കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അടൂരോണം 2020 എന്ന പേരിൽ ഓൺലൈൻ ലൈവ് പരിപാടി സംഘടിപ്പിക്കുന്നു. 2020 സെപ്റ്റംബർ 4 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ Adoor Nri Forum Kuwait Chapter എന്ന FB പേജ് വഴി ഈ പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. പരിപാടി അടൂർ MLA ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നതും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നിരയിലെ പ്രമുഖർ ആശംസകൾ അർപ്പിക്കുന്നതുമായിരിക്കും. നാടൻ പാട്ട് കലാകാരന്മാരായ പി.എസ് ബാനർജിയും, ആദർശ് ചിറ്റാറും നയിക്കുന്ന കനൽ ഫോക്ക് മ്യൂസിക്ക് ബാൻഡിന്റെ നാടൻപാട്ട്, ഗായകരായ ചന്ദ്രലേഖ, സുമേഷ് അയിരൂർ എന്നിവരുടെ സംഗീത വിരുന്ന്, ലൈവ് മ്യൂസിക്കൽ ചാറ്റ് ഷോ, ഇൻസ്ട്രമെന്റൽ സോളോ, സിനിമാറ്റിക്ക് ഡാൻസ്, ഇൻസ്ട്രമെന്റൽ ഫ്യൂഷൻ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.