- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാളനാണെന്ന അഭിപ്രായം എനിക്കില്ല;അക്കാദമിക് തലത്തിൽ മികച്ചു നിൽക്കുന്നവരാണ് ജാൻസി; അതൊരു ദുരാരോപണം മാത്രമാണ്'; ജലീലിന്റെ പരാമർശത്തിൽ പ്രതികരിച്ച് അഡ്വ. ജയശങ്കർ
കൊച്ചി: ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്നോ ലോകായുക്തയുടെ തലപ്പത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാളനാണെന്നോ ഉള്ള അഭിപ്രായം തനിക്കില്ലെന്നും ജാൻസി ജെയിംസിനെതിരായ പരാമർശം ദുരാരോപണം മാത്രമാണെന്നും അഡ്വ. ജയശങ്കർ. ലോകായുക്തയ്‌ക്കെതിരെയുള്ള കെ.ടി. ജലീൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കവെയാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ഒരു ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്നും അതിന്റെ താക്കോൽ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്ന് അഭിപ്രായം എനിക്കില്ല. അദ്ദേഹം പല പരിമിധികളും ബലഹീനതകളും ഉള്ള വ്യക്തിയാണ്. സ്വഭാവികമായിട്ടും അദ്ദേഹം സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമൊക്കെ ഇരുന്നപ്പോൾ പുറത്തുവന്ന പല വിധികളും സംശയാസ്പദമാണ്,' അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം പാർലർ കേസിൽ ഇന്ത്യാവിഷൻ ചാനലിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഫയൽ ചെയ്യപ്പെട്ട പൊതുതാൽപ്പര്യ ഹരജി പരിഗണിച്ചത് സിറിയക് ജോസഫ് ഉൾപ്പെടുന്ന ബെഞ്ചായിരുന്നെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
'കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തയാക്കിയതും സിറിയക് ജോസഫും സുഭാഷൻ റെഡ്ഡിയും ഉൾപ്പെടുന്ന ബെഞ്ചാണ്. ഇത് കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു. അതിന്റെ തൊട്ടുമുമ്പാണ് സിറിയക് ജോസഫിന്റെ സഹോദരൻ ജെയിംസ് ജോസഫിന്റെ സഹധർമ്മിണി ജാൻസി ജെയിംസിനെ മഹത്മാ ഗാന്ധി യുണീവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിക്കുന്നത്. എന്നാൽ ഇത് തമ്മിൽ കൂട്ടികലർത്തേണ്ട ആവശ്യമില്ലെന്നാണ് ഞാൻ കരുതുന്നത്. അക്കാദമിക് തലത്തിൽ മികച്ചു നിൽക്കുന്നവരാണ് ജാൻസി. അതൊരു ദുരാരോപണം മാത്രമാണ്,' അദ്ദേഹം പറയുന്നു.
പിണറായി വിജയൻ സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നായിരുന്നു കെ.ടി. ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യുമെന്നും ജലീൽ കുറിച്ചു.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച 'മാന്യനെ' ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാടെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു.