തിരുവനന്തപുരം: നാദാപുരത്ത് തൂണേരിയിൽ ഷിബിൻ വധക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയി മുസ്ലിംലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി കടുത്ത അധിക്ഷേപങ്ങളും ഭീഷണികളുമാണ് അരങ്ങേറുന്നത്. കണ്ണിൽ ചോരയില്ലാത്ത ക്രൂരതയിൽ ആഹ്ലാദം പ്രകടിപ്പിച്ചും കൊലവിളി മുഴക്കിയുമാണ് ഫേസ്‌ബുക്കിൽ അധിക്ഷേപങ്ങൾ മുറുകുന്നത്. സമാധാനത്തിനായി പൊലീസ് നടത്തുന്ന ശ്രമങ്ങളെ ഇത്തരം ആഹ്ലാദപ്രകടനങ്ങൾക്ക് ഇത്തരം ആഹ്ലാദ പ്രകടനങ്ങൾ തടസം സൃഷ്ടിക്കുകയാണ്.

ഇങ്ങനെ ഫേസ്‌ബുക്കിലൂടെ കൊലവിൡമുറുകുന്നവർക്ക് മേൽ നിയമത്തിന്റെ പിടി വീണേക്കും. സ്പർദ്ദ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾക്കെതിരെ സുപ്രീംകോടതിയിലെ അഭിഭാഷകൻ നിയമപോരാട്ടവുമായി രംഗത്തെത്തി. കൊലപാതകത്തിന് പിന്നാലെ സ്പർദ്ദ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾക്കെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത് ശ്രീജിത്ത് പെരുമണഅണയാണ്. ഫേസ്‌ബുക്കിലൂടെ കൊലവിളി മുഴക്കുന്നവർക്കെതിരെ ഐടി വകുപ്പിലെ വിവിധ വകുപ്പുകൾ പ്രകാരം കലാപ ശ്രമങ്ങൾക്ക് കേസെടുക്കാൻ ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ് പെരുമണ്ണ. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ അദ്ദേഹം ഡിജിപിക്ക് പരാതി നൽകിയിരുന്നു.

അസ്ലമിന്റെ കൊലപാതകത്തിന് പിന്നാലെ നിരവധി ആളുകളാണ് ഫെയ്ക്ക് ഫേസ്‌ബുക്ക് ഐഡി വഴി കൊലവിളി മുഴക്കി രംഗത്തെത്തിയത്. അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന വിധത്തിലായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റുകൾ. മതവികാരം അടക്കം ഉണർത്തി വിടുന്ന ഇത്തരം പോസ്റ്റുകൾക്കും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ ക്രിമിനൽ നിയമപ്രകാരവും ഐടി നിയമങ്ങൾ അനുസരിച്ചു കേസെടുത്ത് അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുകയും വേണമെന്നും അല്ലെങ്കിൽ ഇത്തരക്കാർ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുമെന്നും അഡ്വ. ശീജിത്ത് ഡിജിപിക്ക് നൽകിയ പരാതിയിൽ വ്യക്തമക്കുന്നു. ഡിജിപിക്ക് നൽകിയ പരാതിക്ക് പിന്നാലെ അഡ്വ. ശ്രീജിത്ത് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിലും ഫേക്ക് ഐഡിക്കാരുടെ വിളയാട്ടമായിരുന്നു. ശ്രീജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

കണ്ണിൽ ചോരയില്ലാത്ത ക്രൂരകൃത്യം നടത്തി നിങ്ങൾ നടപ്പിലാക്കിയത് ഏത് പടച്ചതമ്പുരാന്റെ നീതിയാണെങ്കിലും നീയൊക്കെ അനുഭവിക്കും... ശേഷം മരണം ബാക്കിയാക്കുന്ന ശരീരത്തിന്റെ ശൂന്യതയിലേക്ക് നോക്കി ഇളിച്ചു കാട്ടുന്നു നീയൊക്കെ ...ഒരുകൂട്ടം കാപാലികന്മാർ അതി ക്രൂരമായി നടത്തിയ നമ്മളിൽ ഒരു സഹോദരന്റെ കൊലപാതകത്തെ പ്രകീർത്തിച്ചതും ആഹ്ലാദം പ്രകടിപ്പിച്ചതും, കൊലപാതകികളെ അഭിനന്ദിച്ചതും എഴുതുന്ന ആരെയെങ്കിലും എന്റെ ശ്രദ്ധയിൽ പെട്ടാൽ യാതൊരു സംശയവുമില്ല ഇന്ത്യൻ പീനൽ കോഡിലെയും കേരള പൊലീസ് നിയമത്തിലെയും, IT Act വിവിധ വകുപ്പുകൾ പ്രകാരം കലാപ ശ്രമങ്ങൾക്കും... പരസ്പര സ്പർദ്ധ വളർത്തുന്നതിനും കേസെടുക്കാൻ പ്രൊഫൈൽ സഹിതം ആവശ്യപ്പെടും...

എന്നാൽ, ഈ പോസ്റ്റിന് കീഴിലും പരസ്പ്പരം വെല്ലുവിൡകളും കൊലവിളികളും കൊഴുത്തു. അസ്ലമിന്റെ കൊലപാതകത്തിന് പിന്നാലെ തെയ്യമ്പാട് ഇസ്മയിൽ കൊല്ലപ്പെട്ടു എന്നവിധത്തിലുള്ള ഫോട്ടോഷോപ്പ് ചിത്രങ്ങൾ പ്രചരിക്കപ്പെട്ടിരുന്നു. തെയ്യമ്പാടി ഇസ്മയിൽ ..സഖാവ് ഷിബുവിന്റെ ഘാതകരിൽ മുഖ്യൻ... ഘാതകരിൽ മൂന്നാം പ്രതിയായിരുന്ന മൂരി അസ്ലമിൻ വെട്ടേറ്റു മരിച്ചു..... ആ ഷോക്കിലാണ് ഈ പുന്നാരമോൻ.... ഇതൊരു തുടക്കം മാത്രം,,,,, ഇവനുള്ള മുൻകരുതൽ...... ഇങ്ങനെയായിരുന്നു സിപിഐ(എം) അനുകൂല ഗ്രൂപ്പുകളിൽ നടക്കുന്ന സന്തോഷ പ്രകടനങ്ങൾ.

സ്വയം വെട്ടി മരിച്ച ഷിബിൻന്റെ പേര് പറഞ്ഞ് കള്ള കേസിൽ കുടുക്കിയ മൂന്നാം പ്രതി ആയ അസ്ലം സ്വയം വെട്ടി മരിച്ചുവെന്നാണ് മറ്റൊരു ക്രൂരമായ പരിഹാസം. ഷിബിന്റെ കൊലയാളിയെ കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെയിരിക്കില്ലെന്ന സൂചനയാണ് ഈ പോസ്റ്ററിലുള്ളത്. ഇവ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും അത്യുത്സാഹത്തോടെ സിപിഐ(എം) അണികൾ രംഗത്ത് വരുമ്പോൾ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താനുള്ള സമൂഹ മനസാക്ഷിയുടെ ആഹ്വാനങ്ങളെയാണ് തള്ളിക്കളയുന്നത്. പുകൾ പെറ്റ കേരള മോദിന് പുതിയ അർത്ഥ തലങ്ങൾ സൃഷ്ടിക്കാനുള്ള ചർച്ചകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ആഹ്വാനങ്ങൾക്കും ആഹ്ലാദാരവങ്ങൾക്കും ഇടയിൽ ഓർമ്മപ്പെടുത്തലുമായി നിറയുന്നവരുമുണ്ട്. എന്നാൽ ഷിബിന്റെ കൊലയാളിയെ കൊന്നതിന്റെ ആവേശത്തിലാണ് സൈബർ ലോകത്തെ സിപിഐ(എം) അനുകൂലികളെന്നാണ് പോസ്റ്റുകളും കമന്റുകളും വ്യക്തമാക്കുന്നത്.

പ്രിയ സഖാവേ ഷിബിൻ.... നാദാപുരത്തിന്റ്‌റെ മണ്ണിൽ ചിന്തിയ നിന്റ്‌റെ ചുടുചോരയ്ക്ക് പകരമായ് ഒരുനാൾ തെയ്യമ്പാടിയും വാനമ്പാടിയുമൊക്കെ ചിറകറ്റുവീഴും....സഖാക്കളുടെ കാൽക്കീഴിൽ ജീവനുവേണ്ടി കേഴും....നിനക്കായ് നിന്റ്‌റെ അമ്മ ഒഴുക്കിയ കണ്ണുനീർ വെറുതെയല്ലെന്ന് കാലം തെളിയിക്കും.....പോർന്നിലത്തൊന് നിച്ചു പാടിയുണർന്നവർ,പോരാട്ടഭൂമിക്ക് ചോരകൊടുത്തവർ ആരെന്നുമെന്തെന്നും ഓർമയുണ്ടാവണം ഓർമകളുണ്ടായിരിക്കണം.... എന്ന കമന്റുകളും വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ വൈരാഗ്യത്തിമിരം ബാധിച്ചവരുടെ അക്രമവാസനയെ തന്നെയാണ്. സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്കെതിരെ പ്രതികരിക്കുന്നവർക്കും സഖാവ് എന്ന അഭിസംബോധനയോടെ മറുപടി നൽകുന്നവരുമുണ്ട്. കൊലപാതകത്തിൽ ആഹ്ലാദം കണ്ടെത്തുന്ന അത് അനിവാര്യമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു കൂട്ടം ആളുകളാണവർ.

പാർട്ടി ശത്രുക്കൾക്ക് നേരെ എവിടെ നിന്ന് അക്രമമുണ്ടായാലും പാടത്ത് പണി വരമ്പത്ത് കൂലി ..ഞങ്ങള് കൊല്ലും ഞങ്ങള് കത്തിക്കും എന്ന നിലയിലുള്ള സൈബർ വിപ്ലവങ്ങൾ നാമോരോരുത്തരും ഒഴിവാക്കണം...എന്ന ഓർമ്മപ്പെടുത്തലിനോടുള്ള പ്രതികരണങ്ങൾ ഇങ്ങനെയാണ്. സഖാവ് പറഞ്ഞതും ശരിയാണ് ,, പക്ഷേ ഒന്നുണ്ട് ഞാൻ അടക്കമുള്ള പലരും പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ കാരണം സഖാവ് ഷിബിൻ നെ പോലുള്ള നിരപരാധികളായ രക്തസാക്ഷികളും കൂടിയാണ്.. വരമ്പത്ത് കൂലി കൊടുത്തിലെങ്കിൽ ഇത് ഇനിയും ആവർത്തിക്കപ്പെടും, അതുകൊണ്ട് ആ മൂരികൾ അറിയണം .. രാഷ്ട്രീയ കൊലപാതകം ഒരു പുതിയ വാർത്തയല്ല', പക്ഷേ ഇത് നമുക്ക് അഭിമാനിക്കാവുന്നത് തന്നെയാണ് ..എന്നാണ് സമാധാനകാംഷികളോട് ഒരു കൂട്ടം തീവ്ര ചിന്തകർക്ക് പറയാനുള്ളത്.

ഇങ്ങനെ ഫേസ്‌ബുക്കിലൂടെ സിപിഎമ്മുകാരുടെ ആഹ്ലാദപ്രകടനം ഒരു വശത്തും പകരം വീട്ടുമെന്ന ഭീഷണി പോസ്റ്റുകൾ ലീഗ് അനുയായികളും പ്രചരിപ്പിക്കുമ്പോൾ കോഴിക്കോട് ജില്ല കൂടുതൽ സംഘർഷഭരിതമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സുപ്രീംകോടതി അഭിഭാഷകൻ നിയമനടപടിയെന്ന കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയതും.

സിപിഎമ്മുകാരും ലീഗ് അനുയായികളും പോരടിക്കുന്ന ചില പോസ്റ്റുകൾ ഇങ്ങനെ