- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളില്ലാത്ത ദമ്പതിമാരെ മാത്രം ദത്തെടുക്കാൻ അനുവദിച്ചിരുന്ന കേന്ദ്രസർക്കാർ ദത്തെടുക്കൽ നടപടിക്രമം കൂടുതൽ ലളിതമാക്കി; 40 കഴിഞ്ഞ സാമ്പത്തിക ശേഷിയുള്ള വിവാഹം കഴിക്കാത്ത സ്ത്രീകൾക്കും ഇനി ദത്തെടുക്കാൻ മുൻഗണന
ന്യൂഡൽഹി: ദത്തെടുക്കൽ നിയമങ്ങൾ കൂടുതൽ ഉദാരമാക്കി കേന്ദ്രസർക്കാർ. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് മാത്രം കർശന വ്യവസ്ഥകളോടെ ദത്തെടുക്കാൻ അവസരം നൽകിയിരുന്ന നിയമം ലളിതമാക്കി. വിവാഹിതരല്ലാത്ത, 40 പിന്നിട്ട സാമ്പത്തികശേഷിയുള്ള സ്ത്രീകൾക്കും ഇനി മുതൽ ദത്തെടുക്കാനാവും. വനിതാ ശിശുക്ഷേമ വകുപ്പിന്റേതാണ് തീരുമാനം. മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ അഡോപ്ഷൻ റിസർച്ച് ഏജൻസിയുടെ നിർദേശത്തിന് മന്ത്രാലയം അനുമതി നൽകി. വിവാഹിതരാകാതെ ജീവിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതും, അങ്ങനെ ജീവിക്കുന്ന സ്ത്രീകളിൽപലരും ദത്തെടുക്കാൻ തയ്യാറായി മുന്നോട്ടുവരുന്നതും പരിഗണിച്ചാണ് ഈ മാറ്റം. കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് മാത്രമായിരുന്നു ദത്തെടുക്കാനുള്ള അവകാശമുണ്ടായിരുന്നത്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും നിയമപരമായി ദത്തെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. ആ നിയന്ത്രണമാണ് ഇതോടെ ഇല്ലാതായത്. അവിവാഹിതകളായ സ്ത്രീകളിൽനിന്ന് ദത്തെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ കിട്ടിയതോടെയാണ് വനിതാ ശിശുക്ഷേമ വക
ന്യൂഡൽഹി: ദത്തെടുക്കൽ നിയമങ്ങൾ കൂടുതൽ ഉദാരമാക്കി കേന്ദ്രസർക്കാർ. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് മാത്രം കർശന വ്യവസ്ഥകളോടെ ദത്തെടുക്കാൻ അവസരം നൽകിയിരുന്ന നിയമം ലളിതമാക്കി. വിവാഹിതരല്ലാത്ത, 40 പിന്നിട്ട സാമ്പത്തികശേഷിയുള്ള സ്ത്രീകൾക്കും ഇനി മുതൽ ദത്തെടുക്കാനാവും. വനിതാ ശിശുക്ഷേമ വകുപ്പിന്റേതാണ് തീരുമാനം.
മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ അഡോപ്ഷൻ റിസർച്ച് ഏജൻസിയുടെ നിർദേശത്തിന് മന്ത്രാലയം അനുമതി നൽകി. വിവാഹിതരാകാതെ ജീവിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതും, അങ്ങനെ ജീവിക്കുന്ന സ്ത്രീകളിൽപലരും ദത്തെടുക്കാൻ തയ്യാറായി മുന്നോട്ടുവരുന്നതും പരിഗണിച്ചാണ് ഈ മാറ്റം.
കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് മാത്രമായിരുന്നു ദത്തെടുക്കാനുള്ള അവകാശമുണ്ടായിരുന്നത്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും നിയമപരമായി ദത്തെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. ആ നിയന്ത്രണമാണ് ഇതോടെ ഇല്ലാതായത്. അവിവാഹിതകളായ സ്ത്രീകളിൽനിന്ന് ദത്തെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ കിട്ടിയതോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ഇത്തരമൊരു മാറ്റത്തിന് അനുമതി നൽകിയത്.
അവിവാഹിതരായ സ്ത്രീകൾക്ക് ദത്തെടുക്കാൻ മുൻഗണന നൽകണമെന്ന് പുതിയ നിയമം നിർദേശിക്കുന്നു. സെൻട്രൽ അഡോപ്ഷൻ റിസർച്ച് ഏജൻസിയുമായി ബന്ധപ്പെട്ട് നിലവിൽ ദത്തുനൽകാൻ തയ്യാറായി ഉള്ളത് രണ്ടായിരത്തോളം കുട്ടികളാണ്. ഇതിൽ പാതിയോളം കുട്ടികൾ പ്രത്യേക പരിഗണന ആവശ്യമുള്ളവരാണ്. ദത്തെടുക്കാൻ അപേക്ഷ നൽകിയ ദമ്പതിമാരുടെ എണ്ണം 16,000ത്തോളം വരും.
ഓരോ മാസവും പുതിയതായി ആയിരത്തോളം ദമ്പതിമാരാണ് ദത്തെടുക്കാൻ തയ്യാറായി അപേക്ഷ നൽകുന്നത്. അവരൊക്കെ വെയ്റ്റിങ് ലിസ്റ്റിൽ വർഷങ്ങളോളം തുടരേണ്ടിവരും. മാസം 300-ഓളം കുട്ടികൾ മാത്രമാണ് ദത്തിന് തയ്യാറായി ഏജൻസിയുടെ പട്ടികയിലെത്തുന്നത്. പതിനഞ്ച് മാസത്തോളം കാത്തിരുന്നാൽ മാത്രമേ കുട്ടികളെ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും മന്ത്രാലയ വക്താവ് പറയുന്നു.