- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് വിചാരണ നടന്നാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രതികൾ; കാസർകോട്ടെ അഭിഭാഷകന്റെ വധത്തിൽ തലശേരി കോടതിയിൽ വിചാരണ
തലശേരി: കാസർകോട് ജില്ലയിൽ കോളിളക്കം സൃഷ്ടിച്ച അഭിഭാഷകന്റെ വധ കേസിൽ തലശേരിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ വിചാരണ തുടങ്ങി.
കാസർക്കോട് ബാറിലെ അഭിഭാഷകനും സംഘപരിവാർ നേതാവും അഭിഭാഷക പരിഷത്ത് നേതാവുമായ പി. സുഹാസ് വധകേസിൽ തലശേരി ജില്ലാസെഷൻസ് കോടതി മൂന്നിലാണ് വിചാരണ തുടങ്ങിയത്. കാസർക്കോട് അഡീഷനൽ ജില്ലാസെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികളുടെ അപേക്ഷ പ്രകാരം തലശേരി കോടതിയിലേക്ക് ഹൈക്കോടതി മാറ്റിയത്.
2008 ഏപ്രിൽ 17നായിരുന്നു കേസിനാസ്പദ സംഭവം. സുഹാസിനെ കാസർക്കോട് ഫോർട്ട് റോഡിലെ അദ്ദേഹത്തിന്റെ ഓഫിസിനു മുമ്പിൽ വച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലിരിക്കെയാണ് സുഹാസ് മരിച്ചത്. കാസർക്കോട് വിജയനഗറിലെ ബി.എം റഫീഖ് (37), കാസർക്കോട് മാർക്കറ്റ് റോഡിലെ എ.എ അബ്ദുറഹ്‌മാൻ (35), മാർക്കറ്റ് റോഡിലെ റൈഹാന മൻസിലിലെ കെ.ഇ ബഷീർ (30), എം.ജി റോഡിലെ അഹമ്മദ് ഷിഹാബ് (23), കരിപ്പൊടി റോഡ് എവറസ്റ്റ് ഹൗസിലെ അഹമ്മജ് സഫ്വാൻ (23), കാസർക്കോട് മാർക്കറ്റ് റോഡിലെ അബ്ദുറഹ്‌മാൻ എന്ന റഹീം (49) എന്നിവരാണ് കേസിലെ പ്രതികൾ'കാസർകോട് ജില്ലയിൽ ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. സുഹാസ് കൊല്ലപ്പെടുന്നത്.
കാസർകോട് വിചാരണ നടന്നാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അതുകൊണ്ടു കോടതി മാറ്റണമെന്ന് പ്രതികൾ അഭിഭാഷകൻ മുഖേനെ അറിയിച്ചതിനെ തുടർന്നാണ് തലശേരി ജില്ലാ കോടതിയിലേക്ക് വിചാരണ മാറ്റിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്