കൊല്ലം: സുപ്രീം കോടതി അഭിഭാഷകനായിരുന്ന അഡ്വ. കെ. വിനോദ് കുമാർ (56) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കൊല്ലം കുന്നിക്കോട് ആവണീശ്വരം പനച്ചമൂട് പരേതനായ കുട്ടപ്പൻ നായരുടേയും മാലതി ക്കുട്ടിയമ്മയുടെയും മകനാണ്.

സംസ്‌കാരം നാളെ (21/02/2017) രാവിലെ 10 മണിക്ക് കൊല്ലം ആവണീശ്വരം പനമ്പറ്റ തറവാട് വീട്ടിൽ നടക്കും. ഭാര്യ: ശ്രീകുമാരിയമ്മ. ഡോ. വിഷ്ണു വി. നായർ, ഡോ. കൃഷ്ണ എസ്. നായർ എന്നിവർ മക്കളാണ്. മരുമക്കൾ: കൃഷ്ണപ്രസാദ് ഐ. ആർ. എസ്., ദർശന രഘു.