- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ മഹാരാജാവിന് പക്ഷേ കറുപ്പിനോട് കലിപ്പാണ്; മുഖ്യമന്ത്രിയുടെ ചടങ്ങിൽ കറുപ്പ് മാസ്‌ക് വിലക്കിനെ ട്രോളി അഡ്വ ജയശങ്കർ; മഹാരാജാവ് തിരുമനസ്സ് എഴുന്നള്ളുമ്പോൾ കാക്ക വിലങ്ങനെ പറക്കരുത്, കരിമ്പൂച്ച കുറുകെ ചാടരുതെന്നും കുറിപ്പ്
തിരുവനന്തരപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്.ഇതിന്റെ തുടർച്ചയായാണ് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്് മുഖ്യമന്ത്രി കോട്ടയത്ത് എത്തുമ്പോൾ സുരക്ഷ വീണ്ടും വർധിപ്പിച്ചത്.സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപ് എത്തണമെന്നും മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാസും ഏർപ്പാടാക്കി.
ഇതിന് പുറമെയാണ് സമ്മേളനത്തിൽ കറുപ്പ് മാസ്‌ക് പോലും വിലക്കിയത്.ഈ തീരുമാനം വ്യാപക വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.ഈ തിരുമാനത്തെ പരിഹസിച്ചുകൊണ്ടാണ് അഡ്വ ജയശങ്കർ ഫേസ്‌ബുക്കിൽ പ്രതികരിച്ചത്.നമ്മുടെ മഹാരാജാവിന് പക്ഷേ കറുപ്പിനോട് കലിപ്പാണെന്നും മഹാരാജാവ് തിരുമനസ്സ് എഴുന്നള്ളുമ്പോൾ കാക്ക വിലങ്ങനെ പറക്കരുത്, കരിമ്പൂച്ച കുറുകെ ചാടരുത്, പ്രജകളാരും കറുത്ത ലങ്കോട്ടി ധരിക്കരുതെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം
കറുപ്പിന് ഏഴഴകാണ്.
കീഴാള പക്ഷത്തിന്റെ വിമോചകനും നവോത്ഥാന നായകനുമായ നമ്മുടെ മഹാരാജാവിന് പക്ഷേ കറുപ്പിനോട് കലിപ്പാണ്.
മഹാരാജാവ് തിരുമനസ്സ് എഴുന്നള്ളുമ്പോൾ കാക്ക വിലങ്ങനെ പറക്കരുത്, കരിമ്പൂച്ച കുറുകെ ചാടരുത്, പ്രജകളാരും കറുത്ത ലങ്കോട്ടി ധരിക്കരുത്.
ഈ ആജ്ഞ ലംഘിക്കുന്ന ആരെയും ജാമ്യമില്ലാത്ത വകുപ്പിൽ തൂക്കിയെടുത്ത് അകത്തിടും. പറഞ്ഞില്ലെന്നു വേണ്ട.
മറുനാടന് മലയാളി ബ്യൂറോ