- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ അഡ്വക്കേറ്റ് ജനറൽ എം രത്നസിങ് അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ വസതിയിൽ; വിടപറഞ്ഞത് പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മുതിർന്ന അഭിഭാഷകൻ; 1991ലെ കോ-ലീ-ബി സഖ്യത്തിൽ വടകര പാർലമെന്റ് സ്ഥാനാർത്ഥിയായ വ്യക്തി
കോഴിക്കോട്: പ്രമുഖ ക്രിമിനൽ അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ. എം രത്നസിങ് (92) അന്തരിച്ചു. കോഴിക്കോട് കിഴക്കെ നടക്കാവിലെ വസതിയിലായിരുന്നു താമസം. വൃക്ക സംബന്ധമായ അസുഖം മൂലം കോഴിക്കോട് പി.വി എസ്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഡ്വക്കറ്റ് ജനറലായിരുന്ന എം.രത്നസിങ് കേരളത്തിലെ തലമുതിർന്ന അഭിഭാഷകനായിരുന്നു. തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റ്, കോഴിക്കോട് സെന്റ് ജോസഫ്സ് സ്‌കൂൾ, വടകര ബി.ഇ.എം.ഹൈസ്‌കൂൾ, ക്രിസ്ത്യൻ കോളേജ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. മദ്രാസ് പച്ചയാപ്പാസ് കോളേജിലെ ബിരുദത്തിന് ശേഷം എറണാകുളം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നു. സിവിൽ-ക്രിമിനൽ നിയമശാഖകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം 1953ലാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. തുടർന്നങ്ങോട്ട് പ്രസിദ്ധമായ പല കേസുകളും കൈകാര്യം ചെയ്തു അദ്ദേഹം. കുഞ്ഞിരാമമേനോന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ച രത്നസിങ് രണ്ടുവർഷത്തിന് ശേഷം സ്വതന്ത്ര്യ പ്രാക്ടീസ് ആരംഭിച്ചു. തലശ്ശേരി-പുൽപ്പള്ളി നക്സലൈറ്റ് കേസ്, ചീമേനി കൊലക്കേസ്, രാജൻ ക
കോഴിക്കോട്: പ്രമുഖ ക്രിമിനൽ അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ. എം രത്നസിങ് (92) അന്തരിച്ചു. കോഴിക്കോട് കിഴക്കെ നടക്കാവിലെ വസതിയിലായിരുന്നു താമസം. വൃക്ക സംബന്ധമായ അസുഖം മൂലം കോഴിക്കോട് പി.വി എസ്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഡ്വക്കറ്റ് ജനറലായിരുന്ന എം.രത്നസിങ് കേരളത്തിലെ തലമുതിർന്ന അഭിഭാഷകനായിരുന്നു.
തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റ്, കോഴിക്കോട് സെന്റ് ജോസഫ്സ് സ്‌കൂൾ, വടകര ബി.ഇ.എം.ഹൈസ്‌കൂൾ, ക്രിസ്ത്യൻ കോളേജ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. മദ്രാസ് പച്ചയാപ്പാസ് കോളേജിലെ ബിരുദത്തിന് ശേഷം എറണാകുളം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നു. സിവിൽ-ക്രിമിനൽ നിയമശാഖകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം 1953ലാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. തുടർന്നങ്ങോട്ട് പ്രസിദ്ധമായ പല കേസുകളും കൈകാര്യം ചെയ്തു അദ്ദേഹം.
കുഞ്ഞിരാമമേനോന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ച രത്നസിങ് രണ്ടുവർഷത്തിന് ശേഷം സ്വതന്ത്ര്യ പ്രാക്ടീസ് ആരംഭിച്ചു. തലശ്ശേരി-പുൽപ്പള്ളി നക്സലൈറ്റ് കേസ്, ചീമേനി കൊലക്കേസ്, രാജൻ കേസ് എന്നിവയിൽ പ്രതികൾക്ക് വേണ്ടിയും സിബിഐ ചാർജ്ജ് ചെയ്ത സോമൻ കേസ് ഉൾപ്പെടെ നാല് കൊലക്കേസുകളിൽ പ്രോസിക്യൂഷന് വേണ്ടിയും ഹാജരായി. 1974-77 വരെ ഹൈക്കോടതിയിൽ സീനിയർ സെൻട്രൽ ഗവർമെന്റ് സ്റ്റാന്റിങ് കൗൺസലായും 1991-96ൽ സംസ്ഥാന പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചു. 2001 ജൂൺ ആറിന് സംസ്ഥാന അഡ്വക്കറ്റ് ജനറലായി ചുമതലയേറ്റത്.
2004 ഫെബ്രുവരി 14ന് രത്നസിങിന്റെ അഭിഭാഷകവൃത്തിയിലെ അരനൂറ്റാണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്നവർ പങ്കെടുത്ത് വിപുലമായി നടന്നു. ശ്രീനാരായാണ വേൾഡ് കൺവെൻഷൻ ആൻഡ് ഗ്ളോബൽ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. കോൺഗ്രസ്സ് സഹയാത്രികനായിരുന്ന ഇദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പങ്കാളിയായി. 1991ൽ കോ-ലീ-ബി സഖ്യത്തിന്റെ വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ്സ് എസിലെ കെ.പി.ഉണ്ണികൃഷ്ണനായിരുന്നു എതിർ സ്ഥാനാർത്ഥി. കാൽനൂറ്റാണ്ടിലധികം കാലം 'മാതൃഭൂമി'യുടെ നിയമോപദേഷ്ടാവായും അഡീഷണൽ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.