- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ രേഖ ചമക്കാൻ കൂട്ടുനിന്നവർക്ക് കിട്ടിയത് പരിയാരത്തേയും തൃച്ഛംബരത്തേയും പറമ്പുകളിൽ മുറിച്ചെടുത്ത തേക്ക്; മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും നിരീക്ഷണത്തിൽ; അഭിഭാഷകയ്ക്ക് മഹിളാ കോൺഗ്രസിലും ബന്ധങ്ങൾ; ജാനകിയെ മാപ്പു സാക്ഷിയാക്കി സഹോദരിയെ കുടുക്കാൻ പൊലീസ്; ഷൈലജയും ഭർത്താവും ഒളിവിൽ തന്നെ
കണ്ണൂർ: തളിപ്പറമ്പിലെ പരേതനായ ഡോ. കുഞ്ഞമ്പുവിന്റെ മകൻ ബാലകൃഷ്ണന്റെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പയ്യന്നൂർ ബാറിലെ കെ.വി. ഷൈലജയ്ക്ക് സഹായികളായി ഒട്ടേറെ പ്രമുഖരുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ബാലകൃഷ്ണന്റേയും സഹോദരങ്ങളുടേയും പരിയാരത്തേയും തൃച്ഛംബരത്തേയും പറമ്പുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന തേക്ക് മരങ്ങളും മറ്റും ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും മുറിച്ച് കടത്തിയിരുന്നു. ഈ മരങ്ങൾ ചില രാഷ്ട്രീയ നേതാക്കൾക്കും ഒരു പാർട്ടി ഓഫീസിനും ഒരു അഭിഭാഷകനും നൽകിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഭൂമി കയ്യേറിയ ബ്ലേഡ് മാഫിയയും ലക്ഷങ്ങൾ സമ്പാദിച്ചതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിലുള്ള മാഫിയാ ബന്ധം പുറത്തുകൊണ്ടു വരണമെന്ന ആവശ്യവുമായി ജയിംസ് മാത്യു എംഎൽഎ. ഇന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. കോൺഗ്രസ്സിന്റെ മഹിളാ നേതാവ് കൂടിയായ അഡ്വ. ഷൈലജയ്ക്ക് പാർട്ടി നേതൃത്വത്തിലെ ഉന്നതരുമായി നല്ല ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വ്യാജ രേഖ ചമക്കാൻ കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് അവർക്ക് നിർലോഭമായ സഹ
കണ്ണൂർ: തളിപ്പറമ്പിലെ പരേതനായ ഡോ. കുഞ്ഞമ്പുവിന്റെ മകൻ ബാലകൃഷ്ണന്റെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പയ്യന്നൂർ ബാറിലെ കെ.വി. ഷൈലജയ്ക്ക് സഹായികളായി ഒട്ടേറെ പ്രമുഖരുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു.
ബാലകൃഷ്ണന്റേയും സഹോദരങ്ങളുടേയും പരിയാരത്തേയും തൃച്ഛംബരത്തേയും പറമ്പുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന തേക്ക് മരങ്ങളും മറ്റും ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും മുറിച്ച് കടത്തിയിരുന്നു. ഈ മരങ്ങൾ ചില രാഷ്ട്രീയ നേതാക്കൾക്കും ഒരു പാർട്ടി ഓഫീസിനും ഒരു അഭിഭാഷകനും നൽകിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഭൂമി കയ്യേറിയ ബ്ലേഡ് മാഫിയയും ലക്ഷങ്ങൾ സമ്പാദിച്ചതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിലുള്ള മാഫിയാ ബന്ധം പുറത്തുകൊണ്ടു വരണമെന്ന ആവശ്യവുമായി ജയിംസ് മാത്യു എംഎൽഎ. ഇന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകും.
കോൺഗ്രസ്സിന്റെ മഹിളാ നേതാവ് കൂടിയായ അഡ്വ. ഷൈലജയ്ക്ക് പാർട്ടി നേതൃത്വത്തിലെ ഉന്നതരുമായി നല്ല ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വ്യാജ രേഖ ചമക്കാൻ കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് അവർക്ക് നിർലോഭമായ സഹായം ലഭിക്കുകയും ചെയ്തു. സ്വത്ത് തട്ടിയെടുക്കുവാൻ സഹായിച്ചവർക്കും വ്യാജരേഖ ചമക്കാൻ കൂട്ടു നിന്നവർക്കുമെല്ലാം മുറിച്ചെടുത്ത തേക്ക് മരങ്ങളും മറ്റുമാണ് പാരിതോഷികമായി ഷൈലജ നൽകിയത്.
ഒരു മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിലെ ജീവനക്കാരനും ഇങ്ങിനെ പാരിതോഷികങ്ങൾ പറ്റിയവരിൽ പെടും. ഇവരും പൊലീസ് നിരീക്ഷണത്തിലാണ്. ഷൈലജയും ഭർത്താവും ഇപ്പോൾ എറണാകുളത്താണ് ഉള്ളത്. ഇവരുടെ മകൻ എറണാകുളത്ത് നിയമവിദ്യാർത്ഥിയാണ്. പയ്യന്നൂരിൽ വിദ്യാർത്ഥിനിയായ ഒരു മകളുമുണ്ട്. പയ്യന്നൂർ തായിനേരിയിലെ വീട് ഇപ്പോൾ അടച്ചു പൂട്ടിയ അവസ്ഥയിലാണ്. അടുത്ത കാലത്താണ് ഈ ഇരുനില വീട് ആഡംബരമാക്കി മാറ്റിയതെന്ന് നാട്ടുകാർ പറയുന്നു.
അതേ സമയം ഇന്നലെ അറസ്റ്റിലായ ഷൈലജയുടെ സഹോദരി ജാനകി കേസിൽ മാപ്പ് സാക്ഷിയായേക്കും. 1980 ൽ ബാലകൃഷ്ണനെ വിവാഹം ചെയ്തുവെന്ന വ്യാജരേഖയുണ്ടാക്കി സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന കേസിലാണ് അവരെ അറസ്റ്റ് ചെയ്തത്. ജാനകിയും ബാലകൃഷ്ണനും വിവാഹിതരായിരുന്നുവെന്ന് വില്ലേജ് ഓഫീസറെ തെറ്റി ധരിപ്പിച്ച് സർട്ടിഫിക്കറ്റ് നേടുകയും അത് ഉപയോഗിച്ച് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ബാലകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 66,000 രൂപ തട്ടിയെടുത്തുവെന്നായിരുന്നു ജാനകിക്കെതിരെയുള്ള കേസ്.
വ്യാജരേഖകൾ ചമച്ച് ബാലകൃഷ്ണന്റെ മാസം തോറുമുള്ള 10,300 രൂപ പെൻഷൻ ഇനത്തിൽ പന്ത്രണ്ടര ലക്ഷം രൂപ കൈക്കലാക്കിയതായും ജാനകിക്കെതിരെ മറ്റൊരു കേസു കൂടിയുണ്ട്. തിരുവനന്തപുരത്തെ വീടും അമ്മാന പാറയിലെ സ്ഥലവും വ്യാജരേഖയിലൂടെ സ്വന്തമാക്കി സഹോദരി ഷൈലജയ്ക്ക് വിറ്റുവെന്ന കേസും ജാനകിക്കെതിരെയുണ്ട്.
എന്നാൽ ഈ കൃത്യങ്ങളെല്ലാം 72 കാരിയായ ജാനകിയെക്കൊണ്ട് ഷൈലജയും ഭർത്താവും ചേർന്ന് ചെയ്യിച്ചതാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ബാലകൃഷ്ണന്റെ സ്വത്തിലോ സമ്പാദ്യത്തിലോ ജാനകിക്ക് ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ കേസിൽ ജാനകിയെ മാപ്പ് സാക്ഷിയാക്കാനാണ് അന്വേഷണ സംഘം നീങ്ങുന്നത്. ഷൈലജയും ഭർത്താവും പറഞ്ഞതു പോലെ ഒപ്പിടുകയും പ്രവർത്തിക്കുകയുമാണ് താൻ ചെയ്തതെന്നും ജാനകി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ പയ്യന്നൂരിനെ ഉന്നത വനിതകകൾ ഞെട്ടിച്ച രണ്ടാമത്തെ സംഭവമാണിത്. നേത്ര ഡോക്ടറായിരുന്ന ഓമന ഊട്ടിയിൽ വെച്ച് കോൺട്രാക്ടറും കാമുകനുമായ മുളധീധരനെ കൊലപ്പെടുത്തി മൃതദേഹം തുണ്ടം തുണ്ടായി മുറിച്ച് പെട്ടിയിലാക്കി കൊണ്ടു പോകവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഡോ.ഓമന 16 വർഷമായി ഒളിവിൽ കഴിയുകയാണ്.
അതി സമർത്ഥമായി കൊലപാതകം നടത്തുകയും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയും ചെയ്ത ഓമനയുടെ രീതിക്ക് സമാനമാണ് അഭിഭാഷകയായ ഷൈലജയുടെ പ്രവർത്തിയും. ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിന്റെ നിജസ്ഥിതി കൂടി വെൽായാൽ മാത്രമേ ഷൈലജയുടെ കുറ്റ കൃത്യത്തിന്റെ വ്യാപ്തി അറിയാൻ കഴിയൂ.