കോഴിക്കോട്: എൽ.ഡി.എഫിന്റെ കോട്ടയായ കാസർകോട് ലോകസഭാമണ്ഡലത്തിൽ കഴിഞ്ഞതവണ നടത്തിയ ഉശിരൻ പോരാട്ടം കോൺഗ്രസ് നേതാവ് ടി.സിദ്ദീഖിന് നേടിക്കൊടുന്ന മൈലേജ് കുറച്ചൊന്നുമല്ല. എവിടെ കൊണ്ടിട്ടാലും വോട്ട് നേടാനാവുന്ന യുവനേതാവ് എന്ന ഇമേജാണ് ഇത്തവണ ലീഗുമായ കോൺഗ്രസ് വച്ചുമാറിയ കുന്ദമംഗലം സീറ്റ് സിദ്ദീഖിന് കിട്ടാൻ ഇടയാക്കിയത്.മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരുമണ്ണ സ്വദേശിയാണ് ഇദ്ദേഹമെന്നതും സ്ഥാനാർത്ഥി നിർണയത്തിൽ തുണയായി. എന്നാൽ മൽസരം മുന്നേറുമ്പോൾ എൽ.ഡി.എഫിന്റെ കടുത്ത ആരോപണങ്ങൾക്കുമുന്നിൽ സിദ്ദീഖ് പതറുന്ന കാഴ്ചയാണ് കാണാനാവുന്നത്.

കാസർകോട് മണ്ഡലത്തിൽ സഹതാപതരംഗം ഉണ്ടാക്കാനായി സിദ്ദഖ് സൃഷ്ടിച്ച ഗിമ്മിക്കുകളാണ് ഇപ്പോൾ തിരച്ചടിയായത്. തന്റെ ഭാര്യയുടെ കാൻസർരോഗം സോഷ്യൽ മീഡിയ വഴിയും ചില ദിനപത്രങ്ങൾവഴിയും പ്രചരിപ്പിച്ച് സ്ത്രീകടെയടക്കം സഹതാപ വോട്ട് സിദ്ദീഖിന് നേടാനായി.എന്നാൽ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് എൽ.ഡി.എഫ് കുന്ദമംഗലത്ത് പ്രചാരണ ആയുധമാക്കുന്നത്. ഇങ്ങനെ വോട്ടുപിടിച്ച സിദ്ദീഖ് ഭാര്യയെയും രണ്ടുകുട്ടികളെയും നിഷ്‌ക്കരുണം ഉപക്ഷേിച്ചെന്ന വാർത്തകളാണ് എൽ.ഡി.എഫ് നേതാക്കൾ തങ്ങളുടെ കുടംബയോഗത്തിൽ എടുത്തിടുന്നത്. ആദ്യഭാര്യ നസീമ സിദ്ദീഖിനെതിരെയിട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ കോപ്പിയും മണ്ഡലത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.'സ്ത്രീ സൗഹൃദ് സ്ഥാനാർത്ഥി'യെന്നാണ് കുന്ദമംഗലത്തെ പ്രചാരണത്തിനിടെ ഒരു സിപിഐ.എം നേതാവ് സിദ്ദീഖിനെ പരിഹസിച്ചത്.

സിദ്ദീഖിന്റെ ആദ്യഭാര്യ നസീമ തന്റെ ഫേസബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയ അഴിമതി വിഷയവും എൽ.ഡി.എഫ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ഇതു ഒരു എംപിയോ എംഎ‍ൽഎയോ പോയിട്ട് പഞ്ചായത്ത് മെമ്പർപോലും അയിട്ടില്ലാത്ത ടി.സിദ്ദീഖിന് എവിടെനിന്നാണ് ഇത്രയധികം സ്വത്തുക്കൾ ഉണ്ടായതെന്ന നസീമയുടെ ചോദ്യം എൽ.ഡി.എഫ് പ്രവർത്തകരും ഏറ്റെടുത്തിരിക്കയാണ്. ഉമ്മൻ ചാണ്ടിയുടെ ഇഷ്ടക്കാരനെന്നപേരിൽ ഭരണതലത്തിലെ അഴിമതിക്കും ബിനാമി ഇടപാടുകൾക്കും ഇടനിലക്കാരനാണ് സിദ്ദീഖ് ഈ കോടികൾ ഉണ്ടാക്കിയതെന്നാണ് ആരോപണം. അതുകൊണ്ടുതന്നെയാണ് ഈ അഴിമതികളെയെല്ലാം ന്യായീകരിക്കാൻ സിദ്ദീഖ് ചാനലുകൾ കയറിയിറങ്ങി അവതാരരോട് ഏറ്റുമുട്ടി അപഹാസ്യരാവുന്നതെന്നും എൽ.ഡി.എഫ് പ്രചരിപ്പിക്കുന്നു.ബാർ അഴിമതി ചർച്ചക്കിടെ ഏഷ്യാനെറ്റ് ന്യൂസ് റീഡർ വിനു വി.ജോൺ 'ഇറങ്ങിപ്പോയിക്കോളൂ ' എന്ന് ആക്രോശിച്ച്' സിദ്ദീഖിനെ ചർച്ചയിൽനിന്ന് പറഞ്ഞുവിന്ന ദൃശ്യങ്ങൾ എൽ.ഡിഎഫുകാർ വാട്‌സാപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും പ്രചരിപ്പിക്കുന്നുമുണ്ട്.

ഈ ആക്രമണത്തിൽ ആദ്യമൊന്ന് അമ്പരന്നുപോയെങ്കിലും ഇപ്പോൾ യു.ഡി.എഫ് ക്യാമ്പും ശക്തമായ പ്രതിരോധവുമായി രംഗത്തത്തെിയിട്ടുണ്ട്. കോടതി വഴി തീർത്ത വ്യക്തിപരമായ കാര്യങ്ങൾ കുത്തിപ്പൊക്കി തെരഞ്ഞെടുപ്പ്കാലത്ത് തങ്ങളെ തേജോവധം ചെയ്യുകയാണെന്ന് യു.ഡി.എഫ് നേതാക്കളും പ്രതികരിക്കുന്നു. നേരത്തെ മണ്ഡലംവച്ചുമാറിയതിലുള്ള പ്രതിഷേധത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാകാതിരുന്ന യൂത്ത് ലീഗ് ഇപ്പോൾ ശക്തമായി രംഗത്തിറങ്ങിയതും സിദ്ദീഖിന് ആശ്വാസമാവുന്നുണ്ട്.
കാലങ്ങളായി മുസ്ലിം ലീഗ് മത്സരിച്ചുവരുന്ന കുന്ദമംഗലം അസംബ്‌ളി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തതിനെ ചൊല്ലിയാണ് യൂത്ത്‌ലീഗ് പ്രതിഷേധവുയർത്തിയത്.ഇതിനത്തെുടർന്ന് മുഖ്യമന്ത്രി പങ്കടെുക്കുമെന്നറിയിച്ച യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ വരെ മാറ്റിവെക്കേണ്ടിവന്നിരുന്നു. ഒടുവിൽ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ഇടതുപക്ഷ സ്വതന്ത്രനായ സിറ്റിങ്ങ് എംഎ‍ൽഎ പി.ടി.എ റഹീമാണ് സിദ്ദീഖിന്റെ എതിരാളി. വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും ക്‌ളീൻ ഇമേജുള്ള റഹീം, നേരത്തെതന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതിനാൽ മണ്ഡലത്തിൽ രണ്ട് റൗണ്ട് പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. സിപിഐ.എമ്മിന് നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ ആറു പഞ്ചായത്തുകളിൽ ഒളവണ്ണ, ചാത്തമംഗലം, പെരുമണ്ണ എന്നീ മൂന്ന് പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണമാണ്. പെരുവയൽ, മാവുർ പഞ്ചായത്തുകൾ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരിക്കുന്നുണ്ടെങ്കിലും വോട്ട് കൂടുതൽ കിട്ടിയത് എൽ.ഡി.എഫിനാണ്. തങ്ങൾക്ക് അനുകൂലമായ വാർഡി വിഭജനമാണ് ഈ പഞ്ചായത്തുകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണകരമായത്. കുന്ദമംഗലം പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ളത്.

ബിജെപി ഗണ്യമായ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ മുതിർന്ന നേതാവ് സി.കെ പദ്്മനാഭനാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ബിജെപി പ്രതീക്ഷയർപ്പിക്കുന്ന പതിനഞ്ച് സീറ്റുകളിൽ ഒന്നാണിത്.പദ്്മനാഭന് മണ്ഡലത്തിൽ കിട്ടുന്ന സ്വീകാര്യത ഇരുമുന്നണികൾക്കും തലവേദനയായിട്ടുണ്ട്.