഹാരമാണ്. ആദ്യം നിയോജകമണ്ഡലത്തിൽ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് വിതരണം ചെയ്ത വ്യാജപട്ടയങ്ങൾ പിണറായി സർക്കാർ റദ്ദാക്കി. പിന്നാലെ സരിതയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായി. കൂനിന്മേൽ കുരു പോലെ, കിട്ടിയ അവസരം മുതലെടുത്ത് എ ഗ്രൂപ്പ് പ്രകാശിനിട്ട് പണിയും തുടങ്ങി. ഇതു വരെ മിണ്ടാതിരുന്ന പ്രകാശ് ഫേസ് ബുക്കിലൂടെ വികാരാധീനനായി പ്രതികരണവും നടത്തി. ചതിയിലൂടെയും വഞ്ചനയിലൂടെയും ശത്രുക്കളെപ്പോലും തോൽപ്പിക്കുവാൻ ശ്രമിക്കരുത് എന്നാണ് മുന്മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്. കോന്നി താലൂക്കിൽ വിതരണം ചെയ്ത പട്ടയങ്ങൾ റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടികൾ പിന്തുടർന്ന് സിപിഐഎം നേതൃത്വത്തിൽ എൽഡിഎഫ് അടൂർ പ്രകാശിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകി മുന്നോട്ട് പോകുമ്പോഴാണ് വീണു കിട്ടിയ അവസരം പരമാവധി മുതലാക്കാൻ ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ എ ഗ്രൂപ്പിന്റെ ശക്തമായ നീക്കങ്ങൾ. രണ്ടാഴ്ച മുൻപാണ് കോന്നി തഹസീൽദാർ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ
പത്തനംതിട്ട: മുൻ റവന്യൂ മന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശിനിപ്പോൾ കണ്ടകശനിയുടെ അപഹാരമാണ്. ആദ്യം നിയോജകമണ്ഡലത്തിൽ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് വിതരണം ചെയ്ത വ്യാജപട്ടയങ്ങൾ പിണറായി സർക്കാർ റദ്ദാക്കി. പിന്നാലെ സരിതയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായി. കൂനിന്മേൽ കുരു പോലെ, കിട്ടിയ അവസരം മുതലെടുത്ത് എ ഗ്രൂപ്പ് പ്രകാശിനിട്ട് പണിയും തുടങ്ങി. ഇതു വരെ മിണ്ടാതിരുന്ന പ്രകാശ് ഫേസ് ബുക്കിലൂടെ വികാരാധീനനായി പ്രതികരണവും നടത്തി. ചതിയിലൂടെയും വഞ്ചനയിലൂടെയും ശത്രുക്കളെപ്പോലും തോൽപ്പിക്കുവാൻ ശ്രമിക്കരുത് എന്നാണ് മുന്മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
കോന്നി താലൂക്കിൽ വിതരണം ചെയ്ത പട്ടയങ്ങൾ റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടികൾ പിന്തുടർന്ന് സിപിഐഎം നേതൃത്വത്തിൽ എൽഡിഎഫ് അടൂർ പ്രകാശിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകി മുന്നോട്ട് പോകുമ്പോഴാണ് വീണു കിട്ടിയ അവസരം പരമാവധി മുതലാക്കാൻ ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ എ ഗ്രൂപ്പിന്റെ ശക്തമായ നീക്കങ്ങൾ.
രണ്ടാഴ്ച മുൻപാണ് കോന്നി തഹസീൽദാർ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലയളവിൽ നിയോജക മണ്ഡലത്തിൽ റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ് പ്രത്യേക താൽപര്യപ്രകാരം സ്വാധീനം ചെലുത്തി വിതരണംചെയ്ത40 പട്ടയങ്ങൾ റദ്ദാക്കിയത്. ഇടതു സർക്കാരിന്റെ പ്രതികാര നടപടിയാണിതെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ രാഷ്ട്രീട്രീയത്തിനതീതമായി സംഘടിപ്പിക്കുമെന്ന അടൂർ പ്രകാശിന്റെ പ്രസ്താവനയാണ് എ വിഭാഗം ആയുധമാക്കിയിട്ടുള്ളത്. യോഗം ചേരാതെ പട്ടയം റദ്ദാക്കൽ നടപടികൾക്കെതിരെ യുഡിഎഫ് സമര പരിപാടികൾ നടത്തുമെന്ന വ്യാജ പ്രസ്താവനയും പ്രകാശിന്റെ നിർദേശപ്രകാരം നൽകിയിരുന്നു.എന്നാൽ ഇങ്ങനെ ഒരു യോഗം ചേർന്നിട്ടില്ലന്നും യുഡിഎഫിൽ ഇങ്ങനെയൊരു തീരുമാനമില്ലന്നും ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പറയുന്നു.
പട്ടയങ്ങൾ റദ്ദാക്കിയ വിഷയത്തിൽ നടപടി ക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലന്ന ബോധ്യത്തോടെ ഇതിന്റെ പേരിലുള്ള സമരങ്ങളെ പിന്തുണയ്ക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ച് നൽകാൻ എ വിഭാഗം ഡിസിസി വൈസ് പ്രസിഡന്റിനെ തന്നെ ചുമതലപ്പെടുത്തി നടപടികൾ പൂർത്തിയാക്കിയിരുന്നു.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടൂർ പ്രകാശിന് പിന്തുണ നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വേണ്ടി എ വിഭാഗം തിങ്കളാഴ്ച വൈകിട്ട് കുമ്പഴയിൽ രഹസ്യ യോഗം ചേർന്നിരുന്നു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് എന്നിവർ ഉൾപ്പെടെ ആറ് ഡിസിസി ഭാരവാഹികളും, ഏഴ് മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെ നിരവധി എ വിഭാഗക്കാർ യോഗത്തിൽ പങ്കെടുത്തു. അടൂർ പ്രകാശ് നടത്തുന്ന ഒറ്റയാൾ പ്രവർത്തനം പാർട്ടിയെ ദോഷകരമായി ബാധിച്ചിട്ടുള്ളതായും ഡിസിസി അടക്കമുള്ള പാർട്ടി ഘടകങ്ങളുമായി ആലോചിക്കാതെ സ്വന്തം ആൾക്കാരെ മുൻ നിർത്തി സമര പരിപാടികൾ നടത്തുന്ന എംഎൽഎയുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും, വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
ഡി.സി.സി അറിയാതെ നടത്തുന്ന സമരങ്ങളിൽ എ വിഭാഗത്തിൽപ്പെട്ടവർ പങ്കെടുക്കരുതെന്നും തീരുമാനിച്ചു. കഴിഞ്ഞ ദിവസം സീതത്തോട്ടിൽ അടൂർ പ്രകാശ് നിയമിച്ച മണ്ഡലം പ്രസിഡന്റ് ജോയൽമാത്യൂവിന്റെ നേതൃത്വത്തിൽ, പട്ടയങ്ങൾ റദ്ദാക്കിയ നടപടികൾക്കെതിരെ സംഘടിപ്പിച്ച സമരം സംഘടനാ വിരുദ്ധമാണന്നും അടുത്ത ദിവസം തന്നെ അവിടെ തന്നെ പാർട്ടി നേതൃത്വത്തിൽ സമരപരിപാടി നടത്താനും എ ഗ്രൂപ്പ് യോഗം തീരുമാനിച്ചിട്ടുണ്ട്. തണ്ണിത്തോട്ടിൽ മണ്ഡഡലം പ്രസിഡന്റ് കെവി തോമസ് വിളിച്ച പ്രതിഷേധ യോഗത്തിൽ ആന്റോ ആന്റണി എംപിയെ വിളിച്ചതിൽ പ്രകോപിതനായി അടൂർ പ്രകാശ് സംസാരിച്ചിരുന്നു.
പട്ടയങ്ങൾ റദ്ദാക്കിയ വിഷയത്തിൽ അടൂർ പ്രകാശിനൊപ്പം നിൽക്കേണ്ടതില്ലന്നതാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്. റാന്നി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണവും ഇതും രണ്ടാണന്നും അവിടെ നിയമങ്ങൾ പാലിക്കപ്പെട്ടതായും ഒരു വിഭാഗം സമ്മതിക്കുമ്പോൾ കോന്നിയിലേത് വ്യാജ പട്ടയമാണന്നതിൽ ഇവരും യോജിക്കുന്നു. പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് മുമ്പ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ അടങ്ങിയ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ചേരേണ്ടതുണ്ട്. കോന്നിയിൽ ഇതുണ്ടായില്ല. വനം വകുപ്പിന്റെ ജണ്ടകൾക്ക് പുറത്താണെങ്കിലും ഇത് ഡിസ്റിസർവ് ചെയ്തു വേണ്ട നടപടികളും ഉണ്ടായില്ല.
ഫുഡ് പ്രൊഡക്ഷൻ ഏരിയാ നിശ്ചയിച്ചതിലും പിഴവ് സംഭവിച്ചു.അന്നത്തെ ഉദ്യോഗസ്ഥരെല്ലാം സർക്കാരിന്റെ നടപടികൾ ഭയന്നു കഴിയുകയാണ്.പലരുടെയും സ്ഥാനക്കയറ്റം തടഞ്ഞു കഴിഞ്ഞു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ അടൂർ പ്രകാശ് കോന്നിയിൽ കാണില്ലന്നും, സീറ്റു പോലും ലഭിക്കില്ലന്നുമുള്ള വ്യക്തമായ സൂചനയും എവിഭാഗം പരോക്ഷമായി നൽകുന്നുണ്ട്. അതേ സമയം, ആരോപണങ്ങൾക്കെല്ലാം വികാരാധീനനായി മറുപടി നൽകി അടൂർ പ്രകാശ് ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
ഞാൻ ഒരു ഈശ്വര വിശ്വാസിയാണ് . എന്റെ എല്ലാ പ്രവർത്തനങ്ങളും സുതാര്യമാണ്. കറതീർന്ന കമ്യൂണിസ്റ്റ് പ്രവർത്തകനായ എന്റെ പിതാവിൽ നിന്നും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുമ്പോൾ അദ്ദേഹം ഒന്നു പറഞ്ഞിരുന്നു ...ചതിയിലൂടെയും വഞ്ചനയിലൂടെയും ശത്രുക്കളെപ്പോലും തോൽപ്പിക്കുവാൻ ശ്രമിക്കരുത് എന്ന് . ഞാൻ ആരെയും എന്റെ ശത്രുവായി കാണുന്നില്ല .. എന്നാൽ എന്നെ തേജോവധം ചെയ്യുവാനും രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുവാനുമുള്ള ചില ഗൂഡശ്രമങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും സമാനമായ ആരോപണങ്ങൾ ഉണ്ടാവുകയും അതിന് കോന്നിയിയിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നല്കിയതുമാണ്.
നിയമ വ്യവസ്ഥയിലും കോടതിയിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട് .സത്യം വിജയിക്കുകയും എന്റെ നിരപരാധിത്വം തെളിയുകയും ചെയ്യും... ഇതിനുമുമ്പും നിരവധി ആരോപണങ്ങൾ എനിക്കെതിരെ ഉണ്ടാവുകയും അവയെല്ലാം പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണ് .എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന കോന്നിയിലെ ജനങ്ങളിൽ നിന്നും എനിക്കൊന്നും ഒളിച്ചു വെയ്കാനില്ല ..ആരോപണങ്ങൾ ഉന്നയിച്ചവർ അത് തെളിയിക്കട്ടെ ..എതിരാളികളുടെ ആരോപണാസ്ത്രങ്ങളുടെ മുൻപിൽ ഞാൻ പകച്ചുനിൽക്കില്ല ... ...ഭയന്ന് പിന്മാറുകയും ഇല്ല. ഫെയിസ് ബുക്കിലൂടെയും നേരിട്ടും പിന്തുണ അറിയിച്ചു കൊണ്ടിരിക്കുന്ന എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു .