- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളോത്സവത്തിൽ ഇന്ദ്രൻ മച്ചാടിന്റെ സംവിധാന മികവിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് കൈയടി നേടി; പള്ളിയിലെ നാടകത്തിൽ ഗുണ്ടയായും ബിജു ആന്റണി തിളങ്ങി; ദാവൂദും ഗോലിയാത്തും കഥാപ്രസംഗമായി അവതരിപ്പിച്ച സാംബശിവന്റെ ആരാധകൻ; സിനിമാ മോഹവുമായി വക്കീലെത്തുന്നത് മുന്നൊരുക്കങ്ങൾ ഏറെയെടുത്ത്; ആളൂരിന്റെ മനസ്സിലെ നായകൻ മമ്മൂട്ടിയും; ഗോവിന്ദചാമിയുടേയും പൾസർ സുനിയുടേയും അഡ്വക്കേറ്റിന്റെ മനസ്സിലെന്ത്?
കൊച്ചി: 'ഒരു സിനിമയുടെ കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജൂണിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തും.'സിനിമ രംഗത്തേയ്ക്കുള്ള ചുവടുവയ്‌പ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അഡ്വ.ആളൂരിന്റെ പ്രതികരണം ഇങ്ങനെ. അഡ്വ.ആളൂരിന്റെ കൈയൊപ്പോടെ പിറവിയൈടുക്കുന്ന ചിത്രത്തെക്കുറിച്ച് ചലച്ചിത്രമേഖലയിലും ചർച്ച സജീവമായിട്ടുണ്ട്. ചിത്രത്തിൽ കേസും നടപടികളും മറ്റും മുഖ്യപ്രമേയമാകുമെന്നാണ് സിനിമ രംഗത്തെ ഒട്ടുമിക്കവരുടെയും കണക്കുകൂട്ടൽ. ആളൂർ കൈകാര്യം ചെയ്ത പ്രമാദമായ കേസുകളിലൊന്നിന്റെ പിന്നാമ്പുറമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് അടുപ്പക്കാർ വെളിപ്പെടുത്തുന്നത്. ഭേദപ്പെട്ട താര നിര തന്നെ ആദ്യ ചിത്രത്തിലുണ്ടെന്നാണ് സൂചന. മെഗാ സ്റ്റാർ മമ്മൂട്ടിക്കായും ചിത്രത്തിൽ വേഷം നീക്കിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിലായിരിക്കും സിനിമ പിറവിയെടുക്കുന്നതെന്നും നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പോലും പ്രയോജനപ്പെടുത്തിയായിരിക്കും ചിത്രം
കൊച്ചി: 'ഒരു സിനിമയുടെ കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജൂണിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തും.'സിനിമ രംഗത്തേയ്ക്കുള്ള ചുവടുവയ്‌പ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അഡ്വ.ആളൂരിന്റെ പ്രതികരണം ഇങ്ങനെ. അഡ്വ.ആളൂരിന്റെ കൈയൊപ്പോടെ പിറവിയൈടുക്കുന്ന ചിത്രത്തെക്കുറിച്ച് ചലച്ചിത്രമേഖലയിലും ചർച്ച സജീവമായിട്ടുണ്ട്. ചിത്രത്തിൽ കേസും നടപടികളും മറ്റും മുഖ്യപ്രമേയമാകുമെന്നാണ് സിനിമ രംഗത്തെ ഒട്ടുമിക്കവരുടെയും കണക്കുകൂട്ടൽ. ആളൂർ കൈകാര്യം ചെയ്ത പ്രമാദമായ കേസുകളിലൊന്നിന്റെ പിന്നാമ്പുറമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് അടുപ്പക്കാർ വെളിപ്പെടുത്തുന്നത്.
ഭേദപ്പെട്ട താര നിര തന്നെ ആദ്യ ചിത്രത്തിലുണ്ടെന്നാണ് സൂചന. മെഗാ സ്റ്റാർ മമ്മൂട്ടിക്കായും ചിത്രത്തിൽ വേഷം നീക്കിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിലായിരിക്കും സിനിമ പിറവിയെടുക്കുന്നതെന്നും നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പോലും പ്രയോജനപ്പെടുത്തിയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നുമാണ് ലഭ്യമായ വിവരം. നിർമ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേനമെന്നാണ് പരക്കെ പ്രചരിക്കുന്ന വിവരം. .
ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനുമായ അഡ്വ. ബി.എ ആളൂർ എന്ന ബിജു ആന്റണി തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.ഇതും ഒരു നിയോഗമായിരിക്കും.എല്ലാം ഭംഗിയാവുമന്നാണ് പ്രതീക്ഷിക്കുന്നത് .ആളൂർ വ്യക്തമാക്കി. ഭേദപ്പെട്ട താര നിര തന്നെ ആദ്യ ചിത്രത്തിലുണ്ടെന്നാണ് സൂചന.മെഗാ സ്റ്റാർ മമ്മൂട്ടിക്കായും ആളൂർ ഒരുക്കുന്ന ചിത്രത്തിൽ വേഷം നീക്കിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.നിർമ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേനമെന്നാണ് പരക്കെ പ്രചരിക്കുന്ന വിവരം.
നിയമവിദ്യാർത്ഥിയാകുന്നതിനു മുമ്പേ അഭിനയത്തോടും മറ്റു കലാരൂപങ്ങളോടുമുള്ള ആഭിമുഖ്യം ബിജു ആന്റണിയുടെ മനസ്സിലുണ്ടായിരുന്നു.ചെറുപ്പംതൊട്ടെ നാടകങ്ങളിൽ അഭിനയിച്ച അനുഭവം ആളൂരിന് സിനിമാജീവിതത്തിൽ മുതൽക്കൂട്ടാവും. കേരളോത്സവത്തിൽ ഒരു നാടകത്തിൽ ഇന്ദ്രൻ മച്ചാടിന്റെ സംവിധന മികവിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ആളൂർ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പള്ളിയിൽ അവതരിപ്പിച്ച ഒരു നാടകത്തിൽ പാപ്പച്ചൻ എന്ന ഒരു ഗുണ്ടയെ അവതരിപ്പിച്ചതിന് ഏറെ പ്രശംസ ലഭിച്ച അനുഭവവും ആളൂരിനുണ്ട്. അഭിനയത്തിൽ മാത്രമല്ല കഥാപ്രസംഗ കലയിലും ആളൂർ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.സാംബശിവന്റെ കടുത്ത ആരാധകനായിരുന്നു ആളൂർ.സാംബശിവനിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ആളൂർ ദാവൂദും ഗോലിയാത്തും എന്ന കഥാപ്രസംഗം സ്വന്തമായി എഴുതിയുണ്ടാക്കി വേദിയിൽ അവതരിപ്പിച്ചത്.
രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി കൊലക്കേസുകളിൽ പ്രതിഭാഗം വക്കീൽ ആയി ഹാജരയതോടെയാണ് ആളൂർ മാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമായത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ തൂക്ക് കയർ ഒഴിവാക്കിയത് വൻ മാധ്യമ ശ്രദ്ധനേടിയിരുന്നു.നിയമ വിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ അമീറുൾ ഇസ്ലാമിനു വേണ്ടി കോടതിയിലെത്തിയതും അഡ്വ.ആളൂർ തന്നെ.ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ ആഭിഭാഷകൻ എന്ന നിലയിലാണ് ആളൂർ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.മാറിയ സാഹചര്യത്തിൽ ഈ കേസിന്റെ പശ്ചാത്തലവും അനുബന്ധ സംഭവങ്ങളും കോർത്തിണക്കി ആളൂർ സിനിമയിറക്കാനും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പൾസർ സുനിയുടെ വെളിപ്പെടുത്തലാണ് ജനപ്രിയ നായകൻ ദിലീപിന്റെ 85 ദിവസത്തെ ജയിൽവാസത്തിന് കാരണമായത്.നടി ആക്രമിക്കപ്പെട്ട കേസ് ട്രയൽഘട്ടത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിലാണ് അഡ്വ. ആളൂരിന്റെ സിനിമാപ്രവേശവും ചർച്ചയാവുന്നത്. ആളൂർ ഡയറക്ടറായി ഒരു പുതിയ സിനിമാ കമ്പനി രൂപീകരിച്ചുതായും കൊച്ചി ,മുംബൈ,പൂണെ എന്നവിടങ്ങളിലായി സ്റ്റുഡിയോ ഫ്‌ളോറുകൾ തുറക്കുമെന്നുമാണ് അറിയുന്നത്. ആളൂർ ഡയറക്ടറായി ആരംഭിക്കുന്ന നിർമ്മാണ-വിതരണ കമ്പനിയുടെ ആദ്യചിത്രം ഒരുക്കുന്നത് എഴുത്തുക്കാരനും ഫെഫ്ക മെമ്പറും ഷാജി കൈലാസിന്റെ ശിഷ്യനുമായ സലിം ഇന്ത്യയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
നടൻ ദിലീപ് കേസിൽ തടഞ്ഞുവീണപ്പോൾ ഓടിയെത്തിയ ആളാണ് സലിം. ദിലീപിന്റെ ഡിസിനിമാസ് തുറക്കുന്നതിനു വേണ്ടി ചാലക്കുടി നഗരസഭയുടെ മുമ്പിൽ ശയനപ്രദിക്ഷണവും നിരാഹാരസമരവും നടത്തി. ദിലീപിനെ കേസിൽ കുടുക്കിയാതാണെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹർജി നൽകിയും ചാനൽ ചർച്ചകളിലും ഓൺലൈൻ മാധ്യമങ്ങളിലും 'ഭക്ത'നായി നിറഞ്ഞുനിന്നും സലിം ഇന്ത്യ ദിലീപിനോടുള്ള കൂറ് വ്യക്തമാക്കിയിരുന്നു.
ദിലീപ് ജയിലിൽ കിടന്ന 85 ദിവസവും ആലുവ സബ്ജയിലിന്റെ പരിസത്തുണ്ടായിരുന്നു. ദിലീപിനുവേണ്ടി വീടുവിട്ടിറങ്ങിയ സലിം ഇന്ത്യയുടെ അസാന്നിധ്യത്തിൽ ബന്ധുകൾ ആരൊക്കെയോ പാര വച്ച് സലിമിന്റെ കുടുംബം തകർത്തുവെന്നും ഭാര്യയും മൂന്നു കുട്ടികളും ഇയാളെ ഉപേക്ഷിച്ച് പോയെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.ഇത്രയൊക്കെ ചെയ്തിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് തന്നേ കാണുന്നതിനോ ഒരുവാക്ക് സംസാരിക്കുന്നതിനോ തയ്യാറായില്ല എന്നതിൽ ഇദ്ദേഹത്തിന് തെല്ല് പരിഭവം ഇല്ലാതില്ല.ഇത് അദ്ദേഹം അടുപ്പക്കാരുമായി പങ്കിട്ടെന്നാണ് സൂചന.
ഉൾക്കാമ്പുള്ള സാഹിത്യസൃഷ്ടികൾ മലയാളസിനിമയ്ക്കു നൽകിയ സലീം ഇന്ത്യ സിനിമാമോഹം തലയ്ക്കുപിടിച്ചാണ് ഗൾഫിൽ നല്ല ശമ്പളം കിട്ടിയിരുന്ന സൺ മൈക്രോ സിസ്റ്റംസ് എന്ന അമേരിക്കൻ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നത്. നാട്ടിലേത്തിയതിനു ശേഷം ലോഹിതദാസ്, കമൽ, രഞ്ജിത്ത്, ഷാജി കൈലാസ് എന്നിവരോടൊപ്പം പ്രവർത്തിച്ചു.ആളൂരിനൊപ്പം ചേർന്ന് ഒരു സിനിമ സംവിധാനം ചെയ്യാൻ ഇദ്ദേഹത്തിന് ആകെയുള്ള മുതൽക്കൂട്ടും ഇതു തന്നെ.